1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
19
Thursday

സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ജനപ്രിയ നേതാക്കളെ ചാക്കിട്ടു പിടിക്കും; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പാർട്ടിയിലേക്ക് അടുപ്പിക്കാൻ പ്രത്യേകം കർമ്മപദ്ധതി; കെ എം മാണിയെ എൻഡിഎയുടെ ഭാഗമാക്കാനും തീവ്രശ്രമം; അമിത് ഷാ നേരിട്ടിറങ്ങുമ്പോൾ കേരളത്തിൽ ബിജെപി ലക്ഷ്യം 11 ലോക്സഭാ സീറ്റുകൾ

April 16, 2017 | 07:47 AM | Permalink



പ്രത്യേക പ്രതിനിധി

ഭുവനേശ്വർ: കേരളത്തിൽ വോട്ടു കച്ചവടക്കാർ എന്ന് കുപ്രസിദ്ധി നേടിയവരാണ് മുൻകാലങ്ങളിലെ ബിജെപി നേതാക്കൾ. അതുകൊണ്ട് സിപിഎമ്മും കോൺഗ്രസുമായുള്ള വോട്ടുകച്ചവടം യഥേഷ്ടം കാലകാലങ്ങളായി തെരഞ്ഞെടുപ്പുകളിൽ നടന്നു പോന്നു. എന്നാൽ, ദേശീയ തലത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയെ നയിക്കാൻ എത്തിയപ്പോൾ കേരളത്തിലെ സ്ഥിതി മാറി. ഇന്ന് സിപിഎമ്മും കോൺഗ്രസും ഒരു പോലെ ഭയക്കുന്ന പാർട്ടിയായി ബിജെപി മാറിയിട്ടുണ്ട്. കേരള നിയമസഭയിൽ ഒ രാജഗോപാൽ എന്ന അംഗമുണ്ട്. രാജ്യസഭയിൽ ബിജെപിയുടേതായി രണ്ട് എംപിമാർ. കൂടാതെ കേന്ദ്രഗവൺമെന്റ് സ്ഥാപനങ്ങളിലും ബിജെപി പ്രതിനിധികളുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ ഇതുവരെ ബാലികേറാ മലയെന്ന് കരുതിയ കേരളം പിടിക്കാൻ വേണ്ടി അരയും തലയും മുറുക്കിയാണ് അമിത് ഷായും കൂട്ടരും രംഗത്തെത്തുന്നത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധികൾ ഉണ്ടാകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് കേരളത്തിൽ ബിജെപി കരുക്കൾ നീക്കുന്നത്. ഭരണ വിരുദ്ധ വികാരത്തിലും മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനും ഇടയിൽ ശക്തമായ പ്രചരണത്തിലൂടെ ബിജെപിക്ക് വിജയിക്കാൻ സാധിക്കുമെന്നാണ് അമിത്ഷായുടെ പൊതുവിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ പ്രവർത്തനങ്ങൾ തന്നെ നടത്താനാണ് അമിത് ഷായുടെ പദ്ധതി. പതിനൊന്ന് സീറ്റുകൾ ലക്ഷ്യമിട്ടു കൊണ്ടാണ് ബിജെപി ഇത്തവണ കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇക്കാര്യം ഭുവനേശ്വറിൽ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

പാർട്ടിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളിൽനിന്ന് 120 സീറ്റുകൾ നേടാനാണ് ബിജെപി കർമ്മപദ്ധതി തയ്യാറാക്കുന്നത്. ദേശീയ നിർവാഹകസമിതി യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലുൾപ്പെടെ സ്വീകരിക്കേണ്ട കർമപരിപാടികൾക്ക് അന്തിമരൂപം നൽകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കനത്ത മോദി തരംഗത്തിൽ ലഭിച്ച ചില സീറ്റുകൾ അടുത്ത തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ശക്തികുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സീറ്റുകൾ നേടി ഈ കുറവ് നികത്തണമെന്നും ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു. കോഴിക്കോട്ട് ഒക്ടോബറിൽ ചേർന്ന കേന്ദ്ര യോഗങ്ങളിൽ ഈ നീക്കത്തിന് പ്രവർത്തന രൂപരേഖ തയ്യാറാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം ബാക്കി നിൽക്കെ ഈ പരിപാടികൾക്ക് അന്തിമ രൂപം ഭുവനേശ്വർ യോഗം നൽകും.

കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കർമപദ്ധതി തയ്യാറാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യമുറപ്പിച്ച മണ്ഡലങ്ങൾ, വോട്ട് ശതമാനം വർധിച്ചെങ്കിലും വിജയിക്കാൻ കഴിയാതെ പോയ മണ്ഡലങ്ങൾ, മികച്ചപ്രവർത്തനം നടത്തിയാൽ കിട്ടാവുന്ന മണ്ഡലങ്ങൾ, നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ച മേഖലകൾ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവർത്തന പരിപാടികൾ ആവിഷ്‌കരിക്കുന്നത്.

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസർകോട് മണ്ഡലങ്ങൾക്കുപുറമേ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂർ, പാലക്കാട് ഉൾപ്പടെയുള്ള മണ്ഡലങ്ങൾ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ അടക്കം ബിജെപി കണ്ണുവെക്കുന്നു. മോദിയെന്ന നേതാവിനെ ഉയർത്തി കാണിച്ചു കൊണ്ടായിരിക്കും ബിജെപിയുടെ പ്രചരണങ്ങളെല്ലാം മുന്നോട്ടു പോകുക. ഇതിന് വേണ്ടി മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ ഒപ്പം നിർത്തിയും സിപിഎമ്മിൽ നിന്നും ബിജെപിയിൽ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇപ്പോഴത്തെ എൻഡിഎ സംഖ്യം വിപുലീകരിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ പ്രബല മുന്നണികൾക്ക് പുറത്തു നിൽക്കുന്ന കെ എം മാണിയെ ലക്ഷ്യമിട്ടാകും പ്രധാന നീക്കങ്ങൾ. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദവി അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാകും ബിജെപി ഇതിനായി പദ്ധതി തയ്യാറാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാർട്ടികളിൽനിന്ന് ആകർഷിച്ച് ബിജെപിയിലോ എൻ.ഡി.എ.യിലോ ചേർക്കുക എന്ന തന്ത്രം തന്നെയാകും പ്രധാനമായും ഉണ്ടാകുക.

സിപിഎമ്മിനെ കടന്നാക്രമിച്ച് നേതാക്കൾ

കേരളത്തിലെ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. കരളത്തിൽ ബിജെപി.-ആർഎസ്എസ്. പ്രവർത്തകർക്കുനേരേ സി.പി.എം. വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും ഈ അക്രമങ്ങളെ സമാധാനപരമായി നേരിട്ട് സംസ്ഥാനത്ത് താമര വിരിയിക്കുമെന്നും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

രണ്ടുദിവസത്തെ ദേശീയ നിർവാഹകസമിതി യോഗം ഭുവനേശ്വറിലെ ജനതാമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ. കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ബിജെപി. പ്രവർത്തകർക്കുനേരേ സി.പി.എം. അക്രമപരമ്പര തുടരുകയാണ്. കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് അക്രമം. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷം അക്രമം വൻതോതിൽ വർധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽത്തന്നെ അക്രമം രൂക്ഷമാണെന്ന് ഷാ ചൂണ്ടിക്കാട്ടി. സി.പി.എം. നടത്തുന്ന അക്രമങ്ങളെ ബിജെപി.ക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചുനടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും വ്യക്തമാക്കി.

പണ്ഡിറ്റ് ദീനദയാൽജി ജന്മശതാബ്ദിയുടെ ഭാഗമായി ബിജെപിയുടെ പ്രവർത്തനം ബൂത്തുതലത്തിൽ വരെ ശക്തിപ്പെടുത്തുന്നതിനായി നാലു ലക്ഷത്തോളം മുഴുവൻ സമയ പ്രവർത്തകർ രംഗത്തിറക്കാനും ഒരുങ്ങുന്നുണ്ട്. പതിനഞ്ചു ദിവസമെങ്കിലും മുഴുവൻ സമയ പ്രവർത്തകനായി ബൂത്ത് തലത്തിൽ പ്രവർത്തിക്കുന്നതിനായി ദേശീയ അധ്യക്ഷൻ മുതൽ ദേശീയ,സംസ്ഥാന, ജില്ലാ ഭാരവാഹികൾ വരെ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതുവരെ 3.78 ലക്ഷം പേർ 15 ദിവസം മുഴുവൻ സമയ പ്രവർത്തകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുവർഷം മുഴുവൻ സമയ പ്രവർത്തകരായി 2,470 പേരും ആറുമാസം മുഴുവൻ സമയ പ്രവർത്തകരായി 1,441 പേരും തയ്യാറായിട്ടുണ്ട്. കൂടുതൽ പേർ പേരുകൾ നൽകിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

സപ്തംബർ വരെയുള്ള അഞ്ചുമാസത്തിൽ 95 ദിവസം വിവിധ സംസ്ഥാനങ്ങളിൽ ബൂത്ത് തല പ്രവർത്തനത്തിനായി അമിത് ഷാ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് അമിത് ഷാ കൂടുതൽ ദിവസം ചെലവഴിക്കുന്നത്. കേരളത്തിൽ ഒരാഴ്ചയിൽ കൂടുതതൽ അമിത് ഷാ ചെലവിടും. ഈസമയത്താകും എൻഡിഎ വിപുലീകരണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം വരിക.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
രമ്യാ നമ്പീശന്റെ വീട്ടിലേക്ക് എത്തിയ രാത്രി ഫോൺ വിളി നിർണ്ണായകമായി; ആശുപത്രി വാസത്തിന്റെ സത്യം തിരക്കി പോയ പൊലീസ് കണ്ടെത്തിയത് വ്യാജ രേഖ ചമയ്ക്കൽ കേസ്; അസുഖമില്ലാതിരുന്ന നടനാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡോക്ടറുടേയും മൊഴി; താരരാജാവിനെതിരെ മറ്റൊരു ക്രിമിനൽ കേസ് കൂടി; സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ദിലീപ് വീണ്ടും അറസ്റ്റ് ഭീഷണിയിൽ; ഡിജിപിയുടെ നിലപാട് നിർണ്ണായകം
കുട്ടിയുടെ അച്ഛൻ പതിനാറുകാരിയെ കണ്ടത് ഭാര്യ വീട്ടിലെ വരവിനിടെ; ഫോണിലൂടെ കറക്കിയെടുത്ത് ഊരുചുറ്റൽ തുടങ്ങി; കന്യാകുമാരിയിലെ ലോഡ്ജിലെ അവിഹിതത്തിനിടെ ബ്ലീഡിങ് കണ്ട് ഭയന്ന് ഓടിയെത്തിയത് ദമ്പതികളെന്ന പേരിൽ നിംസിൽ; സ്റ്റിച്ചിടാനുള്ള കാശില്ലാത്തത് കള്ളി പൊളിച്ചു; പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ട് സുമേഷിനെ അഴിക്കുള്ളിലാക്കി പൊലീസ്; നെയ്യാറ്റിൻകരയിൽ സംഭവിച്ചത്
നൂറ്റിയൊന്ന് ദിവസത്തെ കഠിന വ്രതം; ഇരുമുടി കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശബരീശനെ തൊഴുതു വണങ്ങി 'രാമലീല' നായകൻ; ആളും ആരവവും ഒഴിവാക്കി അതീവ രഹസ്യമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി; ഒപ്പമുണ്ടായിരുന്നത് ഗണേശ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം; മലയിറങ്ങിയ താരരാജാവ് ഇനി താടിയെടുത്ത് ലോക്കേഷനിലേക്ക്; കമ്മാരസംഭവത്തിൽ ജനപ്രിയ നായകന്റെ അഭിനയം നാളെ തുടങ്ങും
ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു