Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം മറ്റൊരു വി എസ് ആകുക തന്നെ; പദവികളൊന്നുമില്ലാത്ത ജനസേവകനായി കേരളം നിറഞ്ഞു നിൽക്കാൻ പദ്ധതിയിട്ടു മുൻ മുഖ്യമന്ത്രി; ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിർദ്ദേശിച്ചതും ഉമ്മൻ ചാണ്ടി തന്നെ

ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം മറ്റൊരു വി എസ് ആകുക തന്നെ; പദവികളൊന്നുമില്ലാത്ത ജനസേവകനായി കേരളം നിറഞ്ഞു നിൽക്കാൻ പദ്ധതിയിട്ടു മുൻ മുഖ്യമന്ത്രി; ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിർദ്ദേശിച്ചതും ഉമ്മൻ ചാണ്ടി തന്നെ

ബി രഘുരാജ്‌

29- ാം വയസ്സിൽ മന്ത്രിയായ ചെന്നിത്തല അറുപത് തികയും മുൻപ് പ്രതിപക്ഷ നേതാവാകുമ്പോൾ സ്വാഭാവികമായും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കേണ്ടയാളായി മാറുമെന്ന് കരുതുകയാണ് വേണ്ടത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവി ഉപേക്ഷിച്ച് മഹാനായി മാറിയ ഉമ്മൻ ചാണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത് അതിനേക്കാൾ വലിയ പദ്ധതികൾ ആണെന്ന് ഉമ്മൻ ചാണ്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രതിപക്ഷ നേതാവാക്കി തലസ്ഥാനത്ത് ചെന്നിത്തലയെ ഇരുത്തി കേരളം മുഴുവൻ നിറഞ്ഞു കവിഞ്ഞു വ്യത്യസ്തമായ ഒരു രാഷ്ട്രീയം ഉയർത്തുകയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം.

നിയമ സഭാ പോരാട്ടം മാത്രമാണ് ചെന്നിത്തലയ്ക്ക് ഉമ്മൻ ചാണ്ടി വിട്ടു കൊടുത്തിരിക്കുന്നത്. നിയമ സഭയിൽ ഉമ്മൻ ചാണ്ടി ഇനി പോകുന്നെങ്കിൽ അന്നൊക്കെ കൃത്യമായ അജണ്ട ഉണ്ടാവുമെന്നാണ് സൂചന. ബാക്കി ദിവസങ്ങളിൽ ഒരു യഥാർത്ഥ നേതാവായി കേരളം മുഴുവൻ നിറഞ്ഞ് നിൽക്കാൻ ആണ് ഉമ്മൻ ചാണ്ടിയുടെ പദ്ധതി. ആവശ്യമാണെങ്കിൽ തന്റെ ചില നിലപാടുകൾ പരസ്യമായി തിരുത്തിയും അക്രമത്തിന്റെ മൂർച്ച കൂട്ടാനുള്ള ഉത്തരവാദിത്വം ആണ് ഉമ്മൻ ചാണ്ടി ഏറ്റെടുത്തിരിക്കുന്നത്. വി എസ് അച്യുതാനന്ദൻ മോഡലിൽ കേരളം മുഴുവൻ നടന്ന് സമരങ്ങൾക്ക് നേതൃത്വം നൽകി പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്താൻ ആണ് ഉമ്മൻ ചാണ്ടിയുടെ പദ്ധതി. കേരളത്തിൽ എവിടെ ചെന്നാലും വി എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന നേതാവ് എന്ന ആനുകൂല്യം പരമാവധി മുതലെടുക്കാൻ ആണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം.

ഈഴവ വോട്ടുകളുടെ ഇടത് വിരുദ്ധ ധ്രുവീകരണത്തിനെ തുടർന്നാണ് ന്യൂനപക്ഷ വോട്ട് ബാങ്കുകളായ കോൺഗ്രസ്സിന് നഷ്ടമായത് തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്വമാണ് ഉമ്മൻ ചാണ്ടി ഏറ്റെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടലിൽ പറ്റിയ ഏറ്റവും വലിയ പാളിച്ചായായിരുന്നു ഈ ന്യൂനപക്ഷ ധ്രുവീകരണം. ഈഴവരുടെ ഇടത് വിരുദ്ധ ധ്രുവീകരണം വഴി ഭരണ തുടർച്ച ഉറപ്പെന്ന് കരുതിയിരുന്ന ഉമ്മൻ ചാണ്ടിക്ക് താങ്ങാൻ ആവുന്നതിലും വലിയ നഷ്ടമായിരുന്നു ഇത്. അതുകൊണ്ട് തന്നെ അതിനുള്ള പരിഹാരവും താൻ തന്നെ കണ്ടെത്തും എന്ന വാശിയാണ് ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതൃ സ്ഥാനം വേണ്ടന്ന് വയ്ക്കാൻ പ്രേരിപ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചിരുന്നു. അങ്ങനെയാണ് അവർ മുരളീധരനെ ചെന്നിത്തലക്ക് പകരം ഉയർത്തി കൊണ്ട് വരാൻ ശ്രമിച്ചത്. എന്നാൽ മുരളിയല്ല ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ് ആകണം എന്ന കർക്കശമായ നിർദ്ദേശമാണ് ഉമ്മൻ ചാണ്ടി നൽകിയത്. ഐ ഗ്രൂപ്പ് എംഎൽഎമാരുടെ എണ്ണക്കൂടുതലും അതിന് കാരണമായി. ഉടക്കുമായി എത്തിയ കെഎം മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ആശ്വസിപ്പിച്ചതും ഉമ്മൻ ചാണ്ടി തന്നെയാണ്. ന്യൂനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള തന്റെ ശ്രമത്തിന് ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ സഹായം ആവശ്യപ്പെടുന്നത് ഈ രണ്ട് പാർട്ടി നേതാക്കളിൽ നിന്നാണ്. ലീഗിന്റെ പിൻബലത്തോടെ മാത്രമേ ഉമ്മൻ ചാണ്ടിക്ക് ലക്ഷ്യം സാധിക്കൂ.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ നിരവധി പരിപാടികൾ പദ്ധതിയിടുന്നുണ്ട്. അതിന് നേതൃത്വം ലീഗ് തന്നെ നൽകും. ലീഗും കോൺഗ്രസ്സും തമ്മിൽ മലബാറിലുള്ള വൈരാഗ്യം ഇനി പരസ്യമായി ഒരിടത്തും ഉണ്ടാവില്ല. നിൽക്കാനും ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടാനുമാണ് ലീഗിന്റെ കർശന നിർദ്ദേശം. ഉമ്മൻ ചാണ്ടിയിലൂടെ മാത്രമേ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കൊണ്ടു വരാൻ സാധിക്കൂ എന്നു കുഞ്ഞാലിക്കുട്ടിയും കരുതുന്നു. കേരളം മുഴുവൻ ഓടി നടന്ന് ജനകീയ സമരങ്ങളിലും പൊതു ജന വിഷയങ്ങളിലും ഇടപെടുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. മുഖ്യ മന്ത്രി ആയിരുന്നപ്പോൾ നടന്ന അതേ ചുറുചുറുക്കുകളിൽ ആയിരിക്കും ഈ ഓട്ടം. അതുകൊണ്ടാണ് ഞാൻ ട്രെയിനിലും ബസിലും ഒക്കെ ഉണ്ടാവും എന്നു ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. സ്റ്റേറ്റ് കാർ നഷ്ടമായതോടെ പൊത വാഹനങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുമായി അടുത്ത് ഇടപെടാൻ ആണ് ഉമ്മൻ ചാണ്ടി തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ചെന്നിത്തല ആണെങ്കിലും ജനങ്ങളുടെ യഥാർത്ഥ പ്രതിപക്ഷ നേതാവായി മാറുകയാണ് ഉമ്മൻ ചാണ്ടിയുടെ പദ്ധതി. ബിജെപിയോടും മോദിയോടുമുള്ള നിലപാടിലും കൂടുതൽ കർക്കശം കൊണ്ടുവാരാൻ തീരുമാനം ആയിട്ടുണ്ട്. ബിജെപിയെ ആക്രമിക്കാതെ സിപിഎമ്മിനെ മാത്രം കേന്ദ്രീകരിച്ചതാണ് തിരിച്ചടിക്ക് കാരണം എന്ന തിരിച്ചറിവായിരുന്നു ഈ നയ മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഈ അപകടം ഉമ്മൻ ചാണ്ടി തിരരിച്ചറിഞ്ഞെങ്കിലും പ്രതിരോധിക്കാൻ നേരം കിട്ടിയില്ല. എന്നിട്ടും അവസാന നിമിഷം മോദിയുടെ സൊമാലിയ പ്രസംഗം വിവാദമാക്കിയതാക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. അതേ മോഡലിൽ മോദിക്കെതിരെ ആഞ്ഞടിക്കുക കൂടി ചെയാതാൽ തന്റെ ലക്ഷ്യം പൂർത്തിയാവും എന്നാണ് ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP