Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഗാളിൽ പുകഞ്ഞ് സിപിഐ(എം); കോൺഗ്രസുമായുള്ള സഖ്യത്തെ കേരള ഘടകം എതിർക്കും; കൊൽക്കത്തയിലെ കൂട്ടിൽ ഉമ്മൻ ചാണ്ടിക്ക് പ്രതീക്ഷ; അക്കൗണ്ട് തുറക്കാൻ പുതിയ ആയുധം കിട്ടിയെന്ന് ബിജെപി

ബഗാളിൽ പുകഞ്ഞ് സിപിഐ(എം); കോൺഗ്രസുമായുള്ള സഖ്യത്തെ കേരള ഘടകം എതിർക്കും; കൊൽക്കത്തയിലെ കൂട്ടിൽ ഉമ്മൻ ചാണ്ടിക്ക് പ്രതീക്ഷ; അക്കൗണ്ട് തുറക്കാൻ പുതിയ ആയുധം കിട്ടിയെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസുമായി സിപിഐ(എം) അടുക്കുന്നത് കേരളത്തിൽ ആർക്ക് ഗുണം ചെയ്യും. സിപിഎമ്മും കോൺഗ്രസും പറയുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നാണ്. അതിനാൽ രണ്ട് കൂട്ടരും ഈ സഖ്യത്തെ എതിർക്കുന്നു. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെ അനുകൂലിക്കുന്നുമുണ്ട്. കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ അടുപ്പം കേരളത്തിൽ ഭരണതുടർച്ചയെന്ന ഉമ്മൻ ചാണ്ടിയുടെ മോഹത്തെ തുണയക്കുകയേ ഉള്ളൂവെന്നാണ് വിലയിരുത്തൽ. ഇതുമൂലം കോൺഗ്രസിന്റെ വോട്ട് ചോരില്ല. എന്നാൽ സിപിഐ(എം) വോട്ടുകൾ ബിജെപി പക്ഷത്തേക്ക് തിരിയും. അതുകൊണ്ട് ദോഷം സിപിഎമ്മിന് മാത്രമാകും. സിപിഐ(എം) വോട്ടുകൾ ബിജെപി പാളയത്തിലെത്തുമ്പോൾ യുഡിഎഫിന് മികച്ച ഭൂരിപക്ഷവുമായി അധികാരത്തിൽ തിരിച്ചെത്താമെന്നാണ് വിലയിരുത്തൽ.

ബിജെപി ഏറെ ആത്മവിശ്വാസത്തിലാണ്. സിപിഐ(എം)-കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയം തുറന്നു കാണിച്ച് തന്നെയാകും കേരളത്തിലെ ബിജെപിയുടെ പ്രചരണം. ബംഗാളിൽ ഇരുവരും കൈകോർക്കുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. എന്നാൽ സഖ്യം പുറത്തുവന്ന ശേഷമേ ഔദ്യോഗികമായി പ്രതികരിക്കൂ. അതിന് ശേഷം പ്രചരണത്തിൽ ഈ വിഷയം നിറയ്ക്കും. മലയാളിയുടെ മനസ്സ് പിടിക്കാൻ ഏറ്റവും നല്ല ആയുധമാക്കി ബംഗാൾ രാഷ്ട്രീയത്തിലെ സഖ്യത്തെ മാറ്റാനാണ് നീക്കം.

സിപിഐ(എം) ബംഗാൾ ഘടകമാണ് കോൺഗ്രസുമായി സഖ്യത്തിന് ഒരുങ്ങുന്നത്. മമതാ ബാനർജി സർക്കാരിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും കോൺഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നുമാണ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞത്. ചർച്ചയിൽ പങ്കെടുത്ത 54 പേരിൽ 50 പേരും സഖ്യം വേണമെന്നു വാദിച്ചു. സഖ്യമില്ലെങ്കിലും സീറ്റ് ധാരണയെങ്കിലും വേണമെന്നായിരുന്നു ചുരുക്കം പേരുടെയും അഭിപ്രായം. ഇന്നു യോഗത്തിൽ സംസ്ഥാന സമിതിയെ മറ്റ് അംഗങ്ങളും അവരുടെ നിലപാട് അറിയിക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാംറാം യച്ചൂരിയും ഇന്ന് സംസാരിക്കുമെന്നാണു സൂചന. സംഘടനാ ചുമതലയുള്ള പിബി അംഗം പ്രകാശ് കാരാട്ട്, തൃപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

എന്നാൽ കേരളാ ഘടകം ഇതിന് എതിർക്കുന്നു. കോൺഗ്രസുമായുള്ള മുന്നണിക്ക് ശ്രമിക്കുന്നത് സീതാറാം യെച്ചൂരിയാണ്. യെച്ചൂരിയെ എതിർക്കുന്ന പ്രകാശ് കാരാട്ട് ഇതിനെ പിന്തുണയ്ക്കുന്നുമില്ല. കാരാട്ടിന് പൂർണ്ണ പിന്തുണയുമായി കേരളവും ഉണ്ട്. ത്രിപുരയിൽ മാത്രമാണ് നിലവിൽ സിപിഎമ്മിന് ഭറണമുള്ളത്. കേരളത്തിൽ അധികാരത്തിൽ എത്താൻ സാധ്യത ഏറെയുമാണ്. എന്നാൽ ബംഗാളിൽ ഏറെ പരിതാപകരമാണ് സ്ഥിതി. അങ്ങനെ കൈവിട്ട കളം പിടിക്കാനാണ് കോൺഗ്രസുമായി അടുക്കാനുള്ള ശ്രമം. എന്നാൽ ഇത് കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാകും. കോൺഗ്രസുമായി ചേർന്നാലും ബംഗാൾ പിടിക്കാൻ കഴിയില്ല. എന്നാൽ ഇതിലൂടെ കേരളം കൈവിടുകയും ചെയ്യും. കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരു മുന്നണിയുടെ ഭാഗമാണെന്ന ബിജെപി വാദത്തിന് അംഗീകാരം കിട്ടുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.

സിപിഎമ്മിന് ലഭിക്കുന്ന കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപി സ്വന്തമാക്കുമെന്നാണ് കേരളാ ഘടകത്തിന്റെ നിലപാട്. ഇതിനെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി എസ് അച്യൂതാനന്ദനും അനുകൂലിക്കുന്നു. കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ആവശ്യം. കേരളത്തിലും ഭരണം നഷ്ടമായാൽ ദേശീയ തലത്തിലെ പ്രസക്തി നഷ്ടമാകുമെന്നാണ് കേരള ഘടകത്തിന്റെ വാദം. എന്നാൽ ബംഗാളിൽ സിപിഐ(എം) നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാന രണ്ടാം കക്ഷിയാകുമോ എന്ന ഭയം അവർക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേർൺ അതാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ അവർ നടക്കുന്നത്. കേരളത്തിന് വേണ്ടി ബംഗാളിലെ സിപിഎമ്മിനെ നശിപ്പിക്കാൻ പറ്റില്ലെന്നാണ് സൂചന.

കോൺഗ്രസ് മുൻകൈ എടുത്താൽ സഖ്യചർച്ചയാകാമെന്നു കഴിഞ്ഞ ദിവസം ചേർന്ന ബംഗാളിലെ ഇടതുമുന്നണിയോഗം തീരുമാനിച്ചിരുന്നു. കോൺഗ്രസുമായി സഖ്യംവേണമെന്ന് ബംഗാൾ ഘടക തീരുമാനിച്ചാലും ചൊവ്വാഴ്ച തുടങ്ങുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലാകും അന്തിമ തീരുമാനം ഉണ്ടാകുക. സീതാംറാം യച്ചൂരി ബംഗാൾ ഘടകത്തെ അനുകൂലിക്കുമ്പോൾ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലെ തീരുമാനം അനുസരിച്ച് കോൺഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രപിള്ളയും അടക്കമുള്ള ഒരു വിഭാഗം കേന്ദ്രനേതാക്കൾ. കോൺഗ്രസ് സഖ്യത്തിനെതിരെ സംസ്ഥാന സമിതി യോഗം നടക്കുന്ന അലിമുദ്ദീൻ സ്ട്രീറ്റിലെ ഓഫിസിനു പുറത്ത് കോൺഗ്രസുമായുള്ള സഖ്യത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇവിടെ യെച്ചൂരിയെ ഒറ്റപ്പെടുത്താൻ കേരള നേതാക്കൾ രംഗത്തുണ്ടാകും. അതുകൊണ്ട് തന്നെ സിപിഐ(എം) നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. പരസ്യ സഖ്യത്തിൽ നിന്ന് പിന്മാറി പസ്പര സഹകരണമെന്ന മുദ്രാവാക്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് സാധ്യത. അതിനേയും കേരള ഘടകം എതിർത്താൽ സർവ്വത്ര പ്രതിസന്ധിയാകും യെച്ചൂരി നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP