1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

യാത്ര നടത്തുന്നത് കുമ്മനം ആണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് അമിത്ഷാ; യോഗി എത്തുന്ന കാര്യം കുമ്മനം പോലും അറിഞ്ഞത് അവസാന നിമിഷം; സി.പി.എം കോട്ടകളിലൂടെ തന്നെ നടന്നു കരുത്ത് കാട്ടണം എന്നു തീരുമാനിച്ചതും ദേശീയ അധ്യക്ഷൻ; ജാഥയെ കാണുന്നത് കേരളത്തിൽ ചലനം സൃഷ്ടിക്കാനുള്ള അവസാന വഴിയായി

October 05, 2017 | 07:39 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ കേരള രക്ഷായാത്രയുടെ കടിഞ്ഞാൺ കൈയിലേന്തിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വം തന്നയാണ്. കേരളത്തിൽ എന്തുവിധേനയും പാർട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി അമിത് ഷാ തന്നെയാണ് ഇത്തരമൊരു തന്ത്രം പയറ്റി രംഗത്തെത്തിയതും. ഒരുപാട് ശ്രമിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാത്ത കേരളത്തിലെ ബിജെപിക്കാർക്കുള്ള അവസാന അവസരമാണ് ഇതെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. അതുകൊണ്ട് തന്നെ ജനരക്ഷായാത്രയുടെ പൂർണ ചുമതലയും നിയന്ത്രണവും ദേശീയ നേതൃത്വത്തിനാണ്. സംസ്ഥാന നേതാക്കൾക്ക് കേരളത്തിൽ നടക്കുന്ന ജാഥയിൽ കാര്യമായ റോൾ പോലുമില്ല. ആരൊക്കെ ജാഥയിൽ പങ്കാളികളാകുമെന്ന കാര്യം കുമ്മനത്തിന് പോലും വ്യക്തതയില്ല.

യാത്രയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും ദേശീയ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചുപോലും സംസ്ഥാന നേതാക്കൾക്കു വ്യക്തമായ ധാരണയില്ലായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസവും ആരോപണങ്ങളും മൂലം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബിജെപി. നാളിതുവരെ നടത്തിയ പ്രചരണ പ്രവർത്തനങ്ങളിൽ ഏറ്റവും ശക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന ജനരക്ഷായാത്രയിലും അതു നിഴലിക്കുന്നു. യാത്രയോടനുബന്ധിച്ചു സിപിഎമ്മിനെതിരേ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട പ്രക്ഷോഭത്തിന്റെ കാര്യം ഇന്നലെ അമിത് ഷായുടെ പ്രസംഗത്തിനു ശേഷമാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കൾപോലും അറിഞ്ഞത്. യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ പങ്കാളിത്തവും സംസ്ഥാന നേതാക്കൾ അറിഞ്ഞിരുന്നില്ല.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് യാത്രയുടെ മുഖ്യലക്ഷ്യം. സി.പി.എം. ശക്തികേന്ദ്രങ്ങളിൽ പോലും അണികൾക്ക് സുരക്ഷിതബോധം നൽകാനും നേതൃത്വം കൂടെയുണ്ടെന്നു ബോധ്യപ്പെടുത്താനും യാത്രയുടെ ആദ്യം ദിനംതന്നെ കഴിഞ്ഞെന്നു ബിജെപി. വിലയിരുത്തുന്നു. ഈ സാഹചര്യം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിപ്പിക്കാനായില്ലെങ്കിൽ സംസ്ഥാന ബിജെപി. നേതൃത്വം വില നൽകേണ്ടി വരും.
പാർട്ടി കോർ കമ്മറ്റിയിലും ദേശീയ നേതൃത്വം ഈ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ള നേതാക്കളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അമിത് ഷാ തള്ളിയത്. ആദ്യം കേരളത്തിൽനിന്നുള്ള ഒരാളെ ജയിപ്പിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണത്തിൽ സംസ്ഥാന നേതാക്കൾ ഗ്രൂപ്പ് കളിച്ചതോടെയാണ് ദേശീയ നേതൃത്വം നിയന്ത്രണം ഏറ്റെടുത്തത്. ജാഥാ ക്യാപ്റ്റൻ, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ കുമ്മനം രാജശേഖരനാണ് ഔദ്യോഗികമായി വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടത്. എന്നാൽ മുൻപ്രസിഡന്റ് വി. മുരളീധരനായിരുന്നു യാത്ര വിശദീകരിച്ചത്. ജാഥയുടെ മീഡിയ കൺവീനർ എന്ന നിലയിലാണ് താൻ വിശദീകരണം നടത്തുന്നത് എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. അതിനേക്കാൾ കേരളത്തിൽ നിന്നും ദേശീയ നേതാക്കളുമായി ഏറ്റവുമധികം ബന്ധമുള്ളത് മുരളീധരനാണ്. ഇക്കാരണം കൊണ്ടു കൂടിയാണ് അദ്ദേഹത്തിന് ഈ ചുമതല ലഭിച്ചതും.

മെഡിക്കൽ കോളേജ് കുംഭകോണത്തെക്കുറിച്ചുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ടു മുരളീധരപക്ഷത്തെ പ്രധാന നേതാവായ വി.വി. രാജേഷിനെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ അലയൊലികൾ പാർട്ടിയിൽ അവസാനിച്ചിട്ടില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ജാഥയോട് നിസഹകരണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വി. മുരളീധരനെ പ്രചാരണ വിഭാഗം കൺവീനറാക്കിയതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായ ഘട്ടമാണ് ജനരക്ഷായാത്രയെന്നാണ് ബിജെപി വിലയിരുത്തൽ. സിപിഎമ്മിന്റെ കോട്ടകളിൽ കയറി രാഷ്ട്രീയ പ്രവർത്തനം നടത്തുകയെന്ന ശൈലിയാണ് പിന്തുടരുന്നത്. അതുകൊണ്ട് ഗുണകരമായ മാറ്റമുണ്ടാക്കാമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. ഉദ്ഘാടന ദിനത്തിലും സമാപന ദിനത്തിനും പുറമേ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോഴും അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. മറ്റു ജില്ലകളിൽ ഓരോ ദിവസമാണു പരിപാടിയെങ്കിൽ കണ്ണൂരിൽ അത് നാലു ദിവസമാണ്. അതിലെല്ലാം ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയുണ്ടാകും.

ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തെത്തിക്കുന്ന ജനപ്രതിനിധികൾ അടക്കമുള്ള സംഘങ്ങളും യാത്രയിൽ മാറി മാറി അണിചേരും. ഫലത്തിൽ ഈ മാസം 17 വരെ കേരളത്തിൽ വിപുലമായ റോഡ് ഷോയ്ക്കാണ് ബിജെപി. മുന്നൊരുക്കം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതുവരെ ഇടത്, വലത് മുന്നണികൾക്കെതിരേ മുദ്രാവാക്യമുയർത്തിയിരുന്നത് ഇപ്പോൾ ചുവപ്പ്- ജിഹാദി ഭീഷണിക്കെതിരേ എന്നു ചുവടുമാറ്റുകയാണ്. അക്രമരാഷ്ട്രീയത്തിന് എതിരായ നിലപാട് സിപിഎമ്മിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ജിഹാദി മുദ്രാവാക്യത്തിന്റെ ലക്ഷ്യം ഹൈന്ദവ, ക്രിസ്ത്യൻ വോട്ട് ബാങ്കും. ക്രൈസ്തവ പിന്തുണയ്ക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയാണ് ആയുധമാക്കുന്നത്. കണ്ണന്താനവും പി.സി. തോമസും എല്ലാ ദിവസങ്ങളിലും യാത്രയുടെ ഭാഗമാകും.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുകയുള്ളൂവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി അനൗൺസ് ചെയ്തിരുന്നു; ടിക്കറ്റെടുത്തപ്പോഴും പയ്യോളിയിൽ സ്റ്റോപ്പില്ലെന്ന് വ്യക്തമാക്കി; പൊലീസ് കൈകാണിച്ചപ്പോൾ യാത്രക്കാരെന്ന് കരുതിയും; അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ 'പറന്ന' സംഭവത്തിൽ ജീവനക്കാരുടെ വാദവും പരിഗണിക്കും; മുഖ്യമന്ത്രി മിന്നൽ ബസ് ജീവനക്കാർക്ക് ഒപ്പമോ?
ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകന്റെ ദുരൂഹമരണത്തിന് പിന്നിൽ ലഹരിമാഫിയയുടെ നീരാളിക്കൈകളോ? ഒമ്പതാം ക്ലാസുകാരന്റെ മൃതശരീരത്തിൽ നീലനിറം പടർന്നത് സിന്തറ്റിക്ക് റബർ ഫെവികോൾ പോലെയുള്ള ന്യൂജൻ ലഹരി ഉള്ളിൽ കടന്നത് മൂലമെന്ന് സംശയം; അസ്വാഭാവിക മരണത്തിന്റെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്
ആഗോള താപനം ഒരു തോന്നൽ ആണെന്ന് പറഞ്ഞ 56 ഇഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ട് കിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ഹരീഷ് വാസുദേവൻ; കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടി എന്നും വിളിക്കാം എന്ന് തിരിച്ചടിച്ച് സന്ദീപ് വാചസ്പതിയും
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
ഉറച്ച നിലപാടുകൾക്ക് നിറഞ്ഞ ജനകീയ അംഗീകാരം; കാനം രാജേന്ദ്രൻ മനോരമ ന്യൂസ് മേക്കർ 2017; സിപിഐ സംസ്ഥാന സെക്രട്ടറി പിന്തള്ളിയത് കണ്ണന്താനത്തെയും, ശ്രീറാമിനെയും പാർവതിയെയും; യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കാനം; ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് പുരസ്‌കാരം നേടുന്നത് 10 വർഷത്തിന് ശേഷം
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?