Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ബന്ധുത്വ നിയമനം; ഇപ്പോൾ ലൈംഗിക ആസക്തി; ശശീന്ദ്രന്റേത് പിണറായി മന്ത്രിസഭയുടെ പത്ത് മാസത്തിനുള്ളിലെ രണ്ടാമത്തെ രാജി; ഇടത് മന്ത്രിസഭയെ കടന്നാക്രമിക്കാൻ നല്ല ആയുധം കിട്ടിയ ആവേശത്തിൽ പ്രതിപക്ഷവും; മലപ്പുറത്ത് സി.പി.എം വിയർത്തൊലിക്കും

ആദ്യം ബന്ധുത്വ നിയമനം; ഇപ്പോൾ ലൈംഗിക ആസക്തി; ശശീന്ദ്രന്റേത് പിണറായി മന്ത്രിസഭയുടെ പത്ത് മാസത്തിനുള്ളിലെ രണ്ടാമത്തെ രാജി; ഇടത് മന്ത്രിസഭയെ കടന്നാക്രമിക്കാൻ നല്ല ആയുധം കിട്ടിയ ആവേശത്തിൽ പ്രതിപക്ഷവും; മലപ്പുറത്ത് സി.പി.എം വിയർത്തൊലിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ സുതാര്യതയായിരുന്നു ഏവരുടേയും പ്രതീക്ഷ. എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്ന വാചകങ്ങളെ അട്ടിമറിച്ച് ഇപി ജയരാൻ രാജിവച്ചു. മുഖ്യമന്ത്രി പിണറായിയുടെ അതിവിശ്വസ്തനും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു ജയരാജൻ.

തോമസ് ഐസകിന് മന്ത്രിസഭയിലെ രണ്ടാമെന്ന പദവി നൽകാതെ നിയമസഭയിൽ തൊട്ടടുത്തിരിക്കാൻ പിണറായി കണ്ടെത്തിയത് കണ്ണൂർ രാഷ്ട്രീയത്തിലെ പ്രധാനിയെയായിരുന്നു. ഇതിന് സമാനമാണ് എ കെ ശശീന്ദ്രനും. എൻസിപിക്കുള്ളിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ വലിയ കരുനീക്കം നടന്നിരുന്നു. എന്നാൽ വ്യവസായ പ്രമുഖനെ തനിക്ക് വേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ട് കൂടിയാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമന്റെ രാജിയും മുഖ്യമന്ത്രിക്ക് വേദനയുണ്ടാക്കുന്നത്.

ഗതാഗത മന്ത്രിയായിരിക്കെ ശശീന്ദ്രനും ട്രാൻസ്‌പോർട്ട് കമ്മീഷണറായ എഡിജിപി ടോമൻ തച്ചങ്കരിയും തമ്മിലെ ഉടക്ക് വാർത്തകളിലെത്തി. ആദ്യം പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ശ്രമിച്ചു. പിന്നീട് ശശീന്ദ്രന് വേണ്ടി തച്ചങ്കരിയെ കൈവിട്ടു. ഗതാഗത വകുപ്പിൽ മന്ത്രിക്ക് എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും നൽകി. മുഖ്യമന്ത്രി തച്ചങ്കരിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആദ്യ ഘട്ടത്തിൽ മുന്നണി യോഗത്തിൽ പോലും എൻസിപി ആരോപിക്കുകയും ചെയ്തിരുന്നു. അപ്പോഴും ശശീന്ദ്രനൊപ്പം നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

എന്നിട്ടും സർക്കാരിനെ വെട്ടിലാക്കുന്ന ആരോപണത്തിൽ ശശീന്ദ്രൻ വീണു. അതുകൊണ്ട് തന്നെയാണ് വിവാദമുണ്ടായപ്പോൾ തന്നെ രാജി പിണറായി ചോദിച്ച് വാങ്ങുന്നത്. ഉച്ചയോടെ പിണറായിയെ ശശീന്ദ്രൻ ഫോൺ ചെയ്തിരുന്നു. അപ്പോൾ ഒരു പിന്തുണയും ഈ വിവാദത്തിൽ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജിവയ്ക്കുന്നതാണ് ധാർമികതയെന്നും അറിയിച്ചു. ഇതു തന്നെയാണ് ജയരാജൻ വിവാദത്തിൽപ്പെട്ടപ്പോഴും പിണറായി ചെയ്തത്.

ജയരാജനെതിരെ ഉയർന്ന ബന്ധുത്വ നിയമനത്തിൽ പ്രതിരോധത്തിന് നിരവധി പഴുതുകളുണ്ടായിരുന്നു. എന്നാൽ ഇവിടെ ഒന്നുമില്ല. ഈ സാഹചര്യത്തിലാണ് അതിവേഗം ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നത്. ജയരാജന്റെ രാജിയോടെ മന്ത്രിസഭയിലെ പ്രശ്‌നങ്ങൾ തീരുമെന്നും എല്ലാവരും കരുതലെടുക്കുമെന്നും പിണറായി കരുതി. ഈ പ്രതീക്ഷയാണ് ശശീന്ദ്രന്റെ രാജിയോടെ പൊളിയുന്നത്. സി.പി.എം സംസ്ഥാന സമിതിയിൽ സർക്കാരിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അതിനിടെയാണ് പുതിയ വിവാദമെത്തുന്നത്.

കേരളത്തിലാകെ ലൈംഗികാതിക്രമങ്ങൾ ചർച്ചയാണ്. നടിക്കെതിരായ ആക്രമണത്തിനെ തുടർന്ന് കൊട്ടിയൂരും കുണ്ടറ പീഡനവുമെല്ലാം എത്തി. സ്ത്രീ സുരക്ഷയിൽ പിണറായി സർക്കാരിനെതിരെ വലിയ ആരോപണവും ഉയർന്നു. ഇതിനെ പ്രതിരോധിക്കാൻ പാടുപെടുമ്പോഴാണ് ശശീന്ദ്രനും വിവാദത്തിൽ കുടുങ്ങി രാജി വയ്ക്കുന്നു. മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന് കഴിയും. ഇതും സിപിഎമ്മിന് പ്രതിസന്ധി ഇരട്ടിയാക്കും.

ചർച്ചയാകുന്ന ലൈംഗികാത്രിക്രമങ്ങൾക്കൊപ്പമാകും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ശശീന്ദ്രന്റെ വിഷയം ഉയർന്ന് വരിക. മലപ്പുറത്ത് ഭൂരിപക്ഷം ഉയർത്തി രണ്ട് ലക്ഷം കടത്താൻ ആഗ്രഹിക്കുന്ന ലീഗിനും ഈ വാർത്ത കരുത്താകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP