Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളി താക്കോൽ സ്ഥാനത്തിന് വേണ്ടി ഡൽഹിയിൽ പോയത് വി മുരളീധരന്റെ ഒത്താശയോടെ; മനോരമയെ ഉപയോഗിച്ച് വിവാദമാക്കിയത് കൃഷ്ണദാസും സംഘവും; അഞ്ചു സീറ്റെങ്കിലും നേടിയില്ലെങ്കിൽ വെള്ളാപ്പള്ളിയെ കൈവിടുമെന്ന് അമിത് ഷാ

വെള്ളാപ്പള്ളി താക്കോൽ സ്ഥാനത്തിന് വേണ്ടി ഡൽഹിയിൽ പോയത് വി മുരളീധരന്റെ ഒത്താശയോടെ; മനോരമയെ ഉപയോഗിച്ച് വിവാദമാക്കിയത് കൃഷ്ണദാസും സംഘവും; അഞ്ചു സീറ്റെങ്കിലും നേടിയില്ലെങ്കിൽ വെള്ളാപ്പള്ളിയെ കൈവിടുമെന്ന് അമിത് ഷാ

തിരുവനന്തപുരം : മൂന്നാം മുന്നണി ചർച്ചകൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചേർന്നു ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടു കൊണ്ടു പോകുന്നുവെന്നാണ് പുറംചർച്ച. എന്നാൽ അകത്തു നടക്കുന്നത് അധികമാർക്കും അറിയില്ലെന്ന ആശ്വാസത്തിലാണ് ബിജെപി നേതാക്കൾ.

വി. മുരളീധരനെതിരേ കൃഷ്ണദാസ്പക്ഷവും കൃഷ്ണദാസിനെതിരേ മുരളീധരപക്ഷവും അമിത് ഷായ്ക്ക് പരാതി നൽകിയ വിവരം പുറത്ത് അധികമാരും അറിഞ്ഞിട്ടില്ല. അപ്പോഴാണ് വെള്ളാപ്പള്ളിയെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്റ്‌റ് മുരളീധരൻ രംഗത്തുവരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ അഞ്ചുസീറ്റെങ്കിലും നേടിയില്ലെങ്കിൽ എല്ലാത്തിനെയും രിയാക്കിക്കളയും എന്ന അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും കൽപ്പനയുള്ളതുകൊണ്ട് അതിനെതിരേ ആരും പരസ്യമായി പ്രതികരിച്ചില്ല. പക്ഷേ രഹസ്യമായി പണികൊടുക്കുകയും ചെയ്തു. അഞ്ച് സീറ്റെങ്കിലും ബിജെപി നേടിയില്ലെങ്കിൽ എസ് എൻ ഡി പിയെ കൈവിടുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ ആവശ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കാമെന്ന് അമിത് ഷാ പറയുന്നതും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ കേന്ദ്രത്തിലെ സ്ഥാനമാനങ്ങൾ വെള്ളാപ്പള്ളിക്ക് നൽകൂ എന്നാണ് സൂചന.

അമിത് ഷായെക്കാണാൻ വെള്ളാപ്പള്ളി നടേശൻ ഡൽഹിയിലുള്ള ദിവസം മനോരമ പത്രത്തിൽ 'വെള്ളാപ്പള്ളി മൂന്നാംമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി' എന്ന് വാർത്ത നൽകിയത് പി കെ കൃഷ്ണദാസ് വിഭാഗമാണെന്നാണ് മുരളീധരപക്ഷം വിശ്വസിക്കുന്നത്. ഈ വാർത്ത വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം ശരിക്കും വെട്ടിലായി. മത്സരിപ്പിക്കാൻ പറ്റിയ യോഗ്യത ഇല്ലാത്ത നേതാക്കന്മാരാണ് കേരളത്തിലുള്ളതെന്ന വിമർശനം ബിജെപി പണ്ടുതൊട്ടേ കേൾക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടി ഒരു ജാതിസമുദായനേതാവിനു കീഴിൽ അണിനിരക്കുന്നുവെന്ന പ്രചരണം ഇടതുപക്ഷവും പ്രതിപക്ഷ നേതാവും ശക്തമാക്കി. അതോടെ ബിജെപി നേതാക്കളുടെ പിറകേ മൈക്കുമായി ചാനലുകാർ ഓട്ടം തുടങ്ങി. കേന്ദ്രനേതൃത്വം പറയുന്ന ആരേയും അംഗീകരിക്കുമെന്നു പറഞ്ഞ ഏക നേതാവ് വി മുരളീധരൻ മാത്രമാണ്. ഇത് അദ്ദേഹം നേരം ഇരുട്ടുന്നതിനുമുമ്പ് തിരുത്തുകയും ചെയ്തു.

ഒ രാജഗോപാൽ, എം ടി രമേഷ് എന്നിവർ പരസ്യമായി മുരളീധരന്റെ വാക്കുകളെ തള്ളിപ്പറഞ്ഞതോടെ എല്ലാം കുഴഞ്ഞുമറിഞ്ഞു. തക്കസമയം മനോരമ ഡൽഹി ബ്യൂറോയിൽനിന്ന് വാർത്ത നൽകിയത് മുരളീധരൻ- വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ തകർക്കാൻ മറുപക്ഷം കണ്ടെത്തിയ ശക്തമായ ആയുധമായിരുന്നു. ഇതുവെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും അംഗീകരിക്കുകയും ചെയ്തിരുന്നു. മൂന്നാംമുന്നണിയുടെ നായകസ്ഥാനം ആവശ്യപ്പെടാനാണ് വെള്ളാപ്പള്ളി ഡൽഹിയിൽ അമിത് ഷായുടെ അടുത്ത് പോയതെന്ന് ബിജെപി വിമതപക്ഷം പറയുന്നു. മനോരമ വാർത്ത തിരിച്ചടിയായതോടെ വെള്ളാപ്പള്ളിയും വെട്ടിലായി.

അതേസമയം എസ്എൻഡിപി വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഒറ്റപ്പെടുകയാണ്. എസ്എൻഡിപിക്കും വെള്ളാപ്പള്ളിക്കും വേണ്ടി സംസാരിക്കാൻ ചാനൽ ചർച്ചകളിൽ പോകില്ലെന്നു സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP