Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമായത് ഭരണതുടർച്ച ആഗ്രഹിക്കാത്ത ചെന്നിത്തലയുടെ നീക്കങ്ങൾ; എല്ലായിടത്തും ഐ ഗ്രൂപ്പുകാർ കാലുവാരിയതായി റിപ്പോർട്ടുകൾ; എല്ലാ അമ്പുകളും പ്രതിപക്ഷ നേതാവാകാൻ ഇറങ്ങിയ ചെന്നിത്തലയ്ക്ക് നേരെ

കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമായത് ഭരണതുടർച്ച ആഗ്രഹിക്കാത്ത ചെന്നിത്തലയുടെ നീക്കങ്ങൾ; എല്ലായിടത്തും ഐ ഗ്രൂപ്പുകാർ കാലുവാരിയതായി റിപ്പോർട്ടുകൾ; എല്ലാ അമ്പുകളും പ്രതിപക്ഷ നേതാവാകാൻ ഇറങ്ങിയ ചെന്നിത്തലയ്ക്ക് നേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ വലിയ തോൽവിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. കൂട്ടായ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിക്കുന്നു. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ വി എം സുധീരൻ തയ്യാറല്ല. തോൽവിക്ക് നേതൃത്വം നൽകിയ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനവും വേണം. സുധീരൻ ഒഴിയമ്പോൾ ഒഴിയട്ടേ എന്ന് പറയുന്ന കോൺഗ്രസുകാർ പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയ്ക്ക അനുവദിക്കരുതെന്ന പക്ഷത്താണ്. നിയസഭാ കക്ഷി നേതൃസ്ഥാനം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തിയ നീക്കമാണ് ഭരണ തുടർച്ച നഷ്ടമാക്കിയതെന്ന പൊതു അഭിപ്രായം ഉയർന്നു കഴിഞ്ഞു. തോൽവിയുടെ യഥാർത്ഥ ഉത്തരവാദി ചെന്നിത്തലയാണെന്നാണ് ആരോപണം.

സർക്കാരിനെ സുധീരൻ വിമർശിച്ചത് പ്രചരണത്തിൽ ചർച്ചയായിരുന്നു. എന്നാൽ തോൽവിക്ക് കാരണം ചെന്നിത്തലയും ഐ ഗ്രൂപ്പും നടത്തിയ നീക്കമാണ്. എല്ലാ എ ഗ്രൂപ്പുകാരേയും കാലുവാരാൻ ഐ ഗ്രൂപ്പ് ശ്രമിച്ചു. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ഒഴികെയുള്ള എല്ലാവരും ഇതിൽപ്പെട്ട് തോറ്റു. ഭരണതുടർച്ച നഷ്ടമാക്കി പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തലയുടെ നീക്കം. ഹരിപ്പാട് ബിജെപി സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത് വിവി രാജേഷിനെ. ആർഎസ്എസുമായി നീക്കു പോക്കുണ്ടാക്കി ഹരിപ്പാട് നിന്ന് രാജേഷിനെ അവസാന നിമിഷം മാറ്റം. ഇതിന്റെ ഫലമായി രാജേഷ് നെടുമങ്ങാട് മത്സരിച്ചു. ഇത് പാലോട് രവിയെന്ന എക്കാരന്റെ തോൽവിക്ക് കാരണമായി. ഹരിപ്പാട് രാജേഷ് മത്സരിച്ചിരുന്നുവെങ്കിലും ചെന്നിത്തല ജയിക്കുമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ വെല്ലുവിളി സ്വീകരിക്കാതെ രാജേഷിനെ കള്ളക്കളികളിലൂടെ മാറ്റി. ഇതുമൂലം പാലോട് രവിയുടെ സീറ്റ് നഷ്ടമാക്കി. ഹരിപ്പാട്ടെ ജയത്തിനായി ബിഡിജെസുമായും ഐ ഗ്രൂപ്പ് ധാരണയുണ്ടാക്കിയുന്നു. അങ്ങനെ ഐ ഗ്രൂപ്പിന്റെ വോട്ടുകൾ ബിജെപി പെട്ടിയിലെത്തിയെന്നും ആരോപിക്കുന്നു.

തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ സ്വന്തം ഗ്രൂപ്പുകാരനായിട്ടും ഐക്കാർ ആരും പ്രചരണത്തിൽ സഹകരിച്ചില്ല. വികസന നായകനെന്ന പ്രതിച്ഛായയിൽ ജയിച്ചു. കഴക്കൂട്ടത്ത് എംഎ വാഹിദിനേയും വർക്കലയിൽ കഹാറിനേയും കാലുവാരി. കുണ്ടറയിൽ രാജ്‌മോഹൻ ഉണ്ണിത്താനും കൊടുത്തു പണി. ഇങ്ങനെ സംസ്ഥാനത്തുടനീളം ഐ ഗ്രൂപ്പിന്റെ കാലുവാരൽ നടന്നു. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ജയം നൽകിയത് ഐക്യത്തോടെയുള്ള പ്രവർത്തനമായിരുന്നു. എന്നാൽ തദ്ദേശത്തിൽ എത്തിയപ്പോൾ കളി തുടങ്ങി. ഭരണ തുടർച്ചയുണ്ടായാൽ വീണ്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകും. ഇത് പുതിയ ചരിത്രവുമാകും. ഇത് തടയുകയെന്ന ലക്ഷ്യത്തോടെ ചെന്നിത്തല പ്രവർത്തിച്ചുവെന്നാണ് പൊതുവികാരം. അതിനാൽ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കരുതെന്നാണ് ആവശ്യം.

കോൺഗ്രസിലെ ഉമ്മൻ ചാണ്ടി പക്ഷക്കാരും നിഷ്പക്ഷരും സുധീരൻ വിഭാഗവും എല്ലാ കുറ്റവും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ തറപറ്റിച്ച ചെന്നിത്തലയുടെ പേരിലാണ് ആരോപിക്കുന്നത്. ഇന്നലെ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയ ശശി തരൂരും കുറ്റമെല്ലാം ചെന്നിത്തലയുടേതെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നായിരുന്നു ശശി തരൂർ ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടിക്ക് മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വം. സ്ഥാനാർത്ഥിനിർണയം അടക്കമുള്ള കാര്യങ്ങളിൽ രമേശ് ചെന്നിത്തലക്കും സുധീരനും ഉത്തരവാദിത്വമുണ്ടെന്നാണ് ശശി തരൂരിന്റെ വിലയിരുത്തൽ. അതിനാൽ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കരുത്. കെ മുരളീധരന് അനുകൂലമായാണ് തരൂർ സംസാരിച്ചത്. മുരളിയല്ലെങ്കിൽ ഉമ്മൻ ചാണ്ടിയാണ് നല്ലതെന്നും പറഞ്ഞു.

ഹൈക്കമാണ്ടിൽ അംഗമായ എ കെ ആന്റണിയും ഇതേ അഭിപ്രായക്കാരനാണ്. ഗ്രൂപ്പ് പ്രശ്‌നമില്ലെങ്കിൽ ജയിക്കാമായിരുന്നു. ഹൈന്ദവ വർഗ്ഗീയത ആളിക്കത്തിച്ചതിന് പിന്നിൽ ചെന്നിത്തലയ്ക്ക് വ്യക്തമായ കൈയുണ്ട്. താക്കോൽ സ്ഥാന പരമാർശം പോലും എൻഎസ്എസ് മുമ്പ് നടത്തിയത് ഇതുകൊണ്ടായിരുന്നു. അതിനാൽ വർഗ്ഗീയ ചേരിതിരിവുണ്ടായെന്നും ഇത് സിപിഎമ്മിന് അനുകൂലമായെന്നും വിലയിരുത്തുന്നു. മുസ്ലിം ലീഗും ഇതേ അഭിപ്രായക്കാർ. അതിനാൽ അവരും ചെന്നിത്തലയെ പിന്തുണയ്ക്കില്ല. ബാർ കോഴയ്ക്ക് പിന്നിലെ കരം ചെന്നിത്തലയാണെന്ന് കരുതുന്ന കേരളാ കോൺഗ്രസ് മാണിക്കാരും ചെന്നിത്തലയെ ഉൾക്കൊള്ളുന്നില്ല. ഇതെല്ലാം ഹൈക്കമാണ്ടിന് മുന്നിലെത്തി കഴിഞ്ഞു. അതിനാൽ നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷം ഉയർത്തി ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകൻ കഴിയില്ല. നേതാവിനെ ഹൈക്കമാണ്ട് തന്നെ നിശ്ചയിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കെ മുരളീധരനാകും സാധ്യത.

ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന മുരളീധരൻ ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുക്കുകയാണ്. വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ചെന്നിത്തല കളിച്ചുവെന്നാണ് മുരളിയുടെ ആരോപണം. ഐ ഗ്രൂപ്പുകാർ ആരും പ്രവർത്തിച്ചില്ല. ഹരിപ്പാട്ടു നിന്നും വിവി രാജേഷിന് മാറ്റി കൊടുത്തതിന് ബിജെപിക്കായി രമേശ് ചെന്നിത്തല വട്ടിയൂർക്കാവിൽ സഹായങ്ങൾ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അനുകൂലമായിരുന്നു ഐ ഗ്രൂപ്പുകാർ. ഈ സാഹചര്യത്തിൽ ഇനി ചെന്നിത്തലയ്‌ക്കൊപ്പം താനില്ലെന്നാണ് മുരളി പറയുന്നത്. അതുകൊണ്ട് തന്നെ പക്ഷം മാറുകയാണ്. കോന്നിയിൽ സീറ്റ് നിഷേധിക്കാൻ സുധീരനൊപ്പം ചെന്നിത്തലയും കൂടിയെന്ന അഭിപ്രായം അടൂർ പ്രകാശിനുമുണ്ട്. അതുകൊണ്ട് അടൂർ പ്രകാശും ചെന്നിത്തലയെ പിന്തുണയ്ക്കുന്നില്ല. ഇതും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാന മോഹത്തിന് വെല്ലുവിളിയായി.

എൻഎസ്എസിലാണ് ഇനിയുള്ള പ്രതീക്ഷ. എന്നാൽ ആരെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് പറയാനാകില്ലെന്നാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട്. ഇതോടെ ചെന്നിത്തലയുടെ അവസാന പിടിവള്ളിയുടം നശിക്കുകയാണ്. ഹൈക്കമാണ്ടിനെ മുകൾ വാസ്‌നിക വഴി സ്വാധീനിക്കാനാണ് ശ്രമം. എന്നാൽ രാഹുൽ ഗാന്ധിയും ചെന്നിത്തലയ്ക്ക് അനുകൂലമല്ല. അതിനാൽ എൻഎസ്എസിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ചെന്നിത്തല കരുതുന്നു. ഐ ഗ്രൂപ്പിന്റെ കാലുവാരാൽ അല്ല, ന്യൂനപക്ഷ പ്രീണനമാണ് വിനയായത്. ഇതോടെ നായർ, ഈഴവ സമുദായങ്ങൾ കോൺഗ്രസിനെ കൈവിട്ടു. ഇത് മനസ്സിലാക്കാതെ തന്നെ കുറ്റം പറയരുതെന്നാണ് ചെന്നിത്തലയുടെ പക്ഷം. എല്ലാ തന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ബോധപൂർവ്വാണെന്നും ചെന്നിത്തല പറയുന്നു. എന്നാൽ ഐ ഗ്രൂപ്പിലെ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കാൻ പഴയതു പോലെ രംഗത്തില്ല. തോറ്റ ഐക്കാരും കുറ്റമെല്ലാം ചെന്നിത്തലയ്ക്ക് നൽകുകയാണ്.

ചെന്നിത്തലയും സുധീരനുമാണ് തോൽവിക്ക് കാരണമന്നാണ് ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ പക്ഷം. അസംതൃപ്തരായ ഐക്കാരെ അണിനിരത്തി ശക്തി വീണ്ടെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. തോൽവിയിൽ വിശദമായ പരിശോധന നടത്താനാണ് കെപിസിസിയുടെ തീരുമാനം. ഓരോ മണ്ഡലത്തിലേയും കാലുവാരൽ കഥകളും ഇതിലുണ്ടാകും. ഇതെല്ലാം ഉയർത്തി ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും കടന്നാക്രമിക്കാൻ തന്നെയാണ് എ വിബാഗം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP