Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ അടിക്കു തിരിച്ചടി കൊടുക്കാതെ ബിജെപിയുടെ തന്ത്രപരമായ നീക്കം; കൊലയ്ക്കു പകരം കൊലയും പാർട്ടി ഓഫീസുകളും കൊടിമരങ്ങളും തകർക്കുന്ന പരിപാടികളും നിർത്തും; സിപിഎമ്മിനെ അക്രമകാരികളായി ചിത്രീകരിച്ചുള്ള പ്രചാരണം ശക്തമാക്കും

കണ്ണൂരിൽ അടിക്കു തിരിച്ചടി കൊടുക്കാതെ ബിജെപിയുടെ തന്ത്രപരമായ നീക്കം; കൊലയ്ക്കു പകരം കൊലയും പാർട്ടി ഓഫീസുകളും കൊടിമരങ്ങളും തകർക്കുന്ന പരിപാടികളും നിർത്തും; സിപിഎമ്മിനെ അക്രമകാരികളായി ചിത്രീകരിച്ചുള്ള പ്രചാരണം ശക്തമാക്കും

രഞ്ജിത് ബാബു

കണ്ണൂർ: രാമന്തളിയിലെ ആർ.എസ്.എസ്. നേതാവ് ബിജുവിന്റെ കൊലപാതകത്തിന് തിരിച്ചടി ഉണ്ടാവാത്തതിന് പിന്നിൽ ബിജെപി.യുടെ തന്ത്രപരമായ നീക്കം. സിപിഐ.(എം.) നെ അക്രമകാരികളായി ചിത്രീകരിച്ച് ദേശീയതലത്തിൽ മുതലെടുപ്പ് പ്രചാരണം നടത്താനാണ് ബിജെപി. നേതൃതലത്തിൽ തീരുമാനിച്ചിട്ടുള്ളത്. കൊലക്ക് പകരം കൊല എന്ന പഴയ ശൈലിയിൽനിന്നും മാറി ജനങ്ങളിൽ സമാധാനത്തിന്റെ വക്താക്കളായി മാറാനാണ് ബിജെപി. നേതൃത്വത്തിന്റെ നീക്കം. പകരം സിപിഐ.(എം.) നെ ബഹുജനങ്ങളുടെ ഇടയിൽ അക്രമകാരികളാക്കി ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാണ് ബിജെപി. ഒരുങ്ങുന്നത്. ദേശീയ തലത്തിൽ സിപിഐ.(എം.) അക്രമികളുടെ പാർട്ടിയാണെന്ന ധാരണ വളർത്താനും ബിജെപി. ശ്രമമാരംഭിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ചപ്പോഴും അതേ തടർന്ന് ബിജെപി. സംഘടിപ്പിച്ച ആദരാഞ്ജലി സമ്മേളനം ഉത്ഘാടനം ചെയ്യുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രസംഗിച്ച സംസ്ഥാന - ജില്ലാ നേതാക്കളും അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന പഴയ ശൈലിയിൽ നിന്നും മാറിയാണ് നിലകൊണ്ടത്. നേരത്തെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഐ.(എം.) ഉം ബിജെപി.യും പരസ്പരം വാക്പോരും വെല്ലുവിളികളും നടത്തുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ബിജെപി. നേതൃത്വത്തിന്റെ ഈ മാറ്റം രാഷ്ട്രീയ നിരീക്ഷകരും ചർച്ച ചെയ്യപ്പെടുകയാണ്.

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടാൽ അർദ്ധ സൈനികരെ അനുവദിക്കാൻ കേന്ദ്ര സഹായം നൽകുമെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാറാണ് മുൻ കൈയെടുക്കേണ്ടത്. പയ്യന്നൂരിലെ സംഭവ വികാസങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനും ബിജെപി. അദ്ധ്യക്ഷൻ അമിത് ഷായ്ക്കും റിപ്പോർട്ട് നൽകും. റൂഡി പറഞ്ഞു. കേരളത്തിൽ ബിജെപി. -ആർ.എസ്.എസ്. പ്രവർത്തകരെ സിപിഐ.(എം.) കൊലപ്പെടുത്തുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി. ശ്രമിച്ചു വരുന്നത്. സിപിഐ.എം. ഇതിനെ എങ്ങനെ നേരിടുന്നുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പഴയതുപോലെ തിരിച്ചടി എന്ന രീതിയിൽ പ്രതികാര നടപടി പാർട്ടിയുടെ വളർച്ചയ്ക്കും പ്രതിച്ഛായക്കും കോട്ടമുണ്ടാക്കുമെന്ന് ബിജെപി. നേതൃത്വം കരുതുന്നു. അതുകൊണ്ടാണ് ആർ.എസ്. എസ് നേതാവ് ബിജു കൊല ചെയ്യപ്പെട്ടിട്ടും എതിരാളികളുടെ പാർട്ടി ഓഫീസുകളും കൊടിമരങ്ങളും പതിവു പോലെ തകർക്കാതിരുന്നത്. ബിജെപി.യുടെ തന്ത്രപരമായ നീക്കത്തിന്റെ ഫലമാണിത്. സിപിഐ.(എം )യും ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടെന്നാണ് സൂചന.

പാർട്ടി സെക്രട്ടറി തന്നെ കൊലയാളികളെ തള്ളിപ്പറയാനും നടപടിയെടുക്കാനും പരസ്യമായിത്തന്നെ പറഞ്ഞു. വരും ദിവസങ്ങളിൽ ബിജെപി.യുടേയും ആർ.എസ്. എസിന്റേയും ദേശീയ നേതാക്കൾ കേരളത്തിലെത്തും. സിപിഐ.(എം.) നെതിരെ കണ്ണൂർ ജില്ലയിൽ ശക്തമായ പ്രചാരണം നടത്താനാണ് നീക്കം. സമർത്ഥമായ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനവിശ്വാസം ആർജിക്കാനുള്ള ബിജെപി.യുടെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് പറയാനാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP