1 usd = 68.06 inr 1 gbp = 89.77 inr 1 eur = 78.96 inr 1 aed = 18.54 inr 1 sar = 18.15 inr 1 kwd = 225.02 inr

Jun / 2018
20
Wednesday

മന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്‌ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി

January 23, 2016 | 01:53 PM IST | Permalinkമന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്‌ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി

ബി രഘുരാജ്‌

തിരുവനന്തപുരം: എത്രയും നേരത്തെ രാജി വയ്ക്കാമോ അത്രയും നേരത്തെ ചെയ്യുക. രാഷ്ട്രീയത്തിൽ പരിചയം ഉള്ളവർക്കൊക്കെ മന്ത്രി കെ ബാബുവിനോട് പറയാനുള്ളത് ഇത് മാത്രമായിരുന്നു. അതാണ് ബാബു ചെയ്തതും. കെ എം മാണിക്ക് നേരിട്ട പോലെ നാണം കെട്ട ഒരു പടിയിറക്കം ഒഴിവാക്കാനാണ് ബാബുവിന്റെ രാജി.

കേരള രാഷ്ട്രീയത്തിൽ അധികാരത്തിനായി പിടിച്ചു നിൽക്കാൻ ശ്രമിച്ചവരുടെ ഗതിയുണ്ടാകാതിരിക്കാൻ ബാബു ശ്രദ്ധിച്ചു. ഗുരുതരമായി ആരോപണവും കോടതിയുടെ ശാസനവും ഉണ്ടായാൽ എത്ര പിടിച്ചു നിന്നാലും രാജി വെയ്‌ക്കേണ്ടി വരുമെന്ന് ചരിത്രം തെളിയിക്കുന്നു. കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാന രാജി മുതൽ ഇതിനുള്ള ഉദാഹരണമാണ്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും ടിയു കുരുവിളയും നീലാലോഹിദാസൻ നാടാരും കെബി ഗണേശ് കുമാറും വരെ ഇതിന്റെ ഉദാഹരണമാണ്. പിടിച്ചു നിൽക്കാൻ അവസാന നിമിഷം വരെ ശ്രമിച്ച കെ എം മാണിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ രാജി വെയ്‌ക്കേണ്ടി വന്നു. ഇതെല്ലാം ബാബു ഉൾക്കൊണ്ടു. അതുകൊണ്ട് കോടതി വിധിയിൽ എതിർ പരാമർശമുണ്ടായി മണിക്കൂറുകൾക്ക് അകം ബാബു രാജിവച്ചു.

വിജിലൻസ് ഒരിക്കലും ക്യുക്ക് വേരിഫിക്കേഷൻ നടത്തി കുറ്റക്കാരാക്കി ചിത്രീകരിക്കില്ല എന്ന ഉറപ്പിൽ ആയിരുന്നു ബാബുവിന്റെ ഇതുവരെയുള്ള നീക്കം. എഫ് ഐ ആർ ഇട്ടാൽ ഉടൻ ഞാൻ രാജി വെക്കും എന്നു ബാബു പറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വരെ എങ്ങനെയെങ്കിലും ഇങ്ങനെ വലിച്ചു നീട്ടാം എന്ന ബാബുവിന്റെ ആഗ്രഹം ആണ് വിജിലൻസ് കോടതി തട്ടി തെറുപ്പിച്ചത്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ രാജി നൽകി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടും ഇതിന് കാരണമായി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യമായി ഒന്നും പറയില്ലെങ്കിലും ബാബുവിന്റെ രാജി തന്നെയായിരുന്നു അവരുടെ മനസ്സിലെ ആത്യന്തിക ലക്ഷ്യം. അതാണ് നടക്കുന്നതും.

ബാർ ഉടമകളിൽ നിന്നും കപ്പം പിരിക്കുന്ന പോലെ നാല് വർഷവും കോടികൾ പിരിച്ചിരുന്ന മന്ത്രി ബാബു കോഴപ്പണം വീതം വെയ്ക്കുന്ന കാര്യത്തിൽ ഉണ്ടായ തർക്കമാണ് രാജിയിൽ എത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഒരു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കേരളം മുഴുവൻ നടന്ന് പ്രധാന ബാറുകളിൽ തങ്ങി പണം പിരിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പണം ശേഖരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ പേരിൽ 2 സ്റ്റാർ ബാറുകളിൽ താഴെയുള്ളവ പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ഭയപ്പെടുത്തി പിരിച്ച കോടികൾ മറ്റ് മന്ത്രിമാർക്ക് വീതിക്കുന്നതിനൽ ഉണ്ടായ തർക്കമാണ് സർവ്വ നാശത്തിൽ കലാശിച്ചത്.

കോടികൾ ശേഖരിച്ച ശേഷം അനുമതി നൽകാൻ മന്ത്രിസഭയിൽ ബാബു വച്ച ഫയൽ മാണിയുടെ ഉടക്കിനെ തുടർന്ന് പാസാകാതെ പോയിടത്താണ് പ്രതിസന്ധി ആരംഭിക്കുന്നത്. നിയമ വകുപ്പ് കാണാതെ അനുമതിക്കുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ മാണി എതിർക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂദ്ധനായ മന്ത്രിബാബു ഫയൽ മുഖ്യമന്ത്രിയുടേയും മുതിർന്ന മന്ത്രിമാരുടേയും മുന്നിൽ വച്ച് വലിച്ചെറിഞ്ഞത് മാണിയെ മുറവേൽപ്പിച്ചു.

പുറത്തിറങ്ങിയ മന്ത്രി ബാബു പുറത്ത് കാത്തുനിന്ന ബാറുടമകളോട് ആ മാണിക്ക് എന്തെങ്കിലും കൊണ്ടു കൊടുക്കൂ, എങ്കിലെ നടക്കു എന്ന പരസ്യമായി പ്രഖ്യപിച്ചതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടപ്പെട്ടതിനെ തുടർന്നാണ് മാണി പിറ്റേന്ന് തന്നെ ഫയൽ ക്ലിയർ ചെയ്തുകൊടുത്തെങ്കിലും അടുത്ത മന്ത്രി സഭായോഗത്തിന് മുമ്പ് വി എം സുധീരൻ ഉടക്കുമായി രംഗത്തെത്തി. ഇതോടെ തീരുമാനം വൈകുകയായിരുന്നു. സുധീരനെ തോല്പിക്കാൻ ഉമ്മൻ ചാണ്ടി മദ്യ നിരോധനം പ്രഖ്യാപിച്ചു രംഗത്ത് എത്തിയതോടെ പണം മുടക്കിയ ബാറുടമകൾ ക്രുദ്ധരായി.

മുഖ്യമന്ത്രിയാവാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന മാണിയെ ഒതുക്കാൻ പി സി ജോർജിന്റെ സഹായത്തോടെ മന്ത്രി അടൂർ പ്രകാശിന്റെ തിരക്കഥയിൽ രമേശ് ചെന്നിത്തല രംഗത്ത് ഇറങ്ങിയതോടെ മാണിക്കെതിരെ കേസും തുടർന്നുള്ള സംഭവങ്ങളും ഉണ്ടായി. മാണി രാജി വച്ചതോടെ ബാബുവിലേയ്ക്ക് കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. ഇതിനിടയിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട ബിജു രമേശിന്് വിഴിഞ്ഞം കരാർ അടക്കമുള്ള ഇടപാടുകൾ ചെയ്തു കൊടുത്ത് ഒത്തുതീർപ്പിന് ബാബു ശ്രമിച്ചു. എന്നാൽ രാജി വച്ച് പുറത്ത് പോകേണ്ടി വന്ന മാണി ബിജു രമേശിനെതിരെയുള്ള നീക്കങ്ങൾ തുടർന്നത് തടസമായി മാറി. അങ്ങനെയാണ് ബിജു രമേശ് മിണ്ടാതിരുന്നിട്ടും ബാബുവിനെതിരെയുള്ള കേസ് വിജിലൻസ് കോടതിയിൽ എത്തുന്നത്.

തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോവുകയാണ് ഇനി സർക്കാരിന്റെ മുമ്പിൽ ഉണ്ടായിരുന്ന ഏക മാർഗം. എന്നാൽ മാണിക്ക് നേരിട്ട അനുഭവം ആലോചിച്ചാൽ അതിനുള്ള ധൈര്യം സർക്കാരിന് ഇല്ല എന്നതായിരുന്നു സത്യം. ഹൈക്കോടതിയിൽ നിന്നു പ്രതികൂല പരാമർശം ഉണ്ടായാൽ രാജി വയ്‌ക്കേണ്ടി വരുമെന്നും ഉറപ്പായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. എഫ് ഐ ആർ വന്നാൽ സാങ്കേതികതയിൽ പിടിച്ച് തുടരില്ലെന്ന വാ്ക്കുകളും ബാബുവിന് മുന്നിലുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ തീരുമാനിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും അടച്ചിട്ട മുറിയിൽ തന്ത്രങ്ങൾ മെനഞ്ഞു. രാജി വച്ച് പുറുത്തു പോകൂ എന്ന നിർദ്ദേശമാണ് പൊതുവെ ഉയരുന്നത്. രാജി വച്ചെ മതിയാകു എന്ന വാശിയിലായിരുന്നു വി എം സുധീരനും. എത്രയും വേഗം രാജി വച്ചാൽ അത്രയും നാണക്കേട് കുറഞ്ഞു കിട്ടുമെന്നാണ് സുധീരൻ തീരുമാനം പറഞ്ഞത്. ഇതോടെ ബാബു രാജിക്കാര്യത്തിൽ തീരുമാനം എടുത്തു.

എങ്ങനേയും ബാർ കോഴ കേസ് അട്ടിമറിക്കാൻ ആവുന്നതെല്ലാം ചെയ്ത് ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ആവുന്നതെല്ലാം ചെയ്തിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് ചെന്നിത്തലയേയും അനുകൂലമാക്കി. ജേക്കബ് തോമസിനെ ഡിജിപിയായി പ്രമോട്ട് ചെയ്ത് വിജിലൻസിൽ നിന്ന് മാറ്റിയത് മുതൽ കളി തുടങ്ങി. ബാബുവിന്റെ കേസ് എറണാകുളം എസ്‌പിയുടെ കീഴിലുമാക്കി. ഇതിനൊപ്പം പ്രലോഭനങ്ങൾ നൽകി ബിജു രമേശിനെ ഒപ്പം കൂട്ടാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. ബിജു രമേശിന് ഓഫറുകൾ നൽകി കൂടെ നിർത്താനായിരുന്നു ശ്രമം. എന്നാൽ ഓപ്പറേഷൻ അനന്തയിലും മറ്റും കെഎം മാണി കരുതലോടെ പ്രതികരിച്ചു. ഇരട്ട നീതിയുടെ പ്രശ്‌നമുയർത്തി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി ബിജു രമേശിന് ആനുകൂല്യം കൊടുക്കാൻ സമ്മതിച്ചില്ല. ഇതോടെ ഒത്തുതീർപ്പും പൊളിഞ്ഞു.

ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശമെത്തുന്നത്. ബാർ കോഴയിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്നായിരുന്നു കോടതി നിരീക്ഷണം. ബാബുവിന്റെ കാര്യത്തിലും അത് പ്രസക്തമാണ്. അതു തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് തിരിച്ചടിയാകുന്നതും. അങ്ങനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രണ്ടാമനും ബാർ കോഴയിൽ പുറത്തു പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ രാജി സർക്കാരിന് തിരിച്ചടിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിശ്വസ്തനേയും നഷ്ടമാകുന്നു.

എന്തായാലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ പരീക്ഷണമായി മാറുകയാണ് ബാബുവിനെതിരെയുള്ള കേസ്. പിണറായിക്കെതിരെ ലാവലിൻ കേസും പി ജയരാജനെതിരെ കാപ്പയും വി എസിന്റെ വിജിലൻസും ഒക്കെ തുറന്ന് വിട്ട് ഇടത് പക്ഷത്തെ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടയിലാണ് ബാബുവിനെതിരെയുള്ള വിജിലൻസ് കോടതി വിധി വരുന്നത്. ഇത് പ്രതിപക്ഷത്തിന് വലിയ ആവേശമായി മാറുകയാണ്. ബാബു രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇനി എൽഡിഎഫ് തുടക്കമിടും. മാണിക്കെതിരെ നടത്തിയ സമരത്തിന്റെ അതേ വ്യാപ്തിയിലായിരിക്കും ബാബുവിനെതിരെയു സമരം ആരംഭിക്കുക. തെരഞ്ഞടുപ്പ് തൊട്ടടുത്ത് നിൽക്കുമ്പോൾ കടുത്ത നിലപാട് എടുത്ത് രംഗത്ത് ഇറങ്ങിയാൽ ഗുണം ചെയ്യും എന്ന കണക്കു കൂട്ടലിലാണ് സിപിഐ(എം)

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വർഷങ്ങളായി കുടിവെള്ളം നൽകികൊണ്ടിരുന്ന കിണറുകളിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത നിറമുള്ള വെള്ളം; അടുത്ത വീടുകളിലും ഇതേ പ്രതിഭാസം കണ്ടതോടെ പ്രതിയെ പിടികൂടി; കിണറുകളിലേക്ക് ഒഴുകിയെത്തിയത് സമീപത്തെ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം; പരാതി നൽകിയപ്പോൾ അധികൃതർക്ക് പതിവ് പല്ലവി; മരുതം ഗ്രൂപ്പ് കക്കൂസ് മാലിന്യം ഒഴിക്കിവിട്ട് ഒരു നാടിന്റ കുടിവെള്ളം മുട്ടിച്ച കഥ
കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കാൻ കുമ്മനം വിദ്യ; ക്രൈസ്തവ വിരുദ്ധനെന്ന് പറഞ്ഞ് സമരത്തിനിറങ്ങിയ മിസോറാമികൾക്ക് നല്ല പടം നൽകാൻ കുമ്മനത്തെ തേടി മാർ ആലഞ്ചേരിയും എത്തി; ഗസ്റ്റ് ഹൗസിലെത്തിയ സീറോ മലബാർ സഭാ തലവന് ഭക്ഷണം വിളമ്പി നൽകി മിസാറോം ഗവർണ്ണർ; മാർ ക്രിസോസ്റ്റത്തിന് പിന്നാലെ ആലഞ്ചേരിയും മിസോറാമിലേക്ക് അതിഥിയായി പോയേക്കും
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ