Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻതൂക്കം യൂഡിഎഫിന്; കൽപ്പറ്റയിൽ ശ്രേയാംസും ശശീന്ദ്രനും പൊരിഞ്ഞ പോരിൽ; മാനന്തവാടിയിൽ ജയലക്ഷ്മിയും ബത്തേരിയിൽ ഐസി ബാലകൃഷ്ണനും സാധ്യത; സികെ ജാനുവിന്റെ വോട്ടുകളെത്രയെന്ന് അറിയാൻ ആകാംഷ; വയനാട്ടിലെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

മുൻതൂക്കം യൂഡിഎഫിന്; കൽപ്പറ്റയിൽ ശ്രേയാംസും ശശീന്ദ്രനും പൊരിഞ്ഞ പോരിൽ; മാനന്തവാടിയിൽ ജയലക്ഷ്മിയും ബത്തേരിയിൽ ഐസി ബാലകൃഷ്ണനും സാധ്യത; സികെ ജാനുവിന്റെ വോട്ടുകളെത്രയെന്ന് അറിയാൻ ആകാംഷ; വയനാട്ടിലെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

അഡ്വ ജയശങ്കർ

യനാട് യുഡിഎഫ് മേൽക്കോയ്മയുള്ള ജില്ലയാണ്. വയനാട് ജില്ലയാകുന്നതിനു മുൻപ് വയനാട് ജില്ലയുടെ ഗണ്യമായ ഒരു ഭാഗം കോഴിക്കോടും ജില്ലയിലും, എന്നുവച്ചാൽ ഇപ്പോഴത്തെ സുൽത്താൻ ബത്തേരി, കല്പറ്റ പ്രദേശങ്ങൾ വടക്കേ വയനാട് കണ്ണൂർ ജില്ലയിലുമായിരുന്നു. കേരളത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടു കിടക്കുന്ന പ്രദേശമെന്നുള്ളതാണ് വയനാടിന്റെ വേറൊരു പ്രത്യേകത. വളരെ പർവതത്താൽ ചുറ്റപ്പെട്ടു വേർപെട്ടു കിടക്കുന്ന പ്രദേശമാണിത്. അവസ്ഥ വളരെ ദുഷ്‌കരമാണ്. വലിയൊരു വിഭാഗം ആദിവാസികളാണ് ഇവിടെ ജീവിക്കുന്നത്.

വയനാട് ജില്ലയിലെ മുന്നിൽ രണ്ടു മണ്ഡലങ്ങളും പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളാണ്. കേരളത്തിൽ പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളെയൊള്ളു അത് രണ്ടും വയനാട്ടിലാണ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ തന്നെ ഉച്ചനിചത്വംമുണ്ട് എന്നുള്ളതാണ് വസ്തുത. പല പല വിഭാഗങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത രീതിയുമുണ്ട് ഇവരിൽ ഭൂരിഭാഗവും അവഗണനകളും, ചൂഷണത്തിന് വിധേയരായവരുമാണ്. ദാരിദ്രവും പട്ടിണിയും ചുഷണവും ഏറ്റുവാങ്ങിയ ഒരു ജനതയാണ് കൂടുതലായും വയനാട്ടിലുള്ളത്.

മദ്യപാനവും നല്ല രീതിയിലാണ് ഇവിടെയുള്ളവർക്കു. കുടിയേറ്റക്കാരും, രാഷ്ട്രീയക്കാരും ഇവരെ പറ്റിക്കുന്നതിൽ ഒട്ടും പിന്നിലുമല്ല. പിന്നെ വയനാട്ടിലെ കുടിയേറ്റക്കാകാരും അല്ലാത്തവരുമായ ബഹുഭൂരിപക്ഷം കർഷകരെ സംബന്ധിച്ച് കാപ്പി കുരുമുളകു , തുടങ്ങിയ നാണ്യ വിളകൾ കൃഷി ചെയ്യുന്നവർക്ക് ഇതിനൊന്നും വില കിട്ടുന്നില്ല എന്നാ പ്രശ്‌നം കാരണം ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയുന്ന സ്ഥലവും വയനാടാണ്. പക്ഷെ ഇതൊന്നും പത്രങ്ങളിൽ പലപ്പോഴും വാർത്തയാകാറില്ല, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്ന ദുഷ്‌കരമായ അവസ്ഥയാണ് വയനാട്ടിലുള്ളത്.

1980 ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് വയനാട് ജില്ല ഉണ്ടായത്. ജില്ലാ ഉണ്ടായത്തിന് ശേഷം കുറെ റോഡുകൾ ഉണ്ടായി ഇന്നലത്തെ വേറെ ഗുണമൊന്നും ജില്ലയായിട്ടും ഇവിടെ ഉണ്ടായിട്ടില്ല. നേരത്തെ കല്പറ്റ സുലത്താൻ ബത്തേരി വടക്കേ വയനാട് എന്നി മൂന്ന് മണ്ഡലങ്ങളാണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഇപ്പോൾ വടക്കേ വയനാട് മാറ്റി അത് മാനന്തവാടിയായി മാറി.

കൽപ്പറ്റയിൽ പൊരിഞ്ഞ പോര്

വയനാട് ജില്ലയിൽ സംവരണമല്ലാത്ത ഏക മണ്ഡലം കൽപ്പറ്റയാണ്. കൽപ്പറ്റ ഒരു വലിയ കോൺഗ്രസ് മണ്ഡലമാണ്. കൽപ്പറ്റയിൽ കോൺഗ്രസ്സുകാർ അല്ലാത്ത മൂന്ന് പേരെ ആകെ ജയിച്ചിട്ടുള്ളൂ. 1952 ൽ പത്മ പ്രഭ ഗൗണ്ടർ, 1987 ൽ പത്മ പ്രഭാത് ഗൗണ്ടറുടെ മകൻ വീരേന്ദ്ര കുമാർ ഗൗണ്ടർ, 1996 ൽ ഇദ്ദേഹത്തിന്റെ മകൻ ശ്രേയംസ് കുമാർ ഗൗണ്ടർ എന്നിവരാണ് ആ ജയിച്ച മഹാന്മാർ. ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങൾ ഒപ്പം പണത്തിന്റെ സ്വാധീനം, വാഗ്മിയും എഴുത്തുകാരനുമാണ് വീരേന്ദ്ര കുമാർ ഇദ്ദേഹത്തിന്റെ അച്ഛൻ, എന്നുള്ള ചില മേന്മകളും ഉള്ളതുകൊണ്ടാണ് ഇവിടെ ഇവർ സ്ഥിരമായി ജയിക്കാറുള്ളത്. 2006 ലെ വി എസ് തരംഗത്തിൽ മന്ത്രി ആയിരുന്ന കെകെ രാമചന്ദ്രനെ തോൽപിച്ചാണ് ശ്രേയംസ് കുമാർ ജയിച്ചത്. കെകെ രാമചന്ദ്രൻ അന്ന് മന്ത്രിയായിരുന്നു മന്ത്രി യായിരിക്കുമ്പോൾ അഴിമതി കാണിച്ചത് പിടിച്ചു ഇദ്ദേഹം വളരെ ഡിമായി ഇരിക്കുന്ന സമയത്താണ് 2006 ലെ തിരഞ്ഞെടുപ്പ് വരുന്നത്, ആ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാമചന്ദ്രൻ മാഷിന്റെ രാഷ്ട്രീയ ഭാവിയും ഏറെക്കുറെ അസ്തമിച്ചുവെന്നും പറയാം.

2011 ലും യുഡിഎഫിനൊപ്പം ചേർന്ന് വലിയ ഭൂരിപക്ഷത്തോടെ ഇദ്ദേഹം വീണ്ടും ജയിച്ചു. പിഎ മുഹമ്മദ് എന്ന മാർസിസ്റ്റ് സ്ഥാനാർത്ഥിയെ 18169 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം മലത്തിയടിച്ചത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, കൽപ്പറ്റയിൽ കഷ്ടിച്ചു 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനു കിട്ടിയത് . ഷാനവാസ് അത്രക്കും അൺ പോപ്പുലർ ആയിരുന്നു എന്നുള്ളതാണ് ഇതിനു കാരണം. ആദ്യം ഇവിടുന്നു ഷാനവാസ് ജയിച്ചിട്ടുണ്ട്. ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. വീണ്ടും സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണു പിന്നെ ഇദ്ദേഹം ഇങ്ങോട് വന്നത് എന്നതാണ് ഇതിന്റെ സ്ഥിതി.

ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് കല്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പക്ഷെ വിജയം പഴയതുപോലെ എളുപ്പമല്ല കാരണം സിപിഐ(എം) സ്ഥാനാർത്ഥി വളരെ ജനകീയനായ ജില്ലാ സെക്രട്ടറി സി കെ ശശിന്ദ്രനാണ്. ശശീന്ദ്രൻ വളരെ ജനകീയനാണ്. ഇപ്പോഴും പശുവിനെ കറക്കുന്ന, കൃഷി ചെയ്യുന്ന, കാലത്തു ചെടികൾക്ക് വെള്ളം ഒഴിച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് പോകുന്ന , ചെരുപ്പിടാത്ത, കട്ടൻ ചായ, പരിപ്പുവട കമ്മ്യൂണിസത്തെക്കാളും ലളിതമായ ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരണാണ് ശശീന്ദ്രൻ. അല്ലാതെ േ്രശയംസ് കുമാറിനെ പോലെ ഷോട്‌സും ടീഷർട്ടും ഇട്ടു നടക്കുന്ന ഒരു ഫ്രീക്കനല്ല.

അതുപോലെ ശ്രേയംസ് കുമാർ ഒരു ഉലകം ചുറ്റും വാലിഭനാണ്. ഇന്ന് കൽപ്പറ്റയിൽ ആണെങ്കിൽ നാളെ ലോസ് ഏഞ്ചൽസിൽ ആയിരിക്കും. ചിലപ്പോൾ കിളിമഞ്ചാരോ കാണാൻ പോയിരിക്കുകയായിരിക്കും. എന്നാൽ ശശീന്ദ്രൻ കുടി പോയാൽ കല്പറ്റ വിട്ടു സുൽത്താൻ ബത്തേരി വരെ പോയിട്ടുണ്ടാകും. വയനാടിന് അപ്പുറം ലോകമുണ്ടോ എന്നറിയാത്ത ആളാണ് അദ്ദേഹം. േ്രശയംസ് കുമാറും ശശീന്ദ്രനും തമ്മിലാണ് ഇക്കുറി ഇവിടെ പോരാട്ടം വീരേന്ദ്ര കുമാറിന്റെ മകനെ തോൽപ്പിച്ച് കൾപ്പറ്റയെ ചുവപ്പുകോട്ടയാക്കാൻ പറ്റുമോ എന്നുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ ചർച്ച വിഷയം. ശശീന്ദ്രൻ വളരെ ശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ പോലും ഇന്നത്തെ നിലക്കു ശ്രേയംസ് കുമാർ ജയിക്കാൻ തന്നെയാണ് സാധ്യത.

ജയലക്ഷ്മിക്ക് തന്നെ മുൻതൂക്കം

മാനന്തവാടി വടക്കേ വയനാടായിരുന്ന കാലത്തു സ്ഥിരമായി കോൺഗ്രസാണ് ജയിച്ചുകൊണ്ടിരുന്നത്. 2006 ലാണ് മാനന്തവാടിക്കൊരു മാറ്റമുണ്ടായത്, അന്ന് സിപിഐ(എം) സ്ഥാനാർത്ഥി കെസി കുഞ്ഞിരാമൻ ജയിച്ചു.

2011 ലെ അദ്ദേഹം തോറ്റുപോയി അങ്ങനെ മാനന്തവാടി വീണ്ടും കോൺഗ്രസ് തിരിച്ചു പിടിച്ചു. രാഹുൽ ഗാന്ധി ചരടിൽ കെട്ടി ഇറക്കിയ നമ്മുടെ സികെ ജയലക്ഷ്മിയാണ് ഇവിടെ ജയിച്ചത്. ഇത്തവണയും ജയലക്ഷ്മി തന്നെ മത്സരിക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി 8000 ൽ പരം വോട്ടുകൾ ലീഡ് ചെയ്ത മണ്ഡലമാണ് മാനന്തവാടി. ഒ ആർ കേളു വാണ് അവിടെ സിപിഐ(എം) ന്റെ സ്ഥാനാർത്ഥി .കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ജയസാധ്യത ഏറെക്കുറെ ഇവിടെ ജയ ലക്ഷ്മിക്കാണ് എന്നുപറയാം.

ജാനുവിന്റെ സാന്നിധ്യത്തിലും സാധ്യത ബാലകൃഷ്ണന്

2006 വരെ സംവരണമല്ലാത്ത പൊതു നിയോജക മണ്ഡലമായിരുന്നു സുൽത്താൻ ബത്തെരി. സിപിഐ യുടെ കൃഷ്ണ പ്രസാദ് ആണ് അന്ന് ഇവിടെ ജയിച്ചത്. അതിനു മുൻപ് കോൺഗ്രസിലെ എൻപി അപ്പച്ചനാണ് ഇവിടെ ജയിച്ചത്. കുടിയേറ്റക്കാരും ആദിവാസികളും ഒരുപാടുള്ള പ്രദേശമാണ് ഇത് അതുകൊണ്ടു സാധാരണ ഗതിയിൽ ഇവിടെ കോൺഗ്രസാണ് ജയിക്കേണ്ടത്. 2011 ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണന്നാണ് ജയിച്ചത്. 15000 വോട്ടിന്റെ അടുത്ത് ഭൂരിപക്ഷം ഇദ്ദേഹത്തിന് ഇവിടെ കഴിഞ്ഞ തവണ കിട്ടി. പക്ഷെ പാർലമെന്റ് ഇലക്ഷനിൽ ബത്തേരിയിൽ എൽഡിഎഫ് 8000 വോട്ടുകളാണ് ലീഡ് ചെയ്തത്. തുടർന്നുള്ള ഗ്രാമ പഞ്ചായത്തു തിരഞ്ഞെടുപ്പിലും ഇവിടെ എൽഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. സാദാരണ വലത്തോട്ട് തിരിഞ്ഞ മണ്ഡലമാണ് ബത്തേരി.

ഇപ്രാവശ്യവും ഐസി.ബാലകൃഷ്ണൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി രുക്മണി സുബ്രമണ്യനാണ്. ഈ ഇലക്ഷനിൽ സുൽത്താൻ ബത്തേരിയുടെ ഏറ്റവും വലിയ പ്രത്യേകത ആദിവാസി നേതാവ് സികെ ജാനു മത്സരിക്കുന്നു എന്നതാണ്. സികെ ജാനു ഇവിടെ ബിഡിജെഎസിന്റെ പിന്തുണയോടു കുടി എൻഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ ധാന്യമാകുന്നത്. ജാനു ഇവിടെ ജയിക്കാനുള്ള സാധ്യത വളരെ വിരളമാണ് എങ്കിൽ പോലും ജാനുവിന്റെ സ്ഥാനർത്ഥിത്വം വളരെ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട്.

ബുദ്ധിജീവികളും, ചിന്തകന്മാരും മറ്റ് എല്ല അജണ്ടകളും മാറ്റിവച്ചു ഇപ്പോൾ ജാനുവിന്റെ സ്ഥാനർത്ഥിത്വത്തെ കുറിച്ചാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്രയും നാളും യുഡിഎഫിനും എൽഡിഎഫിനും വേണ്ടാതിരുന്ന സികെ ജാനു ഇപ്പോൾ ബിജെപിക്കു പ്രിയാങ്കരിയാവുക യും അതിനെ തുടർന്ന് മറ്റു എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യാവകാശ പ്രവർത്തകരും, ദളിതരും, മുൻകാല നക്‌സലെറ്റുകളും ഇപ്പോൾ ജാനുവിന്റെ സമീപനത്തിന്റെ നൈതികതയെ കുറിച്ച് ഘോര ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. മാതൃഭൂമി പത്രത്തിൽ നമ്മുടെ രണ്ടാം മുണ്ടശ്ശേരി ഇതിനെ കുറിച്ച് ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. എന്നാൽ മുത്തങ്ങ വന്യ ജീവി സങ്കേതം കുടി ഉൾപ്പെട്ട സുൽത്താൻ ബത്തേരിയിൽ ജാനുവിന്റെ വിജയം വിദൂരമാണ്. ഐസി ബാലകൃഷ്ണനു തന്നെയാണ് ഇവിടെ ജയസാധ്യത

ബിജെപി വയനാട്ടിൽ തിരെ അവഗണിക്കാവുന്ന പാർട്ടിയല്ല കൽപ്പറ്റയിൽ 13000ത്തിന്റെ അടുത്തും ബത്തേരി യിൽ 19000 നു താഴെയും കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപിക്ക് വോട്ട് ലഭിച്ചു. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ജയിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP