Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്ക് ഭരണ തുടർച്ചയെന്ന് 60 ശതമാനം മലയാളികൾ; ഭരണം മികച്ചതെന്ന് 49 ശതമാനം പറയുമ്പോൾ മോശമെന്ന് 43 ശതമാനം; ജനക്ഷേമ സർക്കാരെന്ന് 48 ശതമാനവും ഇല്ലെന്ന് 42 ശതമാനവും; ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മോദി സർക്കാരിന്റെ വിലയിരുത്തലെന്ന് 31 ശതമാനവും; ന്യൂനപക്ഷങ്ങൾ ഭീതിയിലെന്ന് 73 ശതമാനം; കാർഷിക മേഖലയിൽ സമ്പൂർണ്ണ പരാജയം; മറുനാടൻ സർവ്വേയിൽ മോദിക്ക് പാസ് മാർക്ക്

മോദിക്ക് ഭരണ തുടർച്ചയെന്ന് 60 ശതമാനം മലയാളികൾ; ഭരണം മികച്ചതെന്ന് 49 ശതമാനം പറയുമ്പോൾ മോശമെന്ന് 43 ശതമാനം; ജനക്ഷേമ സർക്കാരെന്ന് 48 ശതമാനവും ഇല്ലെന്ന് 42 ശതമാനവും; ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മോദി സർക്കാരിന്റെ വിലയിരുത്തലെന്ന് 31 ശതമാനവും; ന്യൂനപക്ഷങ്ങൾ ഭീതിയിലെന്ന് 73 ശതമാനം; കാർഷിക മേഖലയിൽ സമ്പൂർണ്ണ പരാജയം; മറുനാടൻ സർവ്വേയിൽ മോദിക്ക് പാസ് മാർക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോദി സർക്കാർ അഞ്ചാം വർഷത്തിലെ യാത്രയിലാണ്. ഏത് നിമിഷവും പൊതു തെരഞ്ഞെടുപ്പിന് കേന്ദ്ര സർക്കാർ സന്നദ്ധമാകുമെന്ന വിലയിരുത്തലുമുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ വോട്ടെടുപ്പിനൊപ്പം പൊതു തെരഞ്ഞെടുപ്പെന്ന ചർച്ചയാണ് സജീവം. ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്ന സർവ്വേ മറുനാടൻ മലയാളി നടത്തിയത്. ഓൺലൈനിൽ പൊതു അഭിപ്രായം രേഖപ്പെടുത്താവുന്ന വോട്ടെടുപ്പ്. ഇതിന്റെ ഫലം വിശകലനം ചെയ്യുമ്പോൾ മോദി സർക്കാരിന് പാസ് മാർക്ക് നൽകുകയാണ് മറുനാടന്റെ വായനക്കാർ. നേരത്തെ പിണറായി സർക്കാരും മെച്ചമാണെന്ന വിലയിരുത്തലാണ് വായനക്കാർക്കായി ഒരുക്കിയ ഓൺലൈൻ സർവ്വേയിൽ തെളിഞ്ഞത്.

നാല് വർഷം പൂർത്തിയാകുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ 32.5 ശതമനം പേർ വളരെ മികച്ചതെന്നാണ് വിലയിരുത്തിയത്. 16.9 ശതമാനം പേർ മികച്ചതെന്നും. അതായത് 49 ശതമാനത്തിലധികം പേരും മോദി സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരാണ്. ശരാശരി മാർക്ക് കൊടുക്കുന്നത് 7.7ഉം. വളരെ മോശമെന്ന് വിലയിരുത്തുന്നവർ 31.1 ശതമാനവും. 11.8 ശതമാനം മോശമെന്നും വിലയിരുത്തുന്നു. 42.9 ശതമാനം പേർക്ക് മാത്രമാണ് മോദി സർക്കാരിൽ തൃപ്തി പോരാത്തതെന്ന് സാരം. അതായത് പാസ് മാർക്കാണ് സർവ്വേയിൽ മോദിക്ക് കിട്ടുന്നത്.

മോദി ജനക്ഷേമ പ്രവർത്തനം കാഴ്ച വച്ചുവെന്ന് കരുതുന്നവരും ഏറെയാണ്. 34.2ശതമാനം പേർ ഇക്കാര്യത്തിൽ മോദിക്കൊപ്പമാണ്. വളരെ മികച്ചതെന്നാണ് ഇവരുടെ വിലയിരുത്തൽ. 14.1 ശതമാനം പേർ മകിച്ചതെന്ന് വിലയിരുത്തുന്നു. 9.3ശതമാനമാണ് ശരാശരിക്കാർ. വളരെ മോശമെന്ന് വോട്ട് ചെയ്തത് 28.3 ശതമാനവും. മോശമെന്ന് വിധിയെഴുതിയത് 14.1 ശതമാനവുമാണ്. ഇവിടേയും ഭൂരിപക്ഷം മലയാളികളും മോദിയെ പിന്തുണയ്ക്കുന്ന സ്ഥിതിയാണുള്ളത്. കാർഷിക മേഖലയിൽ സർക്കാർ പരാജയമാണെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെ അനുകൂലിക്കുമ്പോഴും മോദിയെ തള്ളിപ്പറയുന്ന ഏറെ ഘടകങ്ങളും സർവ്വേ ഉയർത്തിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ മോദി സർക്കാരിന്റെ വിലയിരുത്തലായി കാണുന്നത് 31.1 ശതമാനം പേരാണ്. 36.6 ശതമാനവും അങ്ങനെ കരുതുന്നില്ല. 22.9ശതമാനം ആയിരിക്കാമെന്ന് പ്രതികരിക്കുമ്പോൾ. സ്വാധീനിച്ചിട്ടില്ലെന്ന് ഉറപ്പു പറയുന്നത് 9.4 ശതമാനം പേരാണ്. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ തൃപ്തരല്ലെന്നും പോൾ വ്യക്തമാക്കുന്നു. ന്യൂനപക്ഷം ഭീതിയിലാണെന്ന് 30.7ശതമാനം പേർ പറയുന്നു. ഒരു പരിധി വരെ എന്ന് വോട്ട് ചെയ്തത് 22.9ഉം. അല്ലെന്ന ഉത്തരം നൽകുന്നത് 20.4 ശതമാനവും. തൃപ്തി രേഖപ്പെടുത്തുന്നത് 26 ശതമാനം പേരാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ പിന്തുണ മോദിക്ക് തീരെയില്ലെന്ന വിലയിരുത്തലും പോൾ മുന്നോട്ട് വയ്ക്കുന്നു.

മോദിക്ക് ഭരണ തുടർച്ച ലഭിക്കുമെന്ന് വിശ്യസിക്കുന്നവരും ഏറെയാണ്. സാധ്യതയില്ലെന്ന് പറയുന്നത് 21ശതമാനം മാത്രമാണ്. ഒരിക്കലുമില്ലെന്ന് 19ശതമാനം പേരും പറയുന്നു. ബാക്കിയെല്ലാവരും മോദിയെ അനുകൂലിക്കുന്നു. സാധ്യത കാണുന്നത് 19.5 ശതമാനമാണ്. ബാക്കിയുള്ളവരെല്ലാം ഉറപ്പായും സർക്കാർ അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നു. കർണ്ണാടകയിൽ ഭരണം പിടിക്കാനാവാത്തത് മോദിക്ക് തിരിച്ചടിയല്ലെന്ന് 50.1ശതമാനവും ചൂണ്ടിക്കാട്ടുന്നു. അത് ദോഷകരമാകുമെന്ന് പറയുന്നത് 30ശതമാനമാണ്. ചെറിയ സാധ്യതയുണ്ടെന്ന് 19.8 ശതമാനവും പറയുന്നു.

കാർഷിക മേഖലയിൽ മോദിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് 52.8 ശതമാനം പേർ പറയുന്നു. വിദേശകാര്യത്തിനാണ് കൂടുതൽ തൃപ്തർ. ധനകാര്യത്തിൽ വീഴയുണ്ടായെന്ന് 27.1 ശതമാനും അഴിമതി നിർമ്മാർജനം കാര്യക്ഷമമല്ലെന്ന് 14.8ശതമാനവും വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP