Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതു പ്രവേശനം ഉറപ്പാക്കാൻ ചരടുവലികൾ പൂർത്തിയാക്കിയ ശേഷം ജോസ് കെ മാണി പോയത് ലണ്ടനിലേക്ക്; ഇടതു പ്രവേശന ചർച്ചകളും ജില്ലാ പഞ്ചായത്തിലെ ഭരണ മാറ്റവും കോട്ടയം എംപിയുടെ അഭാവത്തിൽ: കാര്യങ്ങൾ ഉദ്ദേശിച്ചിടത്ത് നിന്നില്ലെങ്കിൽ തന്നെ ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞൊഴിയാനുള്ള തിരക്കഥയോ?

ഇടതു പ്രവേശനം ഉറപ്പാക്കാൻ ചരടുവലികൾ പൂർത്തിയാക്കിയ ശേഷം ജോസ് കെ മാണി പോയത് ലണ്ടനിലേക്ക്; ഇടതു പ്രവേശന ചർച്ചകളും ജില്ലാ പഞ്ചായത്തിലെ ഭരണ മാറ്റവും കോട്ടയം എംപിയുടെ അഭാവത്തിൽ: കാര്യങ്ങൾ ഉദ്ദേശിച്ചിടത്ത് നിന്നില്ലെങ്കിൽ തന്നെ ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞൊഴിയാനുള്ള തിരക്കഥയോ?

മറുനാടൻ ഡെസ്‌ക്

കോട്ടയം: കേരളാ കോൺഗ്രസ് മാണി രാഷ്ട്രീയമായി ഒരു നിർണായക തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ യുഡിഎഫ് പാളയത്തിൽ നിന്നും മറുകണ്ടം ചാടി സ്വതന്ത്രപരിവേഷം എടുത്തണിഞ്ഞ മാണി. സിപിഎമ്മിനൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയുടെ കോട്ടയായ കോട്ടയം ജില്ലാ പഞ്ചായത്തിലെ ഭരണം പിടിച്ച കെ എം മാണി കോൺഗ്രസ് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. ഇടതു മുന്നണിയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ ചവിട്ടുപടിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചതെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്.

സി.പി.എം പിന്തുണയോടെയാണ് കോൺഗ്രസിനെ തള്ളി കേരള കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നിലെ ചരടുവലിക്കാരൻ ജോസ് കെ മാണി എം പിയാണ് എന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം ആരോപിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി സക്കറിയ കുതിരവേലി പാർട്ടിുടെ സംസ്ഥാന നേവാക്കളിൽ ഒരാളാണ്. അങ്ങനെയുള്ള ഒരു വ്യക്തി വിജയിച്ചു കയറുമ്പോൾ എല്ലാ ചരടുവലികളും നടത്തിയ ശേഷം ജോസ് കെ മാണി തൽക്കാലം സ്ഥലം മാറി നിൽക്കുകയായിരുന്നു.

നേരത്തെ കോൺഗ്രസുമായുള്ള മുന്നണി ബന്ധം ഉപേക്ഷിച്ചപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ ബന്ധം തുടരാനാണ് കേരളാ കോൺഗ്രസ് കൈക്കൊണ്ട രാഷ്ട്രീയ തീരുമാനം. ഇത് പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഏകദേശ ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഈ നീക്കങ്ങളെ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കൂടി അറിവോടെ അട്ടിമറിച്ചാണ് ജോസ് കെ മാണി ലണ്ടനിലേക്ക് വണ്ടി കയറിയത്. ഇവിടെയുണ്ടാകുന്ന വിവാദങ്ങളിൽ തൽക്കാലം തങ്ങൾക്ക് പങ്കില്ലെന്ന ധ്വനി വരുത്താൻ വേണ്ടി തന്നെയാണ് ഇ നീക്കമെന്നാണ് വിലയിരുത്തുന്നത്.

വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഐഎം പിന്തുണ ഉറപ്പിച്ച കേരള കോൺഗ്രസ് ഭരണം നേടിയെടുത്തത്. എന്നാൽ, ജോസ് കെ മാണി ഇത് സംബന്ധിച്ച ധാരണ ഉണ്ടാക്കിയ ശേഷമാണ് പോയതെന്നാണ് വിവരം. നേരത്തെ കേരള കോൺഗ്രസ് മാണി വിഭാഗവും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാർ മാണി വിഭാഗം ലംഘിച്ചതിൽ കോൺഗ്രസിന് കടുത്ത അമർഷമുണ്ട്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നായിരുന്നു തീരുമാനം. എന്നാൽ പ്രാദേശിക തലത്തിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രതിസന്ധി ഉടലെടുക്കാൻ കാരണമായത്.

ജില്ലാ പഞ്ചായത്ത് തലത്തിൽ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതിൽ കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. പി ജെ ജോസഫ് വിഭാഗത്തിന് അടക്കം എതിർപ്പുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം പ്രാദേശിക നേതൃത്വത്തിന് നൽകുകയായിരുന്നു എന്നു പറഞ്ഞ് ഒഴിയുകയാണ് കേരളാ കോൺഗ്രസ് നേതൃത്വം. ചരൽക്കുന്ന ക്യാമ്പിലെടുത്ത് തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുന്നതിൽ ജോസ്ഫ് പക്ഷത്തിനും അഭിപ്രായ വ്യത്യാസമുണ്ട്.

എന്നാൽ, വിമർശനങ്ങൾ ഉയരുന്ന വേളിയിൽ ആരോട് പരാതി പറയണമെന്ന് പോലും കോൺഗ്രസ് നേതാക്കൾക്കുണ്ട്. ജോസ് കെ മാണി ലണ്ടനിലാണ്. കെ എം മാണി കേരളത്തിൽ ഉണ്ടെങ്കിലും അദ്ദേഹം ഇതേക്കുറിച്ച് കാര്യമായ പ്രതികരണം നടത്തിയിട്ടുമില്ല. ലണ്ടനിൽ വെച്ച് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലും ഇടതുമുന്നണിയിലേക്കാണ് പോകുന്നതെന്ന സൂചന ജോസ് കെ മാണി നൽകിയിരുന്നു.

കെ എം മാണി യുഡിഎഫ് വിട്ടത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് അറിയുന്നത്. മാണിക്കെതിരെയുള്ള ബാർകോഴ അടക്കമുള്ള കേസുകൾ ഇതിന്റെ പേരിൽ നിർജീവമാക്കപ്പെടുമെന്ന ഉറപ്പ് സി.പി.എം നേതാക്കൾ നൽകിയതായാണ് അറിയുന്നത്. ഈ അവസരം മുതലെടുത്താണ് കഴിഞ്ഞ ദിവസം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് സ്‌കറിയ തോമസ് രംഗത്തു വന്നത്. സ്‌കറിയ തോമസ് നൽകിയ നിർദ്ദേശ പ്രകാരം ഇന്നലെ മനോരമ ന്യൂസും തുടർന്ന് മറ്റ് ചാനലുകളും വാർത്ത നൽകിയത് ഈ നീക്കം മുൻകൂട്ടി കണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP