Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല സമ്പൂർണ പരാജയമെന്ന് കേരള ജനത; 83 ശതമാനം ജനങ്ങളും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തിനുമെതിരെ വോട്ടു ചെയ്തു; കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനെന്ന് 28 ശതമാനം പേർ, 23.2 ശതമാനം പേർ കെ സുധാകരനെ പിന്തുണച്ചപ്പോൾ 21.8 ശതമാനവുമായി വി എം സുധീരൻ മൂന്നാമത്ത്; ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം പേർ മാത്രം: മറുനാടൻ സർവേഫലം സൂചിപ്പിക്കുന്നത്

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല സമ്പൂർണ പരാജയമെന്ന് കേരള ജനത; 83 ശതമാനം ജനങ്ങളും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തിനുമെതിരെ വോട്ടു ചെയ്തു; കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനെന്ന് 28 ശതമാനം പേർ, 23.2 ശതമാനം പേർ കെ സുധാകരനെ പിന്തുണച്ചപ്പോൾ 21.8 ശതമാനവുമായി വി എം സുധീരൻ മൂന്നാമത്ത്; ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം പേർ മാത്രം: മറുനാടൻ സർവേഫലം സൂചിപ്പിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല സമ്പൂർണ പരാജയയെന്ന് മറുനാടൻ സർവേ ഫലം. കേരളത്തിലെ കോൺഗ്രസിനെ ഇനി നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ ആണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. പാർട്ടിയെ ഇനി നയിക്കേണ്ടവരുടെ പട്ടികയിലും ചെന്നിത്തലയ്ക്ക് പിന്തുണ ഇല്ലെന്നത് അദ്ദേഹത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരം ശക്തമാണെന്നതിന്റെ തെളിവാണ്. ചെങ്ങന്നൂരിലെ തോൽവിയോടെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവമായ അവസരത്തിലാണ് ചെന്നിത്തലയുടെ ജനസമ്മതി ഇടയുന്നു എന്ന് വ്യക്തമാക്കുന്ന സർവേഫലം പുറത്തുവരുന്നത്.

കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തകരുടെ രോഷം സൈബർ ലോകത്ത് അണിപൊട്ടി ഒഴുകുന്നതിനെടയാണ് മറുനാടൻ സർവേ ഫലം പുറത്തുവിടുന്നത്. ജനങ്ങളുടെ മനസറിയാൻ വേണ്ടിയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെയും പിണറായി സർക്കാർ മൂന്നാം വർഷത്തേക്ക് കടക്കുന്ന സാഹചര്യത്തിലും മറുനാടൻ മലയാളി സർവേ നടത്തിയത്. സർവേയിൽ പ്രതിപക്ഷത്തെയും അവരുടെ നേതാക്കളെയും ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യവും ഉന്നയിക്കുകയുണ്ടായി.

സർവേയിൽ ചോദ്യത്തിന് ജനങ്ങൾ നൽകിയ ഉത്തരമാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനൊപ്പം കേരളത്തിലെ കോൺഗ്രസിനെ ഇനി ആരു നയിക്കണം എന്ന ചോദ്യവും സർവേയിൽ ഉയർത്തിയിരുന്നു. ഇപ്പോഴുള്ള നേതൃത്വത്തോടുള്ള അതൃപ്തി മുഴുവൻ വ്യക്തമാക്കുന്ന റിസർട്ടാണ് മറുനാടൻ സർവേയിൽ ലഭിച്ചത്.

കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും അമ്പേ പരാജയമാണെന്നാണ് മറുനാടൻ ഓൺലൈൻ സർവേയിൽ വ്യക്തമായത്. സർവേയിൽ പങ്കെടുത്ത 82.5 ശതമാനം പേരും പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 83.1 ശതമാനം പേർ ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ പരാജയമാണെന്നും വിലയിരുത്തി. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് ഭരണത്തിൽ നിരവധി വീഴ്‌ച്ചകൾ ഉണ്ടായിട്ടും അതൊന്നും മുതലെടുക്കാൻ കഴിയാത്ത നേതാവാണ് ചെന്നിത്തലയെന്നാണ് സർവേയിൽ ലഭിച്ച പൊതു ചിത്രം.

പ്രതിപക്ഷത്തിന്റെ പ്രവർത്തനം തൃപ്തികരമോ എന്ന ചോദ്യത്തിൽ 14.4 ശതമാനം പേർ ഭേദപ്പെട്ടത് എന്ന അഭിപ്രായം രേഖപ്പെടുത്തി. നല്ലത് എന്ന് 2 ശതമാനം പേരും .1 ശതമാനം പേർ മാത്രമാണ് വളരെ നല്ലതെന്ന അഭിപ്രായവും രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല പരാജയമാണെന്നു സർവേ വ്യക്തമാക്കുന്നു. 83.1 ശതമാനം പേർ ചെന്നിത്തലയുടെ പ്രവർത്തനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടു. 13.6 ശതമാനം പേർ ഭേദപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടപ്പോൾ നല്ലതെന്ന് അഭിപ്രായപ്പെട്ടത് വെറും 2.2 ശതമാനം പേരാണ്. .1 ശതമാനം പേർ വളരെ മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തി.

കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ

പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല പരാജയമെന്ന് വ്യക്തമാക്കുന്ന സർവേയിൽ കേരളത്തിലെ കോൺഗ്രസിനെ ഇനി ആരു നയിക്കണം എന്ന ചോദ്യത്തിനും ഉത്തത്തിലേക്കും വിരൽ ചൂണ്ടുന്നത്. കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ ആകണമെന്നാണ് സർവേ വിരൽ ചൂണ്ടുന്നത്. നേതൃമാറ്റ ചർച്ചകളിൽ ഹൈക്കമാൻഡിന്റെ പട്ടികയിൽ ഇടംപിടിച്ചവരാണ് ഈ രണ്ട് പേരും. ഇതിൽ തന്നെ മറുനാടൻ സർവേയിൽ പങ്കെടുത്തവരുടെ ഏറ്റവും അധികം പിന്തുണ ലഭിച്ചത് വി ഡി സതീശനാണ്. സതീശനെ പിന്തുണച്ച് 28 ശതമാനം പേർ വോട്ടു ചെയ്തപ്പോൾ കണ്ണൂരിലെ കരുത്തനായ കെ സുധാകരന് വേണ്ടി 23.2 ശതമാനം പേർ വോട്ടു ചെയ്തു.

കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും മാറിയെങ്കിലും വി എം സുധീരന്റെ പിന്തുണ കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് സർവേ. ഒത്തു തീർപ്പുകൾക്ക് വഴങ്ങാത്ത അദ്ദേഹത്തെ പിന്തുണച്ചത് 21.8 ശതമാനം പേരാണ്. 20.6 ശതമാനം പേർ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോൾ രമേശ് ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം ഓൺലൈൻ വോട്ടർമാരായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് 3.2 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു.

നിലവിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രതിപക്ഷത്തോടും എത്രത്തോളം എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മരുനാടൻ സർവേ ഫലം. സൈബർ ലോകത്ത് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കടുത്ത അതൃപ്തിയിലാണ് പ്രവർത്തർ. മുന്നണി വിട്ടു പോയ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് താലത്തിൽ വെച്ചുനീട്ടി വീണ്ടു മുന്നണിയിലേക്ക് സ്വീകരിച്ച നടപടിയാണ് പ്രവർത്തകരെ രോഷം കൊള്ളിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയുള്ള ഈ തീരുമാനം കേരളത്തിലെ കോൺഗ്രസിന്റെ നാശത്തിന് വഴിവെക്കുമെന്ന വിമർശനങ്ങളാണ് നടക്കുന്നത്. കഴിവുകെട്ട പ്രതിപക്ഷമെന്ന ആക്ഷേപമാണ് സൈബർ ലോകത്ത് കോൺഗ്രസുകാർ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് മറുനാടൻ സർവേയും സൂചിപ്പിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ സർവേയിൽ വോട്ടെടുപ്പ് നടന്നത്. പിണറായിയുടെ സർക്കാറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സർവേ. 24,030 പേരാണ് സർവേയിൽ പങ്കെടുത്തത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സർവേ. ഈ സർവേയിലാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. മറ്റു ചോദ്യങ്ങളുടെ സർവേ ഫലം നാളെ മറുനാടൻ പ്രസിദ്ധീകരിക്കും. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സർവേഫലവും തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP