Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരി വിവാദം ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടി; ത്രിപുരയിൽ പ്രചാരണത്തിന് കേരളാ നേതാക്കളില്ല; പാർട്ടി പ്രചാരണം മണിക്ക് സർക്കാറിന്റെ ലളിത ജീവിതവും വ്യക്തി ശുദ്ധിയും ഉയർത്തിക്കാട്ടി; ബംഗാൾഘടകത്തനു പിന്നാലെ ത്രിപുര ഘടകവും കേരളാ സിപിഎമ്മിനെതിരെ

കോടിയേരി വിവാദം ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടി; ത്രിപുരയിൽ പ്രചാരണത്തിന് കേരളാ നേതാക്കളില്ല; പാർട്ടി പ്രചാരണം മണിക്ക് സർക്കാറിന്റെ ലളിത ജീവിതവും വ്യക്തി ശുദ്ധിയും ഉയർത്തിക്കാട്ടി; ബംഗാൾഘടകത്തനു പിന്നാലെ ത്രിപുര ഘടകവും കേരളാ സിപിഎമ്മിനെതിരെ

എം ബേബി

തിരുവനന്തപുരം: : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ്‌കോടിയേരിയും ദുബൈയിൽ ചെക്ക് തട്ടിപ്പുകേസിൽ പ്രതികളാണെന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടിയാവുന്നു.സിപിഎം വർഷങ്ങളായി ഭരിക്കുന്ന ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിസ്റ്റ് ചെയ്ത നേതാക്കളിൽ ഒരാൾപോലും ഇത്തവണ കേരള ഘടകത്തിൽനിന്നില്ല.

സാധാരണക്കാരനും അഴിമതിരഹിതനുമായ ത്രിപുരാ മുഖ്യമന്ത്രി മണിക്ക്‌സർക്കാറിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തുമ്പോൾ, കോടിയേരിയടക്കമുള്ള കേരളാ നേതാക്കൾ പ്രചാരണത്തിനത്തെിയാൽ ബിജെപി അത് ആയുധമാക്കുമെന്ന് ഭയന്നാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരും ബംഗാളിലെ പ്രമുഖ നേതാക്കളും ത്രിപുരയിൽ സജീവമായി പ്രചാരണത്തിന് എത്തുന്നുണ്ട്. നേരത്തെ സിപിഎം ബംഗാൾ ഘടകവും കോടിയേരിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കോടിയേരിയുടെ മക്കളെകുറിച്ചുവന്ന വാർത്തകൾ അങ്ങേയറ്റം ഗൗരവകരമാണെന്നും പാർട്ടി പരിശോധിക്കണമെന്നും ബംഗാൾഘടകംആവശ്യപ്പെട്ടിരുന്നു.

ബിനോയ്-ബിനീഷ് കോടിയേരിമാരുടെ വിവാദകേസുകൾ ബിജെപി ദേശീയ വ്യാപകമായിത്തന്നെ പ്രചാരണം കൊടുക്കുന്നുണ്ട്. അതിനുമറുപടിയായി അമിതാ ഷായുടെ മകൻ ജയ്ഷായുടെയും മോദി ഭരണത്തിൽ തഴച്ചുവളർന്ന അദാനിമാരുടെയും കണക്ക്വച്ചാണ് സിപിഎം പ്രചാരണം. ത്രിപുരയിൽ ബിജെപിയിൽനിന്ന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും മണിക്ക് സർക്കാറിന്റെ ഇമേജ് വച്ച് അതെല്ലാം മറികടക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നുത്. സ്വന്തമായി കാറോ വീടോപോലുമില്ലാത്ത, ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്ന നിർധനനായ 'മണിദാ' ത്രിപുരയുടെ ഹീറോ തന്നെതാണ്.വൻ ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികൾക്ക് ഉണ്ടാകുന്നത്.കഴിഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സിപിഎമ്മിന്റെ വിജയം സുനിശ്ചിതമാണെന്നും ബിജെപിയെ തങ്ങൾ മുഖ്യഎതിരാളികളായിപ്പോലും പരിഗണിക്കുന്നില്‌ളെന്നുമാണ് മണിക്ക് സർക്കാർ പറയുന്നത്.

ഹൈന്ദവ ഫാസിസത്തെയും അഴിമതിയെയും ഒരുപോലെ വിമർശിച്ചാണ് മണിക്ക് പ്രചാരണം നടത്തുന്നത്. ഈ നിലയിൽ പ്രചാരണത്തിന് കേരളാ നേതാക്കൾ എത്തിയാൽ അഴിമതിവിരുദ്ധനിലപാടിന് അത് മങ്ങലേൽപ്പിക്കുമെന്ന നിലപാടിലാണ് മണിക്ക് സർക്കാറും കൂട്ടരും.
മാത്രമല്ല കോൺഗ്രസുമായി സഖ്യംവേണ്ടെന്ന് ശഠിച്ച കേരള ഘടകത്തിന്റെ നിലപാടും ബംഗാളിനൊപ്പം ത്രിപുര സഖാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. ആത്മാർഥതയുള്ള കോൺഗ്രസുകാർ ഇത്തവണ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് മണിക്ക് സർക്കാർ പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ട്. പല കോൺഗ്രസ് നേതാക്കളും മണിക്ക് സർക്കാറിന് പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കടുത്ത കോൺഗ്രസ് വിരോധികൾ എന്ന് അറിയപ്പെടുന്ന കേരളാ നേതാക്കൾ വന്നാൽ ഈ നീക്കത്തിനും തിരിച്ചടിയുണ്ടാവുമെന്ന് ത്രിപുര നേതക്കാൾ കരുതുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരിയും കേരള നേതാക്കളെ വിളിക്കേണ്ട എന്ന നിലപാടിലാണ്. കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തോൽപ്പിച്ചതോടെ പാർട്ടി കേന്ദ്രഘടകവുമായി കേരളാ നേതാക്കൾക്ക് അകൽച്ച വന്നിട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരെ നേരത്തെതന്നെ യെച്ചൂരിക്ക് പരാതി കിട്ടിയിരുന്നെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്നാണ് ഈ പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും കേരളാ നേതാക്കൾക്ക് പരാതിയുണ്ട്.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ വിമർശിച്ചിരുന്നു. ബിനോയ്‌കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്‌ളെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP