Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്ത്രശാലിയായ പ്രായോഗിക രാഷ്ട്രീയക്കാരന്റെ റോളിൽ കോടിയേരി; ഇടതു മിഷനറിയെ ഏണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് കണ്ണൂർ കോട്ടയിൽ പയറ്റി തെളിഞ്ഞ എംവി ഗോവിന്ദൻ; റോഡ് ഷോയിലും കുടുംബ യോഗങ്ങളിലും ആസൂത്രണ മികവുമായി ഐസക്കും; സജി ചെറിയാനെ 20,000 കടത്തിയതിൽ നിർണ്ണായകമായി സിപിഎമ്മിന്റെ സംഘടനാ കരുത്തും പിണറായി ഇഫക്ടും; ജനം തള്ളിക്കളയുന്നത് മുണ്ടുടുത്ത മോദിയെന്ന പ്രചരണം

തന്ത്രശാലിയായ പ്രായോഗിക രാഷ്ട്രീയക്കാരന്റെ റോളിൽ കോടിയേരി; ഇടതു മിഷനറിയെ ഏണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് കണ്ണൂർ കോട്ടയിൽ പയറ്റി തെളിഞ്ഞ എംവി ഗോവിന്ദൻ; റോഡ് ഷോയിലും കുടുംബ യോഗങ്ങളിലും ആസൂത്രണ മികവുമായി ഐസക്കും; സജി ചെറിയാനെ 20,000 കടത്തിയതിൽ നിർണ്ണായകമായി സിപിഎമ്മിന്റെ സംഘടനാ കരുത്തും പിണറായി ഇഫക്ടും; ജനം തള്ളിക്കളയുന്നത് മുണ്ടുടുത്ത മോദിയെന്ന പ്രചരണം

കെ വി നിരഞ്ജൻ

ചെങ്ങന്നൂർ:സംസ്ഥാന ഭരണത്തിനും ആഭ്യന്തരവകുപ്പിനും എതിരെ മാധ്യമങ്ങളടക്കം ആഞ്ഞടിക്കുമ്പോഴും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ചരിത്രവിജയം കരുത്തനാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ. ഒട്ടും മീഡിയാ സൗഹൃദമില്ലാത്ത ധാർഷ്ട്യക്കാരനായ മനുഷ്യനെന്നും, മുണ്ടുടുത്ത മോദിയെന്നുമൊക്കെയുള്ള എന്ന ഇമേജ് സൃഷ്ടിച്ച് പിണറായിയെ ആക്രമിച്ചുകൊണ്ടായിരുന്നു ചെങ്ങന്നൂരിലെ പ്രതിപക്ഷത്തിന്റെ പ്രചാരണം മുഴുവൻ.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ച് പറഞ്ഞതും മാധ്യമങ്ങളിടലടക്കം നടക്കുന്ന പിണറായി വിരുദ്ധത മുന്നിൽ കണ്ടായിരുന്നു. എന്നാൽ ചെങ്ങന്നൂർ സംസ്ഥാന സർക്കാറിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാവുമെന്ന് പറയാനുള്ള ധൈര്യം സിപിഎം നേതാക്കൾക്ക് ഇല്ലെങ്കിലും പിണറായി സർക്കാറിന്റെ ഭരണനേട്ടങ്ങൾ തന്നെയായിരുന്നു പ്രചാരണത്തിനുടനീളം എൽ.ഡി.എഫ് എടുത്തുപറഞ്ഞത്. പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും പിണറായി തന്നെയാണ്.

നിലവിൽ പേരിനുപോലും വി എസ് പക്ഷം ഇല്ലാത്ത സിപിഎം സംസ്ഥാന ഘടകത്തിൽ അവശേഷിക്കുന്ന വിമത ശബ്ദങ്ങൾപോലും ഇല്ലാതാക്കാനും ഇതുമൂലം പിണറായിക്ക് കഴിയുന്നു.മുന്നണിയിലെ അദ്ദേഹത്തിന്റെ വിമർശകനായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയെക്കെ അപ്രസക്തനാക്കാനും ഈ ഫലം കൊണ്ട് പിണറായിക്ക് ആയി. സിപിഐയോടുള്ള സിപിഎം സമീപനം കൂടുതൽ കർക്കശമാവുമെന്നാണ് ചെങ്ങന്നൂർ ഫലത്തിന്റെ സൂചന.

ബംഗാളിലും ത്രിപുരയിലുമടക്കം ദേശീയ തലത്തിൽ സിപിഎം പിന്നോട്ടടിക്കുമ്പോഴുണ്ടായ ഈ വിജയം പി.ബി അംഗമെന്നനിലയിൽ പാർട്ടിക്ക് അകത്തും പിണറായിയുടെ കീർത്തി ഉയർത്തിയിരക്കയാണ്. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ ധാരണവേണ്ട എന്ന പ്രകാശ്കാരാട്ടിന്റെ നിലപാടിന് കരുത്തേറുന്നതും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് തിരച്ചടിയുമാണ് ഈ ഫലം.

ആരും എതിർത്താലും താൻ ഉദ്ദേശിച്ചകാര്യം നടപ്പാക്കുയെന്ന പിണറായി ലൈനിനുള്ള പരോക്ഷമായ അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.ഗെയിലും ദേശീയപാത വികസനവും അടക്കമുള്ള വിവാദ പദ്ധതികൾ ശക്തമായി മുന്നോട്ട്‌കൊണ്ടുപോവാനും ഈ വിജയം തുണയാവും.മാത്രമല്ല ആരോട് പ്രീണനമില്ലാത്ത നിഷ്പക്ഷ സർക്കാറാണ് ഇത് എന്ന ധാരണ ഉണ്ടാക്കിയെടുക്കാനും പിണറായിക്ക് കഴിഞ്ഞു.അതും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.

അതേസമയം എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോവാനും മതസാമുദായിക സംഘടനകൾക്ക് സിപിഎമ്മിനോട് അയിത്തത്തിന്റെ ആവശ്യമില്ല എന്ന സന്ദേശം നൽകിയുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രചാരണവും മുന്നണിക്ക് മുതൽ കൂട്ടായി. തന്ത്രശാലിയായ പ്രായോഗിക രാഷ്ട്രീയക്കാരന്റെ റോൾ കോടിയേരി കൃത്യമായി ഉപയോഗിച്ചു.എൻ.എസ്.എസിനെയും എസ്.എൻ.പിയെയും അടുപ്പിച്ചതിൽ കോടിയേരിക്കുള്ള പങ്ക് ചെറുതല്ല. വി.എസിന്റെയും കാനം രാജേന്ദ്രന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് മാണിയെ അടുപ്പിക്കുക എന്ന കോടിയേരിയുടെ നീക്കം പൊളിഞ്ഞുപോയത്.അവസാന നിമഷം മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് പത്തുശതമാനം സംവരണം എന്ന സിപിഎം നിലപാട് പൊടിതട്ടിയെടുത്തുകൊണ്ടുള്ള കോടിയേരിയുടെ പ്രചാരണവും എൻ.എസ്.എസ് അടക്കമുള്ള സംഘടനകളെയും മുന്നാക്ക വോട്ടർമാരെയും അടുപ്പിക്കാൻ ഇടയാക്കി.

അതുപോലെ ധനമന്ത്രി തോമസ് ഐസക്കിന്റെ ആസൂത്രണ മികവും ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് തുണയായി.ഭരണനേട്ടങ്ങൾ ലളിതമായ എത്തിക്കാനുള്ള റോഡ്‌ഷോയും കുടുംബയോഗങ്ങളുടമക്കം പ്‌ളാൻചെയ്തത് ഐസക്ക് ആയിരുന്നു. എന്നാൽ സിപിഎമ്മിൽ അപ്രതീക്ഷിതമായി താരോദയമായത് പാർട്ടി കേന്ദ്ര കമ്മറ്റിയംഗം കൂടിയായ എം.വി ഗോവിന്ദൻ മാസ്റ്ററാണ്. തെരഞ്ഞെുടുപ്പിന്റെ ഔദ്യോഗിക ചുമതല സിപിഎം എൽപ്പിച്ചത് ഇദ്ദേഹത്തെയാണ്. കഴിഞ്ഞ നാലുമാസമായി മണ്ഡലത്തിൽ താമസിച്ച് പ്രവർത്തിക്കുന്ന ഗോവിന്ദൻ മാസ്റ്ററാണ് മന്ത്രിമാരടക്കം വീടുവീടാന്തരം കയറി ഇറങ്ങി സർക്കാറിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുക എന്ന തന്ത്രം ആവിഷ്‌ക്കരിച്ചത്. ഇത് ഗണ്യമായി ഫലം കണ്ടുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് ജയത്തിന്റെപേരിൽ സ്ഥാനാർത്ഥി സജിചെറിയാൻ ആദ്യമായി നന്ദിപറഞ്ഞതും ഗോവിന്ദന്മാസ്റ്റർക്കാണ്. കണ്ണൂരിലെ സിപിഎം കോട്ടയിൽ പയറ്റിത്തെളിഞ്ഞ ഗോവിന്ദന്മാസ്‌ററുടെ ചിട്ടയായ പ്രവർത്തനം ചെങ്ങന്നൂരിലെ ഇടതു മിഷനറിയെ ഏണ്ണയിട്ട യന്ത്രംപോലെയാണ് ചലിപ്പിച്ചയത്.മറുഭാഗത്ത് അവസാന നിമിഷംപോലും യു.ഡി.എഫ് ക്യാമ്പിൽ ചിട്ടയായ പ്രവർത്തനം ഉണ്ടായതുമില്ല.സ്ഥാനാർത്ഥി സജിചെറിയാന്റെ പ്രാദേശിക ബന്ധങ്ങളും ഗുണംചെയ്‌തെണ് സിപിഎം വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP