Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11 കൊല്ലം കൊണ്ട് കോൺഗ്രസ്സ് സ്വീകരിച്ച 4,000 കോടി സംഭാവനയിൽ 83 ശതമാനവും കള്ളപ്പണം; ബിജെപിക്ക് ലഭിച്ച 3273 കോടിയിൽ 65 ശതമാനവും ഉറവിടം അറിയാത്തവ; ആം ആദ്മിയുടെ 110 കോടിയിൽ 57 ശതമാനത്തിനും ഉറവിടമില്ല; 893 കോടിയിൽ പാതിയിലേറെ തന്നവരെ അറിയാതെ സിപിഎമ്മും

11 കൊല്ലം കൊണ്ട് കോൺഗ്രസ്സ് സ്വീകരിച്ച 4,000 കോടി സംഭാവനയിൽ 83 ശതമാനവും കള്ളപ്പണം; ബിജെപിക്ക് ലഭിച്ച 3273 കോടിയിൽ 65 ശതമാനവും ഉറവിടം അറിയാത്തവ; ആം ആദ്മിയുടെ 110 കോടിയിൽ 57 ശതമാനത്തിനും ഉറവിടമില്ല; 893 കോടിയിൽ പാതിയിലേറെ തന്നവരെ അറിയാതെ സിപിഎമ്മും

ള്ളപ്പണത്തിനെതിരെ പോരാടുമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അതിലെത്ര ആത്മാർഥതയുണ്ട്? ഇന്ത്യയിലെ കള്ളപ്പണത്തിന്റെ പ്രധാന ഉപഭോക്താക്കൾ ഈ രാഷ്ട്രീയ പാർട്ടികൾ തന്നെയാണെന്നതാണ് യാഥാർഥ്യം. 2004-05 മുതൽ 2014-15 വരെയുള്ള പതിനൊന്ന് വർഷക്കാലത്തിനിടെ, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ കീശയിലേക്ക് ഒഴുകിയെത്തിയത് 6800 കോടി രൂപയുടെ കള്ളപ്പണം!

ഇക്കാര്യത്തിൽ ഭരണകക്ഷിയായ ബിജെപിയെന്നോ പ്രതിപക്ഷമായ കോൺഗ്രസ്സെന്നോ ആദർശപ്പാർട്ടികളായ സിപിഎമ്മെന്നോ ആംആദ്മിയെന്നോ വ്യത്യാസമില്ല. 11,000 കോടി രൂപയാണ് ഇക്കാലയളവിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ലഭിച്ചത്. അതിന്റെ പാതിയിലേറെ ഉറവിടമറിയാത്ത കള്ളപ്പണവും. ഇക്കാലത്ത് കോൺഗ്രസ്സിന് ലഭിച്ചത് 4000 കോടി രൂപയോളമാണ്. അതിൽ 83 ശതമാനത്തിനും ഉടയോനില്ല. ആരാണ് സംഭാവനകൾ നൽകിയതെന്ന വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെയോ ആദായ നികുതി വകുപ്പിനെയോ അറിയിച്ചിട്ടില്ല.

ഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞ 11 വർഷത്തിനിടെ ലഭിച്ചത് 3273 കോടി രൂപയാണ്. ഈ തുകയിൽ ഉറവിടമറിയാത്തത് 65 ശതമാനത്തിനാണ്. 2013-ൽ മാത്രം സൃഷ്ടിക്കപ്പെട്ട ജനങ്ങളുടെ പാർട്ടിയായ ആം ആദ്മിക്ക് മൂന്നുവർഷം കൊണ്ട് 110 കോടി രൂപ സംഭാവന കിട്ടി. അതിൽ 57 ശതമാനത്തിനും കണക്കില്ല. സിപിഎമ്മിന്റെ 893 കോടി രൂപയിൽ 53 ശതമാനത്തിന്റെയും അവസ്ഥ അതുതന്നെ.

764 കോടി രൂപ സംഭാവനയായി സ്വീകരിച്ച ബി.എസ്‌പി. സംഭാവന നൽകിയ ഒരാളുടെ പോലും വിവരം പുറത്തുവിട്ടിട്ടില്ല. 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകളുടെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തിയാൽ മതിയെന്ന നിയമത്തിലെ പഴുതുപയോഗിച്ച് ബി.എസ്‌പി. മുഴുവൻ സംഭാവനകളും ഒളിച്ചുവച്ചിരിക്കുകയാണ്.

രാജ്യത്തെ ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും ചേർന്ന് 11 വർഷത്തിനിടെ സമാഹരിച്ച 11,367 കോടി രൂപയുടെ 63 ശതമാനത്തിലേറെ കോൺഗ്രസ്സിന്റെയും ബിജെപിയുടെയും കൈയിലാണെന്ന് അസോസിയേഷൻ ഫോർ ഡമോക്രാറ്റക് റിഫോംസ് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും ഈ പാർട്ടികൾ നൽകിയ രേഖകൾ പരിശോധിച്ചാണ് ഈ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പാർട്ടികൾക്കും കൂടി ലഭിച്ച സംഭാവനകളുടെ 69 ശതമാനത്തോളം കള്ളപ്പണമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP