1 usd = 71.25 inr 1 gbp = 93.16 inr 1 eur = 81.13 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.85 inr

Jan / 2019
24
Thursday

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂക്കുമ്പോൾ മുതലെടുക്കാൻ ആവാത്ത നാണക്കേടിൽ ബിജെപി; അസംതൃപ്തരെ ഒപ്പം കൂട്ടാൻ ശ്രമം നടത്താൻ പ്രസിഡന്റ് പോലുമില്ല; സുരേന്ദ്രനെ പോലൊരു ജനകീയനായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ കമ്പിപ്പാരയുമായി പലരും ഡൽഹിയിൽ; സുരേന്ദ്രനെ വെട്ടാൻ കൃഷ്ണദാസ് പക്ഷം ആർക്കും പിന്തുണ നൽകും; കെപിസിസിക്കും ബിജെപിക്കും പ്രസിഡന്റാകാനുള്ള വിധി ആർക്കും വേണ്ടാത്ത നേതാക്കൾക്കോ?

June 11, 2018 | 12:48 PM IST | Permalink



കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂക്കുമ്പോൾ മുതലെടുക്കാൻ ആവാത്ത നാണക്കേടിൽ ബിജെപി; അസംതൃപ്തരെ ഒപ്പം കൂട്ടാൻ ശ്രമം നടത്താൻ പ്രസിഡന്റ് പോലുമില്ല; സുരേന്ദ്രനെ പോലൊരു ജനകീയനായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ കമ്പിപ്പാരയുമായി പലരും ഡൽഹിയിൽ; സുരേന്ദ്രനെ വെട്ടാൻ കൃഷ്ണദാസ് പക്ഷം ആർക്കും പിന്തുണ നൽകും; കെപിസിസിക്കും ബിജെപിക്കും പ്രസിഡന്റാകാനുള്ള വിധി ആർക്കും വേണ്ടാത്ത നേതാക്കൾക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുമെന്നാണ് വിലയിരുത്തൽ. പ്രവർത്തകർക്കൊന്നും മുല്ലപ്പള്ളിയെ വേണ്ട. രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന്റെ ആവശ്യ പ്രകാരം കേരളാ കോൺഗ്രസിന് കൊടുത്തതിൽ വൻ കലാപവും കോൺഗ്രസിൽ നടക്കുന്നു. ഇത് മുതലെടുക്കേണ്ടത് ബിജെപിയാണ്. ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നത് ബിജെപിയെ സഹായിക്കുമെന്ന് വി എം സുധീരൻ പോലും പറയുന്നു. എന്നാൽ ഇതൊന്നും മുതലെടുക്കാൻ ബിജെപിക്കും കഴിയുന്നില്ല. നാഥനില്ലാ കളരിയാണ് ഇന്ന് ബിജെപി.

ബിജെപി. സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കുമ്മനം രാജശേഖരന്റെ പിൻഗാമിയായി ആരെത്തുമെന്ന് ആർക്കും പിടിയില്ല. ഇക്കാര്യത്തിൽ കെ സുരേന്ദ്രനോടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ്. എന്നാൽ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷം. എംടി രമേശിന്റെ പേര് മുന്നോട്ട് വച്ചെങ്കിലും അത് കേന്ദ്ര നേതാക്കൾ തള്ളിക്കളഞ്ഞു. ഇതോടെ സുരേന്ദ്രനല്ലാതെ ആരേയും പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. ഇതോടെ എഎൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്ക് സാധ്യത കൂടി. മുൻ അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയേയും പരിഗണിക്കുന്നുണ്ട്. ആർഎസ്എസ് നേതാവ് എം രാധാകൃഷ്ണനും പട്ടികയിലുണ്ട്. ഇപ്പോഴും സുരേന്ദ്രന്റെ പേരിനോടാണ് ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ഇപ്പോഴും താൽപ്പര്യം. എന്നാൽ ആർഎസ്എസ് നേതൃത്വം സുരേന്ദ്രന് എതിരും.

നേരത്തെ സുരേന്ദ്രനോട് അധ്യക്ഷ പദത്തിനായുള്ള മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്ന് മുതിർന്ന ആർഎസ്എസ് നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ മത്സരത്തിനുമില്ല ഒഴിയാനുമില്ലെന്ന സന്ദേശമാണ് സുരേന്ദ്രൻ നൽകിയത്. അതായത് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കുമെന്ന നിലപാടാണ് പങ്കുവച്ചതെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് സുരേന്ദ്രനെ അധ്യക്ഷനാക്കാൻ പറ്റില്ലെന്ന നിലപാടിൽ ആർഎസ്എസ് എത്തിയത്. അപ്പോഴും സംഘടനയുടെ പൊതു വികാരമെന്ന നിലയിൽ സുരേന്ദ്രനെ കൊണ്ടു വരാനും നീക്കം നടത്തി. ഇതും വിഫലമായെന്നാണ് സൂചന. ഇതോടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എത്താനുള്ള സാധ്യതയേറിയെന്ന വിലയിരുത്തലുമെത്തി. സംസ്ഥാനഭാരവാഹികളിൽ ഭൂരിപക്ഷവും അദ്ദേഹം അധ്യക്ഷനാകണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിന് മുന്നിൽവെച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ രാധാകൃഷ്ണനെ നിയോഗിക്കാൻ കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യവുമില്ല,

പ്രസിഡന്റ് പദത്തിലേക്കുള്ള സാധ്യതാപട്ടികയിൽ ആദ്യഘട്ടത്തിലൊന്നും രാധാകൃഷ്ണൻ ഉണ്ടായിരുന്നില്ല. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെ പിന്തുണയ്ക്കുന്നവർ കെ. സുരേന്ദ്രനുവേണ്ടിയും പി.കെ. കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവർ എം ടി. രമേശിനുവേണ്ടിയുമായിരുന്നു നിലകൊണ്ടിരുന്നത്. എന്നാൽ, എം ടി. രമേശ് ഉൾപ്പെടെയുള്ളവർ നിർണായകഘട്ടത്തിൽ എ.എൻ. രാധാകൃഷ്ണന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തി. തുടക്കത്തിൽ സുരേന്ദ്രനെ പിന്തുണച്ച പലരും രാധാകൃഷ്ണന് അനുകൂലമായി നിലപാടുമാറ്റി. നിലവിലെ സാഹചര്യത്തിൽ വി മുരളീധരന് വീണ്ടും പ്രസിഡന്റാകാൻ സാധ്യതയുമുണ്ട്. ഇതിനൊപ്പമാണ് പിഎസ് ശ്രീധരൻ പിള്ളയെ പരിഗണിക്കുന്നത്. പൊതു സ്വീകാര്യതയാണ് പിള്ളയ്ക്ക് ഗുണകരമാകുക. എൻ എസ് എസും എസ് എൻ ഡി പിയുമായി പിള്ളയ്ക്ക് അടുത്ത ബന്ധമുണ്ട്. തലയെടുപ്പുള്ള എല്ലാ നേതാക്കളും പിള്ളയെ ബഹുമാനിക്കുന്നുമുണ്ട്. അതുകൊണ്ട തന്നെ എൻഡിഎ വിപുലപ്പെടുത്താൻ ശ്രീധരൻ പിള്ള യോഗ്യനാണെന്നാണ് വിലയിരുത്തൽ. അതൃപ്തരായ കോൺഗ്രസ് നേതാക്കളെ അടുപ്പിക്കുകയെന്ന ദൗത്യവും പിള്ളയ്ക്ക് നിർവ്വഹിക്കാനാകും.

സുരേന്ദ്രൻ പാർട്ടിയുടെ തലപ്പത്തെത്തുന്നതിനെ സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഗവർണർപദവി ഏറ്റെടുക്കുംമുമ്പ് ശക്തമായി എതിർത്തതായാണ് വിവരം. ആർഎസ്എസ്. സംസ്ഥാനഘടകവും സുരേന്ദ്രനെ എതിർക്കുന്നു. തങ്ങളോടാലോചിക്കാതെ കുമ്മനത്തെ 'നാടുകടത്തി'യതിലുള്ള അതൃപ്തി ആർഎസ്എസ്. സംസ്ഥാനഘടകത്തിനുണ്ട്. അതുകൊണ്ട് തന്നെ സുരേന്ദ്രനെ അധ്യക്ഷനാക്കി വീണ്ടും ആർ.എസ്.എസിനെ പ്രകോപിപ്പിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറാകില്ല. ഈ സാഹചര്യത്തിൽ സമവയ സ്ഥാനാർത്ഥികെ കുറിച്ച് ചിന്തിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയെ നയിക്കാൻ യോഗ്യൻ സുരേന്ദ്രനാണെന്ന പൊതു വിലയിരുത്തലാണ് അമിത് ഷായ്ക്കുള്ളത്. ജനസ്വാധീനവും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്തുവന്നാലും സുരേന്ദ്രൻ പാടില്ലെന്ന ആർഎസ്എസ് നിലപാടാണ് എല്ലാം പൊളിച്ചത്.

ദേശീയ നേതാക്കളായ എച്ച്. രാജയും നളിൻകുമാർ കട്ടീലും വെള്ളിയാഴ്ച കൊച്ചിയിൽ ബിജെപി. സംസ്ഥാനഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയുടെ ഉന്നതാധികാരസമിതിയായ കോർ ഗ്രൂപ്പ് അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുമായി ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കൂടിക്കാഴ്ച നടത്തിയത്. കോർഗ്രൂപ്പ് അംഗങ്ങളിൽ രണ്ടുപേർ ഒഴികെ മുഴുവൻപേരും സുരേന്ദ്രനെ എതിർത്തു. സംസ്ഥാനഭാരവാഹികളിൽ ഭൂരിപക്ഷവും ഒമ്പത് ജില്ലാപ്രസിഡന്റുമാരും സുരേന്ദ്രന് അനുകൂലമല്ല. തൃശ്ശൂർ, പാലക്കാട്, കാസർകോട്, വയനാട് ജില്ലാ അധ്യക്ഷന്മാർ സുരേന്ദ്രനനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാധാരണ നിഷ്പക്ഷ നിലപാടുകൾ സ്വീകരിക്കാറുള്ള കെ.പി. ശ്രീശൻ, പി.എം. വേലായുധൻ, എ.കെ. നസീർ, നാരായണൻ നമ്പൂതിരി തുടങ്ങിയവർ പോലും സുരേന്ദ്രനെ പിന്തുണച്ചില്ല. ആർഎസ്എസ് മനസ്സ് മനസ്സിലാക്കിയായിരുന്നു ഈ മലക്കം മറിച്ചിൽ. ഇതോടെ സുരേന്ദ്രനെ പ്രസിഡന്റായി നിയോഗിക്കാനുള്ള സാധ്യതയും അടഞ്ഞു.

വിഷയത്തിൽ സമവായം സൃഷ്ടിച്ചു കേന്ദ്രനേതൃത്വത്തെ അറിയിക്കാൻ വന്ന രാജ ഗ്രൂപ്പുകളിയിൽ അന്തംവിട്ടു. ഒരു ദിവസം മുഴുവൻ ചർച്ച നടത്തിയിട്ടും ഒരു ഗതിയും കാണാതെ രാജയും സംഘവും മടങ്ങി. ഓരോ നേതാവിന്റെയും കുറ്റവും കുറവും പറഞ്ഞുകൊണ്ടായിരുന്നു നേതാക്കൾ ചർച്ചയിൽ ഇടപെടലുകൾ നടത്തിയത്. രാജയുടെ മുന്നിൽ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ നടത്തിയ ഫണ്ടു പിരിവിന്റെ കണക്കുകൾ വരെ എത്തിയെന്നാണ് സൂചന. ഒരോരുത്തരെയും ഒറ്റയ്ക്കു വിളിച്ചായിരുന്നു അഭിപ്രായങ്ങൾ ചോദിച്ചത്. ചിലർ കുമ്മനം രാജശേഖരനെ മാറ്റിയതിൽ എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്തു. രാജയുടെ നേതൃത്തിലുള്ള കമ്മിറ്റി കേരളത്തിലെ നേതാക്കളുടെ അഭിപ്രായം ഇന്ന് അമിത്ഷായ്ക്കു കൈമാറും. ഇതിൽ കാര്യങ്ങൾ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിന് എതിരാണെന്ന സൂചനകൾ ഉണ്ടാകും. ഇത് പരിശോധിച്ച് അമിത് ഷായാകും അന്തിമ തീരുമാനം എടുക്കുക. വിഷയത്തിൽ തീരുമാനം നീളുന്നത് ബിജെപിക്ക് വലിയ പ്രതിസന്ധിയായി മാറും. കോൺഗ്രസിലെ തമ്മിലടി ഉപയോഗിക്കാനാവാത്ത സാഹചര്യവും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുടെയും എം.രാധാകൃഷ്ണന്റെയും പേരുകളാണ് അന്തിമപരിഗണനയിലുള്ളതെന്ന സൂചനയും ഉണ്ട്്. ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് മുൻ അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും ആർഎസ്എസ് സഹപ്രാന്തകാര്യവാഹകനും ജന്മഭൂമി പത്രത്തിന്റെ മാനെജിങ് ഡയറക്റ്ററുമായ എം.രാധാകൃഷ്ണനും മുൻതൂക്കം കിട്ടിയത്. ഇവരിലൊരാൾ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുൻസംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ദാസിന്റെയും പേരും അവസാനഘട്ടത്തിൽ ഉയർന്നുവരുന്നുണ്ട്. വി മുരളീധരനും വീണ്ടും അധ്യക്ഷനായേക്കാം. സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ ഉൾപ്പടെയുള്ളവരുമായി ദേശീയഅധ്യക്ഷൻ അമിത് ഷാ ചർച്ച നടത്തിയിരുന്നു. പൊതുസ്വീകാര്യതയുള്ള നേതാവെന്നതാണ് ശ്രീധരൻപിള്ളയ്ക്ക് അനുകൂലഘടകം. ആർഎസ്എസ് നേതൃനിരയിലുള്ള ഒരാൾ പാർട്ടി നേതൃത്വത്തിലേക്ക് വരണമെന്നതു കൊണ്ടാണ് എം രാധാകൃഷ്ണന്റെ പേര് പരിഗണനയിലെത്തിയത്.

സമാന അവസ്ഥയിലാണ് കോൺഗ്രസും. മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൽപ്പര്യം. എന്നാൽ കേരളത്തിലാർക്കും മുല്ലപ്പള്ളിക്ക് താൽപ്പര്യമില്ല. ഇതുകൊണ്ട് തന്നെ ബിജെപിയുടേയും കെപിസിസിയുടേയും അധ്യക്ഷന്മാരുടെ നിയമനം അനിശ്ചിതമായി നീളുകയുമാണ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എംബിബിഎസ് വിദ്യാർത്ഥിനിക്ക് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനുമായി പ്രണയം; പിന്മാറാൻ ആവശ്യപ്പെട്ട് കാമുകിയുടെ വീട്ടുകാർ നിരന്തരം ഭീഷണി മുഴക്കിയിട്ടും കൂട്ടാക്കാതെ യുവാവ്; ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ മർദ്ദനവും വധഭീഷണിയും; പിന്നാലെ അർദ്ധരാത്രിയിൽ കാമുകന്റെ വീടിനും ബൈക്കുകൾക്കും തീയിട്ടു പകപോക്കൽ; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരിൽ നിന്നും ഒരു 'തീപ്പൊരി' പ്രണയകഥ
പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും
ഉത്തർപ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സർവേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകൾ; മായാവതിയും അഖിലേഷും രാഹുലുമായി കൈകോർത്താൽ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് ലഭിക്കുക നാല് സീറ്റുകൾ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം പുറത്തുവന്ന സർവേ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ
മണിയറയിൽ നിന്നും മൈതാനത്തേക്കോടി മഞ്ചേരിയുടെ മണവാളൻ; ആദ്യരാത്രിയിൽ മണവാട്ടിയെ തനിച്ചാക്കി 'ഇപ്പോ വരാമെന്ന്' പറഞ്ഞ് വരൻ മുങ്ങിയത് സെവൻസ് ഫുട്‌ബോളിന്റെ മത്സര വേദിയിലേക്ക് ! വിജയശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ 'പകലായിരുന്നേല് കല്യാണത്തിന് വരൂലായിരുന്നല്ലേ'യെന്ന് മണവാട്ടി; വിവാഹദിനത്തിൽ ഫുട്‌ബോൾ വിദ്വാനായി റിദ്വാൻ
രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ദിരയെ ഓർമ്മപ്പെടുത്തി മുന്നിൽ നിന്ന് നയിക്കും; മോദിയുടെ മണ്ഡലം ഉൾപ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കും; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിര പുനർജനിച്ചെന്ന പ്രതീതി ഉണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ഇളക്കിമറിക്കാൻ ഒരുങ്ങി കോൺഗ്രസ്; മോദിയുടെ 56 ഇഞ്ച് നെഞ്ചിനെ വെല്ലുവിളിച്ച പ്രിയങ്ക രാഹുലിന് തുണയായി രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ആവേശത്തോടെ അണികൾ
ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോൾ; രാഹുൽ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവിൽ പച്ചക്കൊടി കാട്ടിയത് മുമ്പിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോൾ; വരുൺ ഗാന്ധിയെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചും ഒറ്റയ്ക്ക് യുപിയിൽ തിളങ്ങിയും ഇന്ത്യൻ രാഷ്ട്രീയയത്തിന്റെ പ്രിയദർശനിയാകാൻ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കൾ
ഫെബ്രുവരിയിൽ വിരമിക്കുന്ന മുഹമ്മദ് യാസിനെ റെയ്ഡിന് പ്രേരിപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; എല്ലാം അതീവ രഹസ്യമാക്കി പദ്ധതി രൂപരേഖ ഒറ്റയ്ക്ക് തയ്യാറാക്കിയതും വിജിലൻസ് ഡയറക്ടർ; പരിശോധനയ്ക്ക് പോയ ഡിവൈഎസ് പിമാർ പോലും എല്ലാം അറിയുന്നത് 'ഓപ്പറേഷൻ തണ്ടറിന്' തൊട്ട് മുമ്പ്; റെയ്ഡിൽ കണ്ടെത്തിയത് പൊലീസിലെ അവിഹിത ബന്ധങ്ങൾ തന്നെ; സ്‌റ്റേഷനുകളിലെ മിന്നൽ പരിശോധന പൊലീസ് ചരിത്രത്തിൽ ആദ്യം; പിണറായിയുടെ തണ്ടറിൽ പുറത്താകാൻ പോകുന്നത് രണ്ട് ഡസനിലധികം പൊലീസുകാർ
രാഹുലിന് പ്രിയങ്കരനായി കൂടുതൽ കരുത്തു നേടിയ കെ സി വേണുഗോപാലിന്റെ പുതുനിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും; ഏകീകൃത 'ഐ'യിലെ സമവാക്യങ്ങൾ മാറിമറിയുന്ന ആശങ്കയിൽ ഗ്രൂപ്പ് നേതാവ് ചെന്നിത്തല; പാളയത്തിൽ ഉള്ളവർ മറുകണ്ടം ചാടുമോ എന്ന് സംശയം; ഐയിലെ ചലനങ്ങൾക്ക് സാകൂതം കാതോർത്ത് എ ഗ്രൂപ്പും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് മറ്റൊരു നേതാവു കൂടി കോൺഗ്രസിനുള്ളിൽ ഉയർന്നുവരുമ്പോൾ
ലൊക്കേഷനിൽ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങൾ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം; പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്ന ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ് അപ്പുവിന്റേത്; താരജാഡകൾ ഇല്ലാതെ ജീവിക്കുന്ന പ്രണവിനെക്കുറിച്ച് അരുൺഗോപിക്കും ആദ്യ നായിക സയ ഡേവിനും പറയാനുള്ളത്
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം