Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിലെ ആദ്യദിനം ജയലളിത കഴിച്ചത് റാഗി ഉണ്ട, സാമ്പാറും അച്ചാറും കൂട്ടി ചോറുണ്ടു; കളർസാരി മാറ്റി വെള്ള സാരി ധരിച്ചു തലൈവി കഴിയുന്നത് എയർകണ്ടീഷൻ ചെയ്ത സെല്ലിൽ

ജയിലിലെ ആദ്യദിനം ജയലളിത കഴിച്ചത് റാഗി ഉണ്ട, സാമ്പാറും അച്ചാറും കൂട്ടി ചോറുണ്ടു; കളർസാരി മാറ്റി വെള്ള സാരി ധരിച്ചു തലൈവി കഴിയുന്നത് എയർകണ്ടീഷൻ ചെയ്ത സെല്ലിൽ

ബാംഗ്ലൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിത ജയിലിലെ ആദ്യദിവസം കഴിഞ്ഞത് സ്വാഭാവികമായി. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ജയലളിതയെ വനിതാ ജയിലിലെ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്‌ച്ച രാത്രിയും ഇന്ന് രാവിലെയും പതിവുഭക്ഷണം തന്നെയാണ് ജയലളിത കഴിച്ചത്. റാഗി ഉണ്ടയും ചോറും കഴിച്ചു. സാമ്പാറും അച്ചാറുമായിരുന്നു ജയലളിതക്കുള്ള കറികൾ. കളർ സാരി ധരിക്കാറുള്ള ജയക്ക് അതിനുള്ള അവസരം ജയിലിൽ ലഭിച്ചില്ല. മറ്റ് ജയിൽ പുള്ളികൾ ധരിക്കുന്ന സാരി തന്നെയാണ് ജയ ധരിച്ചത്. വിവിഐപി തടവുകാരി ആയതിനാൽ ജയിലിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സാധാരണ കഴിക്കുന്ന ഭക്ഷണം തന്നെയാണ്‌ ജയലളിതക്കും ലഭിച്ചത്. ഇന്ന് രാവിലെ ജയലളിതയെ കാണാൻ അഭിഭാഷകരും നേതാക്കളും എത്തിയിരുന്നു. ആരാകണം മുഖ്യമന്ത്രിയെന്ന തീരുമാനം ജയലളിതയാണ് നേതാക്കളെ അറിയിച്ചത്. മലയാളിയായ മുൻ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണനും ജയലളിതയെ കാണാൻ ജയിലിൽ എത്തിയിരുന്നു. ജയലളിത കഴിക്കുന്ന മരുന്നുകൾ പനീർശെൽവം ജയിലിൽ എത്തിച്ചു നൽകുകയുണ്ടായി.

ജയിലിലെ നിലവിലെ അന്തരീക്ഷത്തോട് ജയലളിത പൊരുത്തപ്പെട്ടുവെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. പരപ്പന ജയിലിലെ ഗസ്റ്റ്ഹൗസിന് സമാനമായ അന്തരീക്ഷത്തിലാണ് ജയലളിതയെ പാർപ്പിച്ചിരിക്കുന്നത്. മുറിയിൽ എയർകണ്ടിഷൻ സംവിധാനമുണ്ട്. ടെലിവിഷനും ലഭ്യമാണ്. ശശികലയും ഇളവരശിയുമാണ് മറ്റൊര റൂമിൽ. വളർത്തുമകൻ സുധാകരൻ ജനാർത്ഥന റെഡ്ഡിയുടെ റൂമിലാണ് കഴിയുന്നത്.

സുധാകരന് ക്ഷീണത്തെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ ഡ്രിപ്പ് നൽകിയിരുന്നു. ശനിയാഴ്‌ച്ച വൈകീട്ട് അഞ്ചു മണിയോടെ പ്രത്യേക കോടതി ജഡ്ജ് ജോൺ മൈക്കൽ ഡി ചുഹ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ നെഞ്ചുവേദനയടക്കമുള്ള അസ്വസ്ഥതകളുണ്ടെന്ന് ജയലളിത കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ജയലളിതയെ സർക്കാർ ആശുപത്രിയിൽ പരിശോധനകൾ നടത്തിയതിന് ശേഷമാണ് ജയിലിൽ അടച്ചത്. അറുപത്താറുകാരിയായ ജയലളിതക്ക് കടുത്ത പ്രമേഹ ബാധയുമുണ്ട്.

ജയലളിതക്ക് ജയിലിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയ നേതാവാണ് ജയലളിത. അതുകൊണ്ടുതന്നെ വൻ സുരക്ഷാ സംവിധാനങ്ങളാണ് ജയലളിതക്കുവേണ്ടി പരപ്പന അഗ്രഹാര ജയിലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജയിലിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP