Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംആദ്മി കുതിപ്പിന് തടയിട്ടത് മോദി തരംഗം തന്നെ! സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വികസന നയത്തെയും കടത്തിവെട്ടിയത് പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കുതിപ്പും ഡൽഹി ജനതയെ മാറ്റിചിന്തിപ്പിച്ചു; ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ പുതിയ രാഷ്ട്രീയലൈൻ സ്വീകരിക്കാൻ കെജ്രിവാൾ

ആംആദ്മി കുതിപ്പിന് തടയിട്ടത് മോദി തരംഗം തന്നെ! സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വികസന നയത്തെയും കടത്തിവെട്ടിയത് പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കുതിപ്പും ഡൽഹി ജനതയെ മാറ്റിചിന്തിപ്പിച്ചു; ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ പുതിയ രാഷ്ട്രീയലൈൻ സ്വീകരിക്കാൻ കെജ്രിവാൾ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെ ആംആദ്മിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മിയുടെ കുതിപ്പിന് അന്ത്യമാകുകയാണോ? എതിരാളികൾ ഇല്ലാത്ത വിധത്തിൽ ബിജെപി കുതിപ്പു തുടരുമ്പോൾ ആംആദ്മിക്ക് തിരിച്ചടിയേറ്റത് അവരുടെ തട്ടകത്തിൽ തന്നെയാണ്. എന്തുകൊണ്ട് ആം ആദ്മി പാർട്ടി തോറ്റു എന്ന അവലോകനത്തിലേക്ക് നേതൃത്വം ഇതുവരെ കടന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ഇപ്പോൾ ആം ആദ്മി പിടിച്ചു നിൽക്കുന്നത്. എന്നാൽ, വസ്തുതകൾ പരിശോധിക്കുമ്പോൾ ജനമനസ് വായിക്കാൻ ആം ആദ്മി പരാജയപ്പെട്ടു എന്നതു തന്നെയാണ് തിരിച്ചടിക്ക് കാരണമായത്.

ഡൽഹിയിലെ സാധാരണക്കാർക്ക് വേണ്ടി തന്നെയായിരുന്നു ആം ആദ്മി സർക്കാർ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഈ വികസന രാഷ്ട്രീയത്തേക്കാൾ അപ്പുറത്തേക്ക് ഡൽഹി ജനത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് വിലകൽപ്പിച്ചു. ഇതും ആം ആദ്മിയിലെ പാളയത്തിലെ പടയും അടുത്തകാലത്തായി വിവിധ സംസ്ഥാനങ്ങൡ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു കയറിയതും ഡൽഹിയിലെ വോട്ടർമാർ വിലയിരുത്തി.

അഗ്രസീവായി രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്ന ശൈലിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൈക്കൊണ്ടിരുന്നത്. മോദിയെ പല കാര്യങ്ങളിലും കടന്നാക്രമിച്ചു. എന്നാൽ, ഈ അഗ്രസീവ്‌നസ് കണ്ട് അനാവശ്യമായി മോദിയെ ആക്രമിക്കുന്നു എന്ന തോന്നലാണ് വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയത്. ഇതും ആംആദ്മിക്ക് ഡൽഹിയിൽ ക്ഷീണമായി. ഒരുമിച്ചു നിന്നപ്പോഴാണ് ആം ആദ്മിക്ക് വിജയം നേടാൻ സാധിച്ചത്. എന്നാൽ, ഡൽഹിയിൽ അധികാരം പിടിക്കുന്ന വിധത്തിലേക്ക് തന്ത്രം മെനഞ്ഞവരെ പടിക്ക് പുറത്താക്കിയ കെജ്രിവാൾ ലൈനിനേറ്റ തിരിച്ചടി കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ആം ആദ്മിയിൽ നിന്നും പുറത്താക്കപ്പെട്ട് സ്വാരാജെന്ന പാർട്ടിയുണ്ടാക്കിയ യോഗേന്ദ്ര യാദവ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

അരവിന്ദ് കേജ്രിവാൾ സർക്കാരിനോടുള്ള ജനരോഷമാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രകടമായത്. ഡൽഹിയിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തള്ളി, പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്, കൂടുതൽ തിരിച്ചടികൾ കേജ്രിവാളിനെ കാത്തിരിക്കുന്നു. തന്റെ പാർട്ടിയായ സ്വരാജ് ഇന്ത്യയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു ചുവടുവയ്പ് മാത്രമായിരുന്നു. കേജ്രിവാൾ തോൽവി മുൻകൂട്ടി കണ്ടിരുന്നുവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. അരവിന്ദ് കേജ്രിവാൾ വഞ്ചകനാണ്. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തോറ്റാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാകുമോയെന്നും കേജ്രിവാളിന് എഴുതിയ കത്തിൽ യോഗേന്ദ്ര യാദവ് ചോദിച്ചിരുന്നു.

നല്ലതും ചീത്തതും തിരിച്ചറിയാനുള്ള ജനങ്ങളുടെ കഴിവിനെ കേജ്രിവാൾ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അഹങ്കാരം, ഈഗോ, അധികാരത്തോടുള്ള ആർത്തി എന്നിവയാണ് കേജ്രിവാളിനെ നയിക്കുന്നത്. പത്തു വർഷം തുടർച്ചയായി മോശം ഭരണം കാഴ്ചവച്ചിട്ടും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ധൈര്യത്തോടെ വോട്ടു ചോദിച്ചതിനു കാരണം കേജ്രിവാളാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തെ ചൂലെടുത്ത് വൃത്തിയാക്കാൻ ഉറച്ച് രംഗത്തെത്തിയ പാർട്ടിയായിരുന്നു ആംആദ്മി. എന്നാൽ, അതിന് വേണ്ടിയിരുന്നത് കൂട്ടായ പരിശ്രമമായിരുന്നു. എന്നാൽ, അതുണ്ടായില്ല. കെജ്രിവാളും മനീഷ് സിസോദിയയും ഏകാധിപത്യ ലൈൻ സ്വീകരിച്ചെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്നും ഉയർന്നു. ഇതിനിടെ ഡൽഹി സർക്കാറിനെ പൂട്ടാൻ വേണ്ടിയുള്ള പല ശ്രമങ്ങളും ഉണ്ടായി. ഇതോടെ കൂടുതൽ ആപ്പ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് ചാഞ്ഞു.

പഞ്ചാബിൽ ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ആം ആംദമി പ്രവർത്തനം നടത്തിയത്. എന്നാൽ, അധികാരത്തിലേക്ക് എത്തിപ്പിടിക്കാൻ കെജ്രിവാളിന് സാധിച്ചില്ല. ഇതോടെ ബിജെപിക്ക് ബദൽ ആം ആദ്മി അല്ലെന്ന വിലയിരുത്തലായിരുന്നു പൊതുവേ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിനെ വിജയത്തിൽ എത്തിച്ച ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ തിരികെ കോൺഗ്രസിലേക്ക് പോയി. അതേസമയം ഹിന്ദു വോട്ടുകളുടെ ഏകീകരണം അമിത് ഷായുടെ ചിട്ടയായ സംഘടനാ പ്രവർത്തനം കൊണ്ടും മോദി പ്രഭാവം കൊണ്ടും നേടാനും സാധിച്ചു. ഇതോടെയാണ് ആം ആദ്മിക്ക് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വരാനിരിക്കുന്ന തിരിച്ചടിയുടെ തുടക്കമാണ് ഇപ്പോഴത്തെ ഫലമെന്ന കാര്യം ഉറപ്പാണ്. ഇതോടെ കേന്ദ്രവുമായി ഏറ്റമുട്ടലിന്റെ പാതയിൽ നീങ്ങാതെ സമവായ ലൈനിലേക്ക് കെജ്രിവാൾ നീങ്ങിയേക്കും. എന്നാൽ, ശൈലി മാറ്റിയാലും പാർട്ടിയെ അച്ചടക്കത്തോടെ കൊണ്ടു പോകുക എന്ന വെല്ലുവിളിയാകും കെജ്രിവാൾ പ്രധാനമായും നേരിടേണ്ടി വരിക. പാർട്ടിയിലെ ജനകീയ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഈ കൊഴിഞ്ഞു പോക്കിനെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാകും ആം ആദ്മിയുടെ ഭാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP