Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ നിർണായക നീക്കം ഫലം കാണുന്നു; കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങുന്നു; യുഡിഎഫിലേക്ക് മടങ്ങാൻ മാണിക്ക് പൂർണസമ്മതം; കോട്ടയത്തെ സീറ്റ് മോഹിച്ച കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടി; എതിർപ്പിന്റെ സ്വരമായി രമേശ് ചെന്നിത്തലയും

ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ നിർണായക നീക്കം ഫലം കാണുന്നു; കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങുന്നു; യുഡിഎഫിലേക്ക് മടങ്ങാൻ മാണിക്ക് പൂർണസമ്മതം; കോട്ടയത്തെ സീറ്റ് മോഹിച്ച കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടി; എതിർപ്പിന്റെ സ്വരമായി രമേശ് ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങുന്നു. ഡിസംബറിലെ പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് സൂചന. മാണിയുടെ തിരിച്ചുവരവിനായി ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ നിർണായക നീക്കങ്ങൾ ഫലം കാണുന്നുവെന്നാണ് യുഡിഎഫ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

എന്നാൽ മാണിയുടെ തിരിച്ചുവരവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അത്ര സന്തേഷം നൽകുന്നില്ല. ഉമ്മൻ ചാണ്ടി കാരണം തിരിച്ചുവരുന്ന മാണി മുന്നണിയിൽ എത്തിയാൽ ഉമ്മൻ ചാണ്ടിക്ക് പിന്തുണ നൽകുമെന്നും ഇത് തന്റെ മുഖ്യമന്ത്രി സ്വപ്‌നത്തിന് വിലങ്ങുതടിയാകുമെന്നുമാണ് ചെന്നിത്തലയുടെ കണക്ക്കൂട്ടൽ.

കോട്ടയത്ത് നടന്ന പൊതുസമ്മേളനത്തിൽ ഒരു വള്ളത്തിൽ തുഴയാമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ എതിർക്കാത്ത മാണിയുടെ നിലപാടാണ് കേരള കോൺഗ്രസിന്റെ തിരിച്ച് വരവ് സംബന്ധിച്ച ചർച്ച കൂടുതൽ ശ്രദ്ധേയമാക്കിയത്.

ഒരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിൽക്കുന്ന കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഉണ്ടായാൽ ജോസഫ് ഗ്രൂപ്പ യൂഡിഎഫിനൊപ്പം നിൽക്കുമെന്ന് പിജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയെന്നാണ് സൂചന. 

പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മുന്നണിയിലും നിൽക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് പാർട്ടി യോഗത്തിൽ ഉയർന്ന പൊതു വികാരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങേണ്ട സാഹചര്യത്തിൽ ഏത് മുന്നണിയിലേക്ക് പോകണമെന്ന തീരുമാനം നീളരുതെന്ന അഭിപ്രായം ഇന്നലെ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലുണ്ടായി. ഈ സ്ഥിതി തുടർന്നാൽ കോട്ടയത്തെ സിറ്റിങ് സീറ്റ് വരെ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.

എൽഡിഎഫിലേക്ക് പോയാൽ യുഡിഎഫ് നൽകുന്ന പോലെയുള്ള അംഗീകാരം ലഭിക്കില്ലെന്നും പാർട്ടിക്ക് ബോധ്യമുണ്ട്. ഇത് കൂടി കണക്കിലെടുത്ത മാറ്റത്തിനെ മാണിയും കൂട്ടരും ശ്രമിക്കുകയുള്ളുവെന്നാണ് വിവരം. എന്നാൽ പരസ്യമായി ഒരു തീരുമാനം പറയാൻ മാണി ഒരുക്കവുമല്ല. അതുകൊണ്ട് തന്നെ മുന്നണി മാറ്റത്തിന് സമയമായില്ലെന്നായിരുന്നു മാണിയുടെ മറുപടി.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചതിന്റെ തുടർച്ചയായി വേങ്ങരയിലും ജയസാദ്ധ്യത കണക്കിലെടുത്ത് ലീഗിനെ പിന്തുണയ്ക്കണമെന്നും അഭിപ്രായവുമുണ്ടായി. എന്നാൽ പ്രഖ്യാപനം തിരഞ്ഞെടുപ്പടുക്കുമ്പോൾ മതിയെന്നായിരുന്നു തീരുമാനം.

ബാർ കോഴ കേസിന്റെ വിധി നവംബറോടെ ഉണ്ടാകുമെന്നും മാണിയെ കോടതി കുറ്റവിമുക്തനാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ഇതോടെ കൂടുതൽ ശക്തനാകുന്ന മാണിക്ക് മുന്നണി പ്രവേശനം എളുപ്പമാകുമെന്നാണ് കണക്ക്കൂട്ടലിലാണ് പാർട്ടി നേതൃത്വം. അതുകൊണ്ട് തന്നെയാണ് ഡിസംബറിൽ ചേരുന്ന പാർട്ടി സമ്മേളനത്തിൽ തീരുമാനം ഉണ്ടാകുമെന്ന് മാണി പറയാൻ കാരണം.

ആരുടെ കൂടെ നിന്നാലും നിലവിലെ സാഹചര്യത്തിൽ കോട്ടയത്ത് ജോസ് കെ. മാണിയെ കാലുവാരുമെന്ന് ഭയം മാണിക്കുണ്ട്. ഇത് കൂടെ മുന്നിൽക്കണ്ട് മാത്രമെ പാർട്ടി സമ്മേളനത്തിൽ മുന്നണി മാറ്റം സംബന്ധിച്ച തീരുമാനമാകു. സമ്മേളനത്തോടെ യുവാക്കൾക്ക് കൂടുതൽ പ്രാതിനിത്യവും ജോസ് കെ. മാണിക്ക് ഉയർന്ന പദവിയും നൽകാനും നീക്കമുണ്ട്.

അതിനിടെ ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും കഴിഞ്ഞ ദിവസം കോട്ടയത്ത് മീനച്ചിലാർ പുനരുജ്ജീവന ശില്പശാലയിൽ പങ്കെടുത്തിരുന്നു. തങ്ങൾ വള്ളംകളി വിദഗ്ദ്ധരാണെന്ന് കെ.എം. മാണി പറഞ്ഞപ്പോൾ ഒരുമിച്ച് തുഴയാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഒരുമിച്ച് തുഴയാമെന്ന ഉമ്മൻ ചാണ്ടിയുടെ ക്ഷണത്തെ മാണി എതിർത്തില്ലെന്നതും ശ്രദ്ധേയമാണ്. ഇരുവരും ദീർകാലമായി പൊതു രംഗത്തുള്ളതിനാൽ രാഷ്ട്രീയത്തിൽ നന്നായി തുഴയാൻ അറിയുന്നവരെന്ന അർത്ഥമേ അതിനുള്ളൂ എന്ന് മാത്രമായിരുന്നു മാണി പ്രതികരിച്ചത്.

നിലവിൽ ഇരു മുന്നണികളിലുമില്ലാതെ സ്വതന്ത്ര നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്. ആർക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കും. എങ്ങോട്ടും ക്ഷണമുണ്ട്. എവിടെയും ക്ഷണമുണ്ട്. യു.ഡി.എഫിന്റെ ക്ഷണം മുമ്പേയുണ്ട്. ആരോടും വിരോധമില്ല. കൂടുതൽ സ്‌നേഹമോ അടുപ്പമോ ഇല്ല എന്നാണ് മുന്നണിമാറ്റം സംബന്ധിച്ച് മാണി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP