Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൂർഷ്വ പാർട്ടികളുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെന്ന് സിപിഐ(എം); ബദൽ മുന്നണിക്കുള്ള നീക്കങ്ങളും പാളി; ജനകീയ അടിത്തറ വർധിപ്പിക്കാനായില്ലെന്നും പാർട്ടി അടവുനയരേഖ

ബൂർഷ്വ പാർട്ടികളുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെന്ന് സിപിഐ(എം); ബദൽ മുന്നണിക്കുള്ള നീക്കങ്ങളും പാളി; ജനകീയ അടിത്തറ വർധിപ്പിക്കാനായില്ലെന്നും പാർട്ടി അടവുനയരേഖ

ന്യൂഡൽഹി: ബൂർഷ്വ പാർട്ടികളുമായി സഖ്യമുണ്ടാക്കിയത് പാർട്ടിക്കേറ്റ് കനത്ത തിരിച്ചടിയാണെന്ന് സിപിഐ(എം). പാർട്ടി അടവുനയരേഖയിലാണ് സിപിഎമ്മിന്റെ ഏറ്റുപറച്ചിൽ. ബദൽ മുന്നണി രൂപീകരിച്ച് കോൺഗ്രസിനെയും ബിജെപിയെയും എതിർക്കാനുള്ള ശ്രമങ്ങൾ പാളിപ്പോയി. ഘടകകക്ഷികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വീഴ്ച വന്നു.

ഘടകകക്ഷികളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത കാട്ടേണ്ടിയിരുന്നെന്നും ഇതിലെ വീഴ്ച പാർട്ടിയുടെ ശക്തി ക്ഷയിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ജലന്ധർ പാർട്ടി കോൺഗ്രസിലെ നയരേഖയിൽ വിഴ്ചപറ്റിയെന്നും സിപിഐ(എം) പറയുന്നു.

ഇത് ഗൗരവമായി കാണണം. ജനകീയ അടിത്തറ വർദ്ധിപ്പിക്കാനാകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. 2004ലെ യുപിഎ സർക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ തെറ്റില്ലായിരുന്നു എന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി. അന്നത്തെ സാഹചര്യത്തിൽ അത് ശരിയായ തീരുമാനം ആയിരുന്നു. എന്നാൽ പിന്തുണ നൽകിയത് വേണ്ടവണ്ണം ഉപയോഗിക്കാനാവാതെ പോയെന്നും സിപിഐ(എം) പറയുന്നു. പുറത്ത് നിന്നുള്ള പിന്തുണയാണ് അന്ന് യുപിഎക്ക് സിപിഐ(എം) നൽകിയത്. സ്പീക്കർ സ്ഥാനം അല്ലാതെ മറ്റ് പദവികളൊന്നും തന്നെ പാർട്ടി സ്വീകരിക്കുകയും ചെയ്തിരുന്നില്ല. യുപിഎ സർക്കാരിനെ പിന്തുണച്ചതിൽ തെറ്റില്ലെങ്കിലും സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാതിരുന്നത് പാർട്ടിക്ക് ക്ഷീണമായെന്നും രേഖ വിലയിരുത്തുന്നു.

26 മുതൽ ചേരുന്ന നാല് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം കരട് അവലോകന രേഖയ്ക്ക് അന്തിമ അംഗീകാരം നൽകും. തുടർന്ന് കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്യും. കഴിഞ്ഞ കാല പിഴവുകൾ കണ്ടെത്തിയ ശേഷമാകും അടുത്ത പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP