Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണ്ടി തന്ത്രത്തിന് മുന്നിൽ ചെന്നിത്തല മുട്ടുമടക്കി; മാണിയുടെ നാവടക്കി ബാർ കോഴയിൽ വിശ്വസ്തനെ രാജിയിൽ നിന്ന് രക്ഷിച്ചു; ആന്റണിയുടെ പിന്തുണ തേടി വീട്ടിലെത്തിയും ഏറ്റു; ഹൈക്കമാണ്ടും കൂടെയായതോടെ ആഭ്യന്തരമന്ത്രിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു: ഇനി ബാബുവിന് മന്ത്രിയായി തുടരാം

ചാണ്ടി തന്ത്രത്തിന് മുന്നിൽ ചെന്നിത്തല മുട്ടുമടക്കി; മാണിയുടെ നാവടക്കി ബാർ കോഴയിൽ വിശ്വസ്തനെ രാജിയിൽ നിന്ന് രക്ഷിച്ചു; ആന്റണിയുടെ പിന്തുണ തേടി വീട്ടിലെത്തിയും ഏറ്റു; ഹൈക്കമാണ്ടും കൂടെയായതോടെ ആഭ്യന്തരമന്ത്രിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു: ഇനി ബാബുവിന് മന്ത്രിയായി തുടരാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയിൽ മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ നീക്കങ്ങളും വിജയത്തിലെത്തി. എകെ ആന്റണിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഇതിനിടെയിൽ എഫ്‌ഐആർ വന്നാൽ രാജിവയക്കുമെന്ന കെ ബാബുവിന്റെ നിലപാട് ധനമന്ത്രി കെഎം മാണിയേയും വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ തന്ത്രം തന്നെയായിരുന്നു ബാബുവിന്റെ ഈ പരാമർശം. ഇതിലൂടെ എല്ലാ അർത്ഥത്തിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും വെട്ടിലാക്കി. മുഖ്യമന്ത്രി ഉയർത്തിയ ചോദ്യങ്ങൾ തന്നെയാണ് ബാബുവിനെ രക്ഷിച്ചത്.

ബാർ കോഴയിൽ മൂന്ന് മന്ത്രിമാർ അഴിമതി കാട്ടിയെന്നാണ് ബിജു രമേശ് പുറത്ത് പറയുന്നത്. എന്നാൽ കോടതിയിൽ മൊഴി നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവായി. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കള്ളക്കളി തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ബാബുവിനെതിരെ കേസ് എടുക്കാൻ ഒരു തരത്തിലും കഴിയില്ല. എന്ത് അന്വേഷണം നടത്തിയാലും ബാബു രക്ഷപ്പെടും. അതിന് മുമ്പ് സാങ്കേതികത്വത്തിന്റെ പേരിൽ ബാബുവിനെതിരെ എഫ്‌ഐആർ ഇടുത്തിനെ അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതൊക്കെ മുഖ്യമന്ത്രി ഉയർത്തുമെന്ന് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന്റേയും മാണിയുടേയും സമ്മർദ്ദമുയർത്തി ബാബുവിനെ പ്രതിചേർക്കാനായിരുന്നു നീക്കം. അതു സമർത്ഥമായി മുഖ്യമന്ത്രി പൊളിച്ചു.

എഫ് ഐ ആർ വന്നാൽ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് ബാബു നിലപാട് എടുത്തു. അങ്ങനെ രാജിവച്ചാൽ തിരിച്ചടി മാണിക്കാകും. കാരണം എഫ് ഐ ആർ വന്നിട്ടും മാണി ധനമന്ത്രി സ്ഥാനത്ത് തുടർന്നു. അതിലെ ധാർമിക പ്രശ്‌നങ്ങൾ ചർച്ചയായാൽ രാഷ്ട്രീയമായി മാണിക്ക് തിരിച്ചടിയാകും. ഇത് മനസ്സിലാക്കി ബാബുവിനെതിരെ എഫ് ഐ ആർ വേണമെന്ന തരത്തിൽ ആരും പ്രസ്താവന നടത്തരുതെന്ന് മാണി നേതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ ചെന്നിത്തല ആഗ്രഹിച്ച സമ്മർദ്ദം മാണിയുടെ പാർട്ടിയിൽ നിന്ന് ഉയരാതെയായി. ഇതിനൊപ്പം എല്ലാത്തിനും പിന്നിൽ ഐ ഗ്രൂപ്പാണെന്ന് ആന്റണിയെ നേരിട്ടു തന്നെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നവെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനോടും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് ശ്രമം നടത്തുന്നുവെന്ന മാദ്ധ്യമവാർത്തകളും മുഖ്യന്ത്രി തന്റെ ഭാഗം സാധൂകരിക്കാൻ ഉയർത്തിക്കാട്ടി. ദേശീയ തലത്തിൽ തരിച്ചു വരവിന് ശ്രമിക്കുന്ന കോൺഗ്രസിനുള്ള പിടിവള്ളിയാണ് കേരളം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും ജയിക്കാനായാൽ കോൺഗ്രസിന് ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും അത്. സിപിഎമ്മിലെ ഗ്രൂപ്പ് പോരും ബിജെപിയുടെ വോട്ടിലെ വർദ്ധനവുമെല്ലാം ഇതിനുള്ള അനുകൂല സാഹചര്യമാണ്. അതിനിടെയിൽ ചെന്നിത്തലയുടെ കളികൾ ഗുണകരമല്ല. നിലയ്ക്ക് നിർത്തിയേ പറ്റൂ എന്ന് ആന്റണിയെ ധരിപ്പിച്ചു. ഇത് തന്നെയാണ് മുകൾ വാസ്‌നിക് അടക്കമുള്ള നേതാക്കളേയും അറിയിച്ചത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇക്കാര്യങ്ങളിൽ ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചു. മദ്യനയത്തിൽ സുധീരന്റെ അഭിപ്രായങ്ങൾ കേൾക്കാമെന്ന ധാരണയിലാണ് ഈ യോജിച്ച നീക്കം. ഇതോടെ ബാബുവിനെതിരെ കേസ് എടുക്കരുതെന്ന അവഗണിക്കാനാകാത്ത നിർദ്ദേശം ചെന്നിത്തലയെ തേടിയെത്തി.

ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതിന്റെ ഭാഗമായി വിജിലൻസിന് ബാബുവിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം പുറത്തു വരുന്നതിന് തൊട്ട് മുമ്പ് മന്ത്രി വാർത്താ സമ്മേളനം തുടങ്ങി. തെളിവുകൾ നിരത്ത് തന്റെ ഭാഗം ന്യായീകരിച്ചു. എഫ് ഐ ആർ ഇടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ബാബു മുന്നേറിയത്. എല്ലാം ബിജു രമേശിന്റെ വാശിയും കള്ളത്തരവും മാത്രമാണെന്ന് ബാബു വാദിച്ചു ജയിച്ചു. സർക്കാർ ഫയലുകളും ഖജനാവിനുണ്ടായ നഷ്ടവും ഉയർത്തിക്കാട്ടി. എല്ലാം ഗൂഡാലോചനയാണെന്നും പറഞ്ഞു. ബിജുവിന്റെ വാദങ്ങളെ മറ്റ് ബാറുടമകൾ ആരും അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ തനിക്കെതിരായ വാദങ്ങളിൽ ഒന്നും നിലനിൽക്കില്ല. ബാർ ഉടമാ അസോസിയേഷന്റെ മിനിട്‌സ് പോലും ഇതിനായി പരിശോധിക്കണമെന്ന് ബാബു കൂട്ടിച്ചേർത്തു. അതായത് തെളിവകുളുടെ ഒരംശവുമില്ലെന്ന് മുഖ്യമന്ത്രിയും ബാബുവും എ ഗ്രൂപ്പും ഉറപ്പാക്കിയിരിക്കുന്നു.

ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിൽ ഈ തെളിവുകളെല്ലാം നിർണ്ണായകമാകും. ബിജു രമേശിന്റെ എക്‌സൈസ് മന്ത്രിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ മുന ഒടിയും. കേസിൽ ബാബുവിനെ പ്രതിയാക്കാതിരിക്കാനും കഴിയും. അപ്പോൾ മറ്റൊരു ചോദ്യം ഉയരും. എന്തിനായിരുന്നു മാണിക്ക് എതിരെ അന്വേഷണവും എഫ് ഐ ആറുമെന്ന ചോദ്യത്തെ പ്രതിരോധിക്കാനും തന്ത്രങ്ങൾ ഒരുക്കി കഴിഞ്ഞു. ബാർ കോഴയിൽ മാണിക്കെതിരെ പണം നൽകിയന്ന് ബിജു രമേശ് ആരോപിച്ചവരുടെ മൊബൈൽ ടവർ രേഖകളാണ് അത്. പറയുന്ന സമയം എല്ലാവരും പാലയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് എഫ്‌ഐആർ വേണ്ടിവന്നത്. ബാബുവിന്റെ കാര്യത്തിൽ അത്തരമൊരു അസ്വാഭാവികത ഇല്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇത് തന്നെയാകും ചാനൽ ചർച്ചകളിലും മറ്റും ബാബുവിന് പ്രതിരോധമുയർത്താൻ എ വിഭാഗം ഉയർത്തുക.

ബാർ കോഴയിലെ ആരോപണങ്ങൾക്ക് പിന്നിൽ ബിജു രമേശും പിസി ജോർജ്ജുമാണെന്ന വാദം തെളിഞ്ഞതും ഉമ്മൻ ചാണ്ടിക്ക് ഗുണകരമായി. അരുവിക്കര തെരഞ്ഞെടുപ്പിൽ വി എസ്ഡിപിയും ബിജു രമേശിന്റെ ശ്രീനാരയണ ധർമ്മ വേദിയും ഒന്നിക്കുന്നതും ബാബുവിനും എ ഗ്രൂപ്പിനും തുണയായി. ഇതിൽ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP