Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിസിൽ അതീവജാഗ്രത പുലർത്തണമെന്ന് പോപ്പുലർ ഫ്രണ്ട്; കനകമലയിൽനിന്ന് പിടികൂടിയ സഫ്വാനെ പുറത്താക്കി; തീവ്രസംഘടനകളുടെ പ്രവർത്തകർക്ക് അംഗത്വം കൊടുക്കരുതെന്ന് ലീഗ് സർക്കുലർ; ഐസിസിനെ വിമർശിച്ച് കാന്തപുരവും മുജാഹിദുകളും; തീവ്രവാദത്തിനെതിരെ പ്രസ്താവനകളിൽ കേരളത്തിലെ മുസ്ലിം സംഘടകൾ ഒറ്റക്കെട്ട്

ഐസിസിൽ അതീവജാഗ്രത പുലർത്തണമെന്ന് പോപ്പുലർ ഫ്രണ്ട്; കനകമലയിൽനിന്ന് പിടികൂടിയ സഫ്വാനെ പുറത്താക്കി; തീവ്രസംഘടനകളുടെ പ്രവർത്തകർക്ക് അംഗത്വം കൊടുക്കരുതെന്ന് ലീഗ് സർക്കുലർ; ഐസിസിനെ വിമർശിച്ച് കാന്തപുരവും മുജാഹിദുകളും; തീവ്രവാദത്തിനെതിരെ പ്രസ്താവനകളിൽ കേരളത്തിലെ മുസ്ലിം സംഘടകൾ ഒറ്റക്കെട്ട്

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാർത്തകളും എൻ.ഐ.എ അറസ്റ്റിന്റെ വിവരങ്ങളും പുറത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകൾ തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ട്. മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ മുസ്ലീലീഗുമുതൽ, തീവ്രമായ നിലപാടുകൾ എടുക്കുന്ന പോപ്പുലർ ഫ്രണ്ടുകാർവരെ ഐസിസിനെതിരെ ശക്തമായി രംഗത്തത്തെിയിരിക്കയാണ്.

ഐസിസ് റിക്രൂട്ട്‌മെന്റിനെതിരെ അതീവജാഗ്രത പുലർത്തണമെന്നും പഴുതടച്ച അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി കെ.എച്ച്. നാസർ പറഞ്ഞു. ഐസിസ് പോലുള്ള ദുരൂഹസംഘടനകളുടെ പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ട ആവശ്യം ഇന്ത്യയിലെ മുസ്്‌ലിംകൾക്കില്ല. ഇത്തരം ദുരൂഹസംഘടനകൾക്കെതിരായി വളരെ മുമ്പുതന്നെ പോപ്പുലർ ഫ്രണ്ട് വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. അതിനനുസരിച്ച് പ്രവർത്തകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ മുസ്ലിം സംഘടനകളും ഐസിസിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

മുസ്ലിംകളുടെ ശാക്തീകരണശ്രമങ്ങൾക്ക് തുരങ്കം വെക്കാനേ ഐസിസ് പോലുള്ള സംഘങ്ങളുടെ വഴിവിട്ട പ്രവർത്തനങ്ങൾ ഉപകരിക്കൂ. കെ.എച്ച്. നാസർ വ്യക്തമാക്കി. ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അതിനു പരിഹാരം കാണാനുള്ള ഉത്തരവാദിത്തം തന്നെ ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ച് ഏറെ ഭാരിച്ചതാണ്. അതു ജനാധിപത്യക്രമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെയാണ് സാധ്യമാകേണ്ടത്. ഏതെങ്കിലും വിദേശസംഘടനകളുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനവും ആശങ്കജനകമാണ്. ഭീകരതയുടെ പേരിൽ മുസ്ലിംകളെ അപരവത്കരിക്കാനുള്ള പ്രചാരണങ്ങൾക്ക് ശക്തിപകരുകയാണ് ഇത്തരം വാർത്തകളിലൂടെ സംഭവിക്കുന്നത്. സംഘടനയുടെ നയനിലപാടുകൾക്കെതിരായ നീക്കം ഏതൊരു പ്രവർത്തകന്റെ ഭാഗത്തുന്നുണ്ടായാലും വച്ചുപൊറുപ്പിക്കില്‌ളെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേമസമയം കണ്ണൂരിൽ എൻ.ഐ.എയുടെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും തേജസ് ദിനപ്പത്രത്തിലെ ജീവനക്കാരനുമായ സഫ്വാനെ സംഘടനയിനിന്ന് പോപ്പുലർ ഫ്രണ്ട് പുറത്താക്കിയിട്ടുണ്ട്.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈലത്തൂർ യൂനിറ്റിലെ പി. സഫ്വാൻ എന്ന പ്രവർത്തകനെ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ബഷീർ അറിയിച്ചു.

എക്കാലവും ഐസിസ് അടക്കമുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കാറുള്ള പ്രസ്ഥാനമാണ് മുസ്ലീലീഗ്. ഇത്തവണ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ,തീവ്രസംഘടനകളുടെ പ്രവർത്തകർക്ക് പാർട്ടിയിൽ അംഗത്വം കൊടുക്കരുതെന്ന് മുസ്ലീലീഗ് സർക്കുലർ പുറപ്പെടുവിച്ച് കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന മെമ്പർഷിപ്പ് കാമ്പയിനിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണണെന്ന് പ്രവർത്തകർക്ക് നിർദ്ദേശം പോയിട്ടുണ്ട്. നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുസ്ലീലീഗിൽ നുഴഞ്ഞുകയറുന്നതായി പാർട്ടിക്കകത്തുതന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്.കെ.പി.എ മജീദും, ഇ.ടി മുഹമ്മദ് ബഷീറും അടക്കമുള്ള പലനേതാക്കളും പോപ്പുലർ ഫ്രണ്ടിനോട് മൃദുസമീപനം പുലർത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.പുതിയ സാഹചര്യത്തിൽ ഈ നിലപാട് മാറ്റി പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവയെ ശക്തമായി എതിർത്ത് രംഗത്തത്തൊനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

അന്ധമായ സലഫിസത്തിന്റെ പേരിൽ ഏറെ പഴികേട്ട ഇരുവിഭാഗം മുജാഹിദുകളും ഇപ്പോൾ തീവ്രാവാദത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.ഇസ്ലാമിക പ്രബോധനം നടത്താൻ ഐസിസിൽ ചേരേണ്ടകാര്യമൊന്നുമില്‌ളെന്നും ഐസിസിന് ഇസ്ലാമുമായിയാതൊരു ബന്ധമില്‌ളെന്നും കെ.എൻ.എം നേതാവ് ഹുസൈൻ മടവുർ വ്യക്തമാക്കി.തീവ്രവാദത്തിനെതിരെ തങ്ങൾ കഴിഞ്ഞകുറെക്കാലമായി എടുത്തുവന്ന നിലപാട് ഇപ്പോഴും തുടരുകയാണെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനമെന്നും കാന്തപുരം എ.പി അബൂബക്കർ മുസലിയാരും വ്യക്തമാക്കി.

ജാമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി മാത്രമാണ് ഇതിൽനിന്ന് വ്യത്യസ്തമായി തങ്ങളുടെ പതിവ് രീതിയായ ഇരവാദത്തിൽ അധിഷ്ഠിതമായി വിലയിരുത്തൽ നടത്തിയത്.കണ്ണൂരിൽ അറസ്റ്റിലായ യുവാക്കൾ നിരപരാധികളാണോ എന്ന് ഉറപ്പിക്കാനുള്ള സാഹചര്യംകൂടി പൊലീസ് ഉണ്ടാക്കണമെന്നും, രാജ്യത്ത് തീവ്രവാദക്കേസുകളിൽ നിരപരാധികളായ നിരവധിപേർ ജയിലിൽ കിടന്നത് മറന്നപോവരുതുമെന്നാണ് സോളിഡാരിറ്റിയുടെ വാദം.

അതേസമയം പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടകൾ തന്നെയാണ് കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റിന് വളമൊരുക്കിയതെന്നും, ഇപ്പോഴുള്ള പ്രസ്താവനകൾ വെറും മുതലക്കണ്ണീരാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം സജീവമാണ്.പക്ഷേ പോപ്പുലർ ഫ്രണ്ടിനും തീവ്രവാദംപോരെന്ന് പറയുന്ന കടുത്ത ഒരു വിഭാഗം ഇവയിൽനിന്നൊക്കെ തെറ്റിപ്പിരിഞ്ഞ് ഐസിസ് കേരള ഘടകം ഉണ്ടാക്കാൻ ശ്രമിക്കയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP