Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മാണിയെ വീട്ടിൽ പോയി കാണേണ്ടി വന്നതിന്റെ പ്രതിഷേധം അവസാനിപ്പിക്കാതെ ചെന്നിത്തല; ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി ഗ്രൂപ്പ് വിടുമെന്ന ആശങ്കയിൽ നടത്തിയ വിട്ടുവീഴ്ച തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞ് ഐ ഗ്രൂപ്പുകാർ; മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് യുഡിഎഫിനെ ഹൈജാക്ക് ചെയ്യുമ്പോൾ മുഖ്യമന്ത്രി സ്ഥാനം വഴുതി പോയേക്കുമെന്ന ആശങ്കയിൽ ചെന്നിത്തല ക്യാമ്പ്; പദവിയെല്ലാം വേണ്ടെന്ന് വച്ച് മാറി നിന്ന ഉമ്മൻ ചാണ്ടി ചെങ്ങന്നൂരിന്റെ മറവിൽ വീണ്ടും നായകനാവുമ്പോൾ

കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മാണിയെ വീട്ടിൽ പോയി കാണേണ്ടി വന്നതിന്റെ പ്രതിഷേധം അവസാനിപ്പിക്കാതെ ചെന്നിത്തല; ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി ഗ്രൂപ്പ് വിടുമെന്ന ആശങ്കയിൽ നടത്തിയ വിട്ടുവീഴ്ച തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞ് ഐ ഗ്രൂപ്പുകാർ; മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് യുഡിഎഫിനെ ഹൈജാക്ക് ചെയ്യുമ്പോൾ മുഖ്യമന്ത്രി സ്ഥാനം വഴുതി പോയേക്കുമെന്ന ആശങ്കയിൽ ചെന്നിത്തല ക്യാമ്പ്; പദവിയെല്ലാം വേണ്ടെന്ന് വച്ച് മാറി നിന്ന ഉമ്മൻ ചാണ്ടി ചെങ്ങന്നൂരിന്റെ മറവിൽ വീണ്ടും നായകനാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നപ്പോൾ തികഞ്ഞ് ആശയക്കുഴപ്പമാണ് മുന്നണികൾക്ക്. മൽസരം മുറുകിയതോടെ,കേരള കോൺഗ്രസിന്റെ വോട്ടുകൾ നിർണായകമായേക്കുമെന്ന സാഹചര്യവും നിലനിൽക്കുന്നു. അവസാന നിമിഷം ഇത് മാറിമറിഞ്ഞേക്കാമെങ്കിലും നിലവിൽ മാണിയുടെ കടന്നുവരവ് ചെങ്ങന്നൂരിൽ നിർണായകമാണ്.ഇവിടെയാണ് പാലായിൽ പോയി മാണിയെ പാട്ടിലാക്കിയ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രത്തിന്റെ പ്രസക്തി.

കുഞ്ഞാപ്പ ഇടപട്ടെ് സംഗതി ജോറാക്കിയെങ്കിലും, കോൺഗ്രസിൽ അത്ര ഉഷാറ് പോരാ.സോളാർ വിവാദത്തിൽ പെട്ട് പ്രതിരോധത്തിലായ ഉമ്മൻ ചാണ്ടി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പദവികളെല്ലാം വെടിഞ്ഞ് വൈരാഗിയെ പോലെ കഴിയുകയായിരുന്നു. എന്നാൽ, വൈരാഗിയുടെ ഈ നിർമമതയെ അധികനാൾ വിശ്വസിക്കാനാവില്ലെന്ന് ഐ ഗ്രൂപ്പിനറിയാം. ചെന്നിത്തലയോട് പിണങ്ങിയെങ്കിലും ഉമ്മൻ ചാണ്ടിയെ മാണി ഒരിക്കലും കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടില്ല.

മാണിയെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളെല്ലാം ചെന്നിത്തലയും ഐഗ്രൂപ്പും എല്ലാം മാർഗ്ഗങ്ങളും ഉപയോഗിച്ച് തടുത്തുവരികയായിരുന്നു. എന്നാൽ, ഏറ്റവുമൊടുവിൽ കുഞ്ഞാപ്പ ഇടപെട്ടതോടെ കാര്യങ്ങൾ വേറൊരുവഴിക്ക് ഒഴുകി.സിപിഎമ്മിന്റെ മൗനവും, കാനത്തിന്റെയും വിഎസിന്റെയുമൊക്കെ എതിർപ്പും കാരണം മനംമടുത്ത മാണിക്ക് എൽഡിഎഫിലേക്കുള്ള വഴി അടയുകയും ചെയ്തു. ഇതോടെ ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെങ്കിലും മാണിയെ പ്രചാരണത്തിനിറക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിക്ക് നേട്ടവുമായി.

ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മാണിയെ മുന്നണിയിൽ എത്തിക്കാനാണ് ഉമ്മൻ ചാണ്ടി ലക്ഷ്യമിട്ടതെങ്കിലും, അവസാന ലാപ്പിലാണ് അത് സഫലമായത്. അതാവട്ടെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിർണായകമാവുകയും ചെയ്തു.തന്നോട് മുഖം തിരിക്കുകയും, ഒരുപാട് സഹായങ്ങൾ ചെയ്ത് തന്ന ആളാണെന്ന് പരിഹസിക്കുകയും ചെയ്ത മാണിയെ പാലായിലെ വീട്ടിൽ പോയി കാണുന്നതിനോട് രമേശ് ചെന്നിത്തലയ്ക്ക് താൽപര്യമില്ലായിരുന്നു.കുഞ്ഞാപ്പ ഇടപെട്ട് അനുരഞ്ജന സംഭാഷണം നടത്തിയതോടെയാണ് കാര്യങ്ങൾക്ക് തീരുമാനമായത്. മാണി ചെങ്ങന്നൂരിൽ അനിവാര്യ ഘടകമല്ലെന്നായിരുന്നു ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും നിലപാട്. മാണി വന്നാൽ ഗുണത്തേക്കാൾ ദോഷമാണ് വരികയെന്നാണ് ഇപ്പോഴും ഐ ഗ്രൂപ്പ് അടക്കം പറയുന്നത്.

സിപിഐയും കാനവും എങ്ങനെ ഇടതുമുന്നണിയിൽ എതിർത്തോ അതിന് സമാനമായിരുന്നു കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ എതിർപ്പ്.പദവികളൊന്നും വേണ്ടെന്ന നിസ്സംഗ സമീപനം സ്വീകരിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവാണ് ഐ ഗ്രൂപ്പിനെ അതിലേറെ അസ്വസ്ഥമാക്കുന്നത്. മാണിയെ തിരികെ കൊണ്ടുവന്ന നീക്കത്തിലൂടെ ഉമ്മൻ ചാണ്ടി കൂടുതൽ കരുത്തനായി എന്ന് ഐ ക്യാമ്പ് വിലയിരുത്തുന്നു.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിക്കായി ലീഗിനൊപ്പം മാണിയും കൂടി ചേർന്നാൽ അത് ബാധിക്കുക ചെന്നിത്തലയെ ആണ്.അടുത്ത വട്ടം യുഡിഎഫ് ജയിച്ചുകയറിയാൽ മുഖ്യമന്ത്രി കസേര നോട്ടമിട്ടിരിക്കുന്ന ചെന്നിത്തലയ്ക്ക് അസ്വസ്ഥനാവാനുള്ള എല്ലാ അവകാശവവുമുണ്ട് താനും.

രമേശ് ചെന്നിത്തലയ്ക്ക് ഉമ്മൻ ചാണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടതെങ്ങനെ?

ഉമ്മൻ ചാണ്ടി മന്ത്രിസഭ രൂപീകരിച്ചപ്പോൾ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വെറും എംഎൽഎ ആയിരിക്കാനല്ല. ആഭ്യന്തരവകുപ്പ് ലഭിച്ചാലേ മന്ത്രിസഭയിലേക്കുള്ളൂ എന്നായിരുന്നു ആദ്യം മുതൽ രമേശിന്റെ നിലപാട്. അതിന് ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ വേണം എന്ന് കടുംപിടിത്തം പിടിച്ചു. രമേശ് വഴങ്ങി കെപിസിസി പ്രസിഡന്റാകാം എന്നു പറഞ്ഞു. എന്നാൽ അഞ്ചാം മന്ത്രിസ്ഥാന വിവാദം ഉയർന്നതോടെ ഉമ്മൻ ചാണ്ടി വഞ്ചനാപരമായ രീതിയിൽ രമേശിനെ ചതിച്ച് കൊണ്ട് തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്ഥാനം നൽകി.

ഉമ്മൻ ചാണ്ടി സ്വയം കുഴിച്ച വലിയൊരു കുഴിയായിരുന്നു അത്. സോളാർ റിപ്പോർട്ടിൽ പിടിച്ച് ഉമ്മൻ ചാണ്ടിയെ മൂലയ്ക്കിരുത്താൻ രമേശ ്‌ചെന്നിത്തല ശ്രമിച്ചെന്ന ആരോപണം നേരത്ത എ ഗ്രൂപ്പ് ആരോപിച്ചിരുന്നു.ആരോപണങ്ങളുടെ ഇരുണ്ട കാർമേഘങ്ങൾ ഉമ്മൻ ചാണ്ടിയെ വിഴുങ്ങുമ്പോൾ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുക ചെന്നിത്തലയെ ആയിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.ഏതായാലും മാണിയുടെ വരവോടെ കാര്യം മാറി കഥ മാറി. അതാണ് ചെന്നിത്തലയെ അലട്ടുന്നത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വിട്ടുവീഴ്ച തിരിച്ചടിയായോ?

ജയസാധ്യതയാണ് ചെങ്ങന്നൂരിൽ മുഖ്യം. ഇതുതിരിച്ചറിഞ്ഞാണ് ഏകകണ്ഠമായി എല്ലാവരും ഗ്രൂപ്പുകൾക്ക് അതീതമായി ഡി.വിജയകുമാറിന്റെ പേര് നിർദ്ദേശിച്ചു. ചെങ്ങന്നൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടത് എ വിഭാഗത്തിൽപെട്ട ആളായിരുന്നു. എന്നാൽ, അന്തരിച്ച കെ. കരുണാകരെന്റ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് ഡി. വിജയകുമാർ എന്നത് അനുകൂലഘടകമായി.

1986ൽ വിജയകുമാറിനെയാണ് മാവേലിക്കര നിയമസഭ സീറ്റിലേക്ക് കരുണാകരൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, പിണങ്ങി നിന്ന എൻ.ഡി.പിയുമായി മാവേലിക്കരയടക്കമുള്ള സീറ്റുകൾ കൈമാറിയപ്പോഴാണ് വിജയകുമാറിന് ഒഴിവാക്കേണ്ടിവന്നത്. പിന്നീട് 1991ൽ ശോഭന ജോർജിനായി മാറേണ്ടി വന്നു. വിജയകുമാറിന്റെ ജയസാധ്യതയ്ക്ക് മാണി അവിഭാജ്യഘടകമാണെങ്കിൽ അതിന് തടസ്സം നിൽക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു ഐ ഗ്രൂപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP