Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിലെ കൊലപാതകങ്ങൾ തടയുന്നതിൽ വീഴ്‌ച്ച സംഭവിച്ചെന്ന് 55 ശതമാനം പേർ; പൊലീസിന് മേൽ കടിഞ്ഞാൽ നഷ്ടമായെന്ന് 47 ശതമാനം; കെവിൻ വിഷയത്തിലും പാളിച്ചയെന്ന് 48 ശതമാനം പേർ; ലോക്കപ്പ് മർദ്ദനത്തിലും വിദേശ വനിതയുടെ മരണത്തിലും പ്രതിഷേധിച്ച് 52 ശതമാനം; ഭരണനേട്ടം അംഗീകരിക്കുമ്പോഴും പൊലീസ് വീഴ്‌ച്ച തുറന്നു പറഞ്ഞ് ജനങ്ങൾ

കണ്ണൂരിലെ കൊലപാതകങ്ങൾ തടയുന്നതിൽ വീഴ്‌ച്ച സംഭവിച്ചെന്ന് 55 ശതമാനം പേർ; പൊലീസിന് മേൽ കടിഞ്ഞാൽ നഷ്ടമായെന്ന് 47 ശതമാനം; കെവിൻ വിഷയത്തിലും പാളിച്ചയെന്ന് 48 ശതമാനം പേർ; ലോക്കപ്പ് മർദ്ദനത്തിലും വിദേശ വനിതയുടെ മരണത്തിലും പ്രതിഷേധിച്ച് 52 ശതമാനം; ഭരണനേട്ടം അംഗീകരിക്കുമ്പോഴും പൊലീസ് വീഴ്‌ച്ച തുറന്നു പറഞ്ഞ് ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൽഡിഎഫ് സർക്കാറിനെതിരെ അടുത്തിടെ ഏറ്റവും അധികം വിമർശനങ്ങൾ ഉയർന്നു കേട്ടത് ആഭ്യന്തര വകുപ്പിന്റെ ഭരണത്തിന്റെ കാര്യത്തിലാണ്. മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ഈ വിമർശനങ്ങൽക്ക് യാതൊരു കുറവുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈവകുപ്പ് കൈകാര്യം ചെയ്യുന്നത്. ശക്തമായ സർക്കാറാണ്, സാധാരണക്കാർക്ക് ഗുണം ചെയ്യുന്നതാണ് എന്നത് അടക്കമുള്ള കാര്യത്തിൽ അനുകൂല അഭിപ്രായമാണ് മറുനാടൻ സർവേയിൽ ഉയർന്നുവന്നത്. എന്നാൽ, സർവേയിൽ സർക്കാറിന്റെ മോശം കാര്യങ്ങളും വ്യക്തമായി തന്നെ വായനക്കാർ എടുത്തുപറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഒരു പരാജയമാണെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. പൊലീസ് വകുപ്പിനെതിരെയും കെവിൻ വിഷയത്തിലും ലിഗയുടെ മരണ കേസിലും സർക്കാറിനെതിരായ നിലപാടാണ് സ്വീകരിച്ചത്.

കണ്ണൂരിലെ കൊലപാതകങ്ങൾ തടയുന്നതിൽ വീഴ്‌ച്ച

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം പഴി കേൾകകേണ്ടി വന്നത് കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരിലാണ്. ഈ സംഭവത്തിൽ പൊലീസിന് വലിയ വീഴ്‌ച്ച വന്നുവെന്നാണ് മറുനാടൻ സർവേഫലം വ്യക്തമാക്കുന്നത്. ബിജെപിയും സിപിഎമ്മും പരസ്പ്പരം കൊമ്പുകോർക്കുന്നതാണ് രാഷ്ട്രീയ കൊലപാതങ്ങൾക്ക് ഇടയാക്കുന്നത്. 55 ശതമാനം പേരാണ് പിണറായി സർക്കാർ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം തടയുന്നതിൽ വീഴ്‌ച്ച വരുത്തിയെന്ന് വ്യക്തമാക്കുന്നത്. ശ്രമിച്ചിട്ടും നടന്നില്ലെന്ന അഭിപ്രായം 21.7 ശതമാനം രേഖപ്പെടുത്തിയപ്പോൾ ശക്തമായി ഇടപെട്ടു എന്ന അഭിപ്രായം പറഞ്ഞത് 23.4 ശതമാനം ആളുകളാണ്. സർക്കാറിന്റെ ഭരണ നേട്ടങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളെ കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതണ് ഈ സർവേഫലം.

പിണറായിക്ക് പൊലീസിൽ കൺട്രോൾ പോയി

പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമർശനം കേട്ടത് പൊലീസ് വകുപ്പിനെ ചൊല്ലിയാണ്. ഇക്കാര്യത്തിൽ പൊലീസിന്റെ വീഴ്‌ച്ചയെ ശരിവെക്കുന്ന വിധത്തിലാണ് സർവേഫലവും പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന് മേൽ കടിഞ്ഞാണ് പോയോ എന്ന ചോദ്യത്തോടെ 47 ശതമാനം പേരും പ്രതികരിച്ചത് നഷ്ടമായി എന്നാണ്. ഇല്ലെന്ന അഭിപ്രായം 47 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഭാഗികമായി മാത്രമേ നിയന്ത്രണം ഉള്ളൂവെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 18.8 ശതമാനം പേരാണ്.

കെവിൻ വിഷയത്തിലും പാളിച്ച

ആഭ്യന്തര വകുപ്പ് ഏറ്റവും ഒടുവിൽ കടുത്ത വിമർശനം കേൾക്കേണ്ടി വന്ന സംഭവവും മറുനാടൻ സർവേയിൽ ഒരു ചോദ്യമായിരുന്നു. കെവിൻ കൊലപാതകമായിരുന്നു അത്. ഈ ചോദ്യത്തോടുള്ള ഉത്തരത്തിലും പിണറായി സർക്കാറിനോടുള്ള അതൃപ്തിയാണ് ജനങ്ങൾ പ്രകടമാക്കിയത്. നീനു ചാക്കോയുടെ കണ്ണുനീരിനൊപ്പമായിരുന്നു ജനമനസ്. പൊലീസിന്റെ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ സമ്മതിച്ചതായിരുന്നു. ഈ വിഷയത്തിൽ വീഴച്ച വന്നുവെന്ന അഭിപ്രായം 47.7 ശതമാനം പേർ രേഖപ്പെടുത്തി. എന്നാൽ, ചില പാളിച്ചകൾ ഉണ്ടായെന്ന അഭിപ്രായം പറഞ്ഞത് 25.2 ശതമാനം പേരാണ്. വീഴ്‌ച്ച സംഭവിച്ചില്ലെന്ന അഭിപ്രായം പറഞ്ഞത് 27.1 ശതമാനം പേരുമാണ്.

വിദേശ വനിതയുടെ തിരോധാനത്തിലെ അന്വേഷണവും ചീത്തപ്പേരായി

വിദേശ മാധ്യമങ്ങളിൽ പോലും കേരളത്തിന് മോശം ഇമേജ് സമ്മാനിച്ച സംഭവമാണ് ലിത്വാനിയൻ യുവതിയുടെ തിരോധാനവും മരണവും. കോവളത്തു നിന്നും കാണാതായ യുവതിയുടെ തിരോധാനം സർക്കാറിന് ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. യുവതിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരവും. പൊലീസിനെതിരെ യുവതിയുടെ സഹോദരി പറഞ്ഞതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. സർവേയിൽ പങ്കെടുത്തവരും ഈ വിഷയത്തിൽ പൊലീസിനെ കൈവിട്ടു. 51.1 ശതമാനം പേരും ഇതിൽ അഭിപ്രായം പറഞ്ഞത് പൊലീസിന് വീഴ്‌ച്ച വന്നുവെന്നാണ്. മോശം പ്രതിച്ഛായ സമ്മാനിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ ഈ വിഷയത്തിൽ ചെറിയ തോതിൽ മാത്രമാണ് പ്രതിച്ഛായക്ക് കോട്ടമായതെന്നാണ് 22.6 ശതമാനം പേർ അഭിപ്രായപ്പെട്ടത്. അന്വേഷണം വിജയമായിരുന്നു എന്ന് 26 ശതമാനവും അഭിപ്രായപ്പെട്ടു.

ലോക്കപ്പ് മർദ്ദനങ്ങളും സർക്കാറിന് തിരിച്ചടിയായെന്നാണ് അഭിപ്രായം ഉയർന്നത്. ശ്രീജിത്തിന്റെ കൊലപാതകമാണ് ഇക്കാര്യത്തിൽ പ്രധാനവിഷയമായത്. ഇത് സർക്കാറിന് വലിയ തിരിച്ചടിയായെന്ന് സർവേയിൽ പങ്കെടുത്ത 52.1 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ തിരിച്ചടി ചെറിയ തോതിൽ മാത്രമാണെന്ന് 31.7 ശതമാനം ആളുകളും ഒട്ടുമില്ലെന്ന് 16.2 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. അതേസമയം ജനകീയ പദ്ധതികൾക്കൊപ്പം തന്നെ ഈ സർക്കാർ ആർക്കൊപ്പം നിൽക്കുന്നു എന്ന കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് ഉയർന്നത്. 50.9 ശതമാനം പേർ സമ്പന്നർക്കൊപ്പമെന്ന അഭിപ്രായം രേഖപ്പെടുത്തി. 37.2 ശതമാനം പാവങ്ങൾക്കൊപ്പമെന്നും 11.9 ശതമാനം ഇടത്തരക്കാർക്ക് ഒപ്പമെന്നും അഭിപ്രായം രേഖപ്പെടുത്തി.

ഓഖി ദുരന്തം നേരിടുന്ന കാര്യത്തിൽ സമ്മിശ്രമായ അഭിപ്രായമാണ് ഉയർന്നത്. വൻപരാജയമായിരുന്നു എന്ന് 38.3 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ കുറച്ചൊക്കെ വീഴ്‌ച്ചവന്നുവെന്ന് 28.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഒട്ടുമില്ലെന്ന അഭിപ്രായം പറഞ്ഞത് 33. 5 ശതമാനം ആളുകളായിരുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടോ എന്ന ചോദ്യത്തിലും കൃത്യമായ ചിത്രം സർവേയിൽ ലഭിച്ചില്ല. ഭരണസ്തഭനം ഉണ്ടെന്ന് 22.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒരു പരിധിവരെ എന്ന് അഭിപ്രായപ്പെട്ടത് 27.9 ശതമാനം ആളുകളായിരുന്നു. ഇല്ലെന്ന് 24.8 ശതമാനവും ഭരണസ്തംഭനം ഒട്ടുമില്ലെന്ന് 24.9 ശതമാനവും അഭിപ്രായപ്പെട്ടു. നിരവധി നേട്ടങ്ങളുടെ പട്ടികയിലും സർക്കാറിനെതിരെ വികാരം നിലനിൽക്കുന്നുണ്ടെന്ന തെളിവാണ് ഈ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP