Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലം വർഷത്തിലേക്ക് കടക്കുന്ന മോദി സർക്കാരിന്റെ മാറ്റ് കുറയുന്നു; ലഭിക്കുന്ന വോട്ടിലും സീറ്റിലും വൻ കുറവ്; പലയിടത്തും ആഞ്ഞടിച്ച്ബിജെപി വിരുദ്ധ തരംഗം; ചാണക്യൻ അമിത് ഷായുടെ തന്ത്രങ്ങൾ അമ്പേ പരാജയപ്പെടുമ്പോൾ ബിജെപി വിരുദ്ധ സഖ്യങ്ങൾ ശക്തി പ്രാപിക്കുന്നു; കരു നീക്കങ്ങളുമായി രാഹുൽ ഗാന്ധിയും  

നാലം വർഷത്തിലേക്ക് കടക്കുന്ന മോദി സർക്കാരിന്റെ മാറ്റ് കുറയുന്നു; ലഭിക്കുന്ന വോട്ടിലും സീറ്റിലും വൻ കുറവ്; പലയിടത്തും ആഞ്ഞടിച്ച്ബിജെപി വിരുദ്ധ തരംഗം; ചാണക്യൻ അമിത് ഷായുടെ തന്ത്രങ്ങൾ അമ്പേ പരാജയപ്പെടുമ്പോൾ ബിജെപി വിരുദ്ധ സഖ്യങ്ങൾ ശക്തി പ്രാപിക്കുന്നു; കരു നീക്കങ്ങളുമായി രാഹുൽ ഗാന്ധിയും   

ന്യുഡൽഹി;മോദി പ്രഭാവത്തിന് ദിവസം കഴിയും തോറും മാറ്റ് കുറയുന്നു. ശക്തി കേന്ദ്രമായ ഉത്തർ പ്രദേശിൽ ഉൾപ്പെടെ പലയിടത്തും ബിജെപിക്ക് ലഭിച്ച വോട്ടിൽ വൻ കുറവ്.2014ൽ ബിജെപി പോൾ ചെയ്ത വോട്ടിന്റെ 50ശതമാനത്തിലധികം നേടിയപ്പോൾ അത് ആവർത്തിക്കാൻ ഈ ഉപതിരഞ്ഞെടുപ്പിൽ സാധിച്ചില്ല. വോട്ട് വിഹിതം 46ശതമാനമായി കുറഞ്ഞു. ബിജെപി ശക്തി കേന്ദ്രത്തിൽ ഉൾപ്പെടെ പലയിടത്തും സീറ്റ് ലഭിച്ചെങ്കിലും സ്ഥിതി ഇത് തന്നെയാണ്.

രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷ പദവിയും ബിജെപി വിരുദ്ധ സഖ്യങ്ങളും ബിജെപി കേന്ദ്രത്തൽ വിള്ളൽ വിഴുത്തിയിട്ടുണ്ടെന്നത് നഗ്‌നമായ സത്യമാണ്. പലയിടത്തും ചാണക്യനെന്ന് വിളിപ്പേരുള്ള അമിത ഷായുടെ തന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടതും ബിജെപിക്ക് തിരച്ചടിയായി. വർഷങ്ങളായി പിന്തുണച്ചിരുന്ന ശിവസേനയെ പിണക്കിയതും ബിജെപിയെ ക്ഷീണത്തിലാക്കി. ദേശീയ നേതൃത്വത്തിലെ രാഹുൽ ഗാന്ധിയുടെ പല നീക്കങ്ങളും ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിർണായക സ്വാധീനമായി മാറിയെന്നാണ് പ്രവർത്തകർ വിലയിരുത്തുന്നത്. ഇതിന്റെ തെളിവുകളാണ് ഉത്തരാഖണ്ഡിലടക്കം പ്രതിഫലിച്ചത്

വ്യാഴാഴ്ച പുറത്തുവന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലെയും 10 നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുഫലം ബിജെപി.ക്ക് കനത്ത തിരിച്ചടിയായി. സിറ്റിങ് സീറ്റുകളായ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം ബിജെപി.ക്ക് നഷ്ടമായി. നിലനിർത്താനായത് ഒന്നുമാത്രം. ഉപതിരഞ്ഞെടുപ്പുഫലം അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ വിശാലസഖ്യസാധ്യത സജീവമാക്കി.

പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി.ക്ക് നേടാനായത് ഒന്നുമാത്രമാണ്. ഉത്തരാഖണ്ഡിലെ ഥരാലി മണ്ഡലം. കോൺഗ്രസ് നാലുസീറ്റുകൾ നേടി. സിറ്റിങ് സീറ്റുകളിലൊന്ന് ബിജെപി.ക്ക് നഷ്ടപ്പെട്ടപ്പോൾ, കോൺഗ്രസിന് ഒന്ന് അധികം നേടാനായി. പഞ്ചാബിലെ ഷാകോട്ട്, മേഘാലയയിലെ ആംപതി, മഹാരാഷ്ട്രയിലെ പാലൂസ് കഡേഗാവ്, കർണാടകയിലെ രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയം കണ്ടു. ഉത്തർപ്രദേശിൽതന്നെയാണ് ബിജെപി.ക്ക് ഇതിലും തിരിച്ചടി നേരിട്ടത്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലമായ നൂർപുരിൽ എസ്‌പി. സ്ഥാനാർത്ഥിക്കുമുന്നിൽ അയ്യായിരത്തിലേറെ വോട്ടിന് ബിജെപി. സ്ഥാനാർത്ഥി അടിയറവുപറഞ്ഞു.

ഈവർഷം മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, കുത്തകയായിരുന്ന ഗോരഖ്പുർ, ഫൂൽപുർ ലോക്‌സഭാ മണ്ഡലങ്ങൾ നഷ്ടപ്പെട്ട ബിജെപി.ക്ക് ഉത്തർപ്രദേശിലെതന്നെ കൈറാന മണ്ഡലം നിലനിർത്തേണ്ടത് നിലനിൽപ്പിന്റെ പ്രശ്നംകൂടിയായിരുന്നു. പക്ഷേ, വൈരംമറന്ന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചപ്പോൾ വിജയം അവർക്കൊപ്പംനിന്നു.ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌പി, ബിഎസ്‌പി, കോൺഗ്രസ് എന്നിവർ ഒന്നിച്ചുനിന്നാൽ ബിജെപി തകരുമെന്നുള്ള കാര്യവും വ്യക്തമാണ്.

അതേ സമയം മലപ്പുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിൽ നിന്നും വ്യത്യസ്ഥമായി 7000 വോട്ടിന്റെ കുറവാണ് ബിജെപിക്ക് ഉണ്ടായത്. അതോടെ കേന്ദ്ര നേതൃത്വത്തിനാണ് വൻ തിരിച്ചടിയായത്. വെറും 25ശതമാനത്തോളം വോട്ടുമാത്രമാണ് ബിജെപിക്ക് നേടാനായത്. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.

 ഒരു വർഷം മുൻപാണ് 325 സീറ്റുകളുടെ റെക്കോഡ് വിജയവുമായി യുപിയിൽ ബിജെപി അധികാരത്തിലെത്തിയത്. 1991 മുതൽ ഒരിക്കലും യോഗിക്ക് നഷ്ടമാകാതിരുന്ന ഗോരഖ്പൂർ സീറ്റ് എങ്ങനെയാണ് ബിജെപിക്ക് നഷ്ടമായത്. എസ്‌പി-ബിഎസ്‌പി പാർട്ടികൾ തമ്മിലുള്ള ധാരണയാണ് പരാജയത്തിന് കാരണമെന്നാണ് ബിജെപി ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇവിടയോക്കെ ബിജിപി തോറ്റത് വലിയ മാർജിനിൽ എന്ന കാര്യം വളരെ വ്യക്തമാണ്.

ഈ രണ്ടു മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പുർ.യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടർന്നാണു രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP