Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കഥ ഒരുങ്ങിയപ്പോൾ പേരുദോഷം ഒഴിവാക്കാൻ ചെന്നിത്തല അമേരിക്കയ്ക്ക് പോയി; ജോർജ്ജിന്റെ ബന്ധുവിനെ കേസ് ഏൽപ്പിച്ച് അന്വേഷണം: കേസ് ഇല്ലാതാക്കാൻ പകരം പിന്തുണ ചോദിച്ച് ദൂതർ

ഷാജൻ സ്‌കറിയ

ദ്യം മുതൽ ജോർജ്ജിന്റെ എല്ലാ നീക്കങ്ങളും ചെന്നിത്തലയ്ക്ക് അറിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മറിച്ചിട്ട്  മുഖ്യമന്ത്രി ആകാൻ വീട്ടിൽ ശത്രുസംഹാര പൂജ വരെ നടത്തി അവസരം കാത്തിരിക്കുന്ന നേരമാണ്. ദുർദേവതകളോട് ഏറ്റവും കൂടുതൽ ചങ്ങാത്തമുള്ളതും ഓരോ ചലനത്തിനും ഉപദേശം നൽകാൻ ആസ്ഥാന ജ്യോതിഷിയുമായി കറങ്ങി നടക്കുന്നയാളുമായ ജോർജ്ജ് തന്നെയായിരുന്നു ഇക്കാര്യങ്ങളിൽ എല്ലാം ചെന്നിത്തലയുടെ ഉപദേശകൻ. അതുകൊണ്ടാണ് രോഗബാധിതനായ കാർത്തികേയനുമായി അമേരിക്കയ്ക്ക് പോകാൻ ചെന്നിത്തല തീരുമാനിക്കുന്നത്.

പറഞ്ഞ് പറ്റിക്കുന്ന ചെന്നിത്തല

ബിജു രമേശിനെ കൊണ്ട് വെടി പൊട്ടിക്കാനുള്ള കളം ഒരുക്കിയ ചെന്നിത്തല ജി കാർത്തികേയനുമായി പെട്ടന്ന് തന്നെ അമേരിക്കയ്ക്ക് വിട്ടു. ചെന്നിത്തല അമേരിക്കയിൽ കഴിയുമ്പോഴാണ് ഇവിടെ വിവാദം കൊഴുക്കുന്നത്. വളരെ തന്ത്രപൂർവ്വമായ ഒരു നീക്കം ആയിരുന്നു അത്. അമേരിക്കയിൽ നിന്നും ഫോൺ വിളിച്ച് മാണിയോട് സംസാരിച്ച ചെന്നിത്തല ഒരു കാരണവശാലും പേടിക്കേണ്ട ഒരു അന്വേഷണവും ഉണ്ടാവില്ല എന്ന ഉറപ്പാണ് ആദ്യം നൽകിയത്. പണം വാങ്ങിയിട്ടുണ്ട് എന്ന കുറ്റബോധം മൂലം മാണിയാവട്ടെ അതിശക്തമായി പ്രതികരിക്കാൻ ആദ്യം മടിച്ചു. മാത്രമല്ല കാര്യങ്ങൾ പ്രതികരിച്ച് വഷളാക്കരുതെന്നും എല്ലാം ശരിയാക്കാമെന്നും ചെന്നിത്തല മാണിയോട് പറയുകയും ചെയ്തിരുന്നു.

തിരിച്ച് നാട്ടിൽ എത്തിയ ചെന്നിത്തല അപ്രതീക്ഷിതമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഞെട്ടലോടെയാണ് മാണി ഇത് കേട്ടത്. അപ്പോൾ തന്നെ ചെന്നിത്തലയെ വിളിച്ച് ക്വിക്ക് വേരിഫിക്കേഷൻ എന്ന് തിരുത്തി പറയണമെന്ന് മാണി ആവശ്യപ്പെട്ടെങ്കിലും ചെന്നിത്തല അത് ചെയ്തത് മണിക്കൂറുകൾക്ക് ശേഷം പത്ര സമ്മേളനം വിളിച്ചായിരുന്നു. അതോടെ ബാർ കോഴ ലൈവായി കേരള രാഷ്ട്രീയത്തിൽ പടർന്നു. ക്വിക്ക് വേരിഫിക്കേഷൻ പൂർത്തിയാക്കി വിജിലൻസ് കേസ് എടുക്കുമ്പേൾ മാണി ഡൽഹിയിൽ ആയിരുന്നു. കേസ് എടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ചെന്നിത്തല മാണിയോട് പറഞ്ഞത് കേസ് എടുക്കില്ല എന്നായിരുന്നു. പിന്നീട് ഓരോ ഘട്ടത്തിലും ഈ പറ്റിക്കൽ തുടർന്ന് കൊണ്ടിരുന്നു.

അപ്പോഴേക്കും ഒന്നും പ്രതികരിക്കാൻ പോലും സാധിക്കാത്ത വിധം മാണിയുടെ അവസ്ഥ വഷളായി. കേസ് എടുക്കുമെന്ന സൂചന നൽകിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ രാജി വയ്ക്കുമായിരുന്നു എന്ന് മാണി പറയുന്നുണ്ട്. എന്നാൽ രാജിക്ക് പോലും അവസരം നൽകാതെ ആശ്വാസ വാക്കുകൾ പറഞ്ഞ് കാര്യങ്ങൾ വഷളാക്കി കൊണ്ടിരുന്നു. നുണ പരിശോധന റിപ്പോർട്ട് കാര്യത്തിൽ പോലും അത് തന്നെയണ് സംഭവിച്ചത്. കുറ്റപത്രം നൽകില്ല എന്ന് ചെന്നിത്തല ഇപ്പോഴും ഉറപ്പ് പറയുമ്പോഴും മാണിക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതേ കാരണം കൊണ്ട് തന്നെയാണ്. ഇതുപോലെ അനേകം ഉറപ്പുകൾ നൽകുകയും അതെല്ലാം നടക്കാതെ വരുമ്പോൾ അതിനൊക്കെ ന്യായം കണ്ടെത്തുകയും ചെയ്യുന്ന ചെന്നിത്തലയെ മാണി ഇപ്പോൾ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നതാണ് സത്യം.കേസ് എടുക്കുമെന്ന സൂചന നൽകിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ രാജി വയ്ക്കുമായിരുന്നു എന്ന് മാണി പറയുന്നുണ്ട്. എന്നാൽ രാജിക്ക് പോലും അവസരം നൽകാതെ ആശ്വാസ വാക്കുകൾ പറഞ്ഞ് കാര്യങ്ങൾ വഷളാക്കി കൊണ്ടിരുന്നു. നുണ പരിശോധന റിപ്പോർട്ട് കാര്യത്തിൽ പോലും അത് തന്നെയണ് സംഭവിച്ചത്.

മാണിയുടെ ശത്രുക്കളെ കേസ് ഏൽപ്പിക്കുന്നു

ല്ലാ നേതാക്കൾക്കും ചില ശത്രുക്കൾ ഉണ്ടാവും. ചില ശത്രുക്കളെ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്ന് വരില്ല. അധികാരത്തിൽ ഇരിക്കുമ്പോൾ ആർക്കെങ്കിലും ഒക്കെ വേണ്ടി ചില ചെറിയ പണികൾ കൊടുത്താൽ പോലും മൂർഖനെ പോലെ അവസരം കാത്തിരിക്കുന്നവർ ഉണ്ടാകും. അത്തരത്തിൽ രണ്ട് ഉദ്യോഗസ്ഥരാണ് നിർഭാഗ്യവശാൽ മാണിയുടെ കേസ് ഏറ്റെടുത്തത്. ജേക്കബ് തോമസ് എന്ന എഡിജിപി പൊലീസിൽ നിന്നുപോലും ഏറെക്കാലം മാറി നിന്നത് മാണിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന്റെ പേരിൽ ആയിരുന്നു. സർവ്വീസിൽ മികച്ച റെക്കോർഡ് ഉള്ള ജേക്കബ് തോമസിന്റെ തിരിച്ച് വരവിനെ കുറിച്ച് മറുനാടൻ ഒരു റിപ്പോർട്ട് എഴുതിയിരുന്നു. ചെന്നിത്തലയ്ക്കുള്ള അംഗീകാരം എന്ന നിലയിൽ. എന്നാൽ മാണിയെ കാലപുരിക്കയക്കുക എന്ന ഉദ്ദേശത്തോടെ പിസി ജോർജിന്റെ ഇടപെടൽ വഴി ആയിരുന്നു ആ നിയമനം എന്ന് കേട്ടാൽ ചിലരെങ്കിലും അത്ഭുതപ്പെടും.

എങ്കിൽ അറിയുക പിസി ജോർജിന്റെ ബന്ധു കൂടിയാണ് ഈ ജേക്കബ് തോമസ്. ഈരാറ്റുപേട്ട പ്ലാത്തോട്ടത്തിലെ കുടുംബാഗങ്ങളാണ് രണ്ട് പേരും. ജേക്കബ് തോമസ് മനഃപൂർവ്വം മാണിയെ കുടുക്കി എന്ന് ആരോപിക്കുന്നില്ല. കേട്ടിടത്തോളം ജേക്കബ് തോമസ് അത്തരക്കാരൻ അല്ല. എന്നാൽ മാണിയോട് മുൻപേ ഉള്ള ശത്രുതയും ജോർജുമായുള്ള അടുപ്പവും കേസിനെ സ്വാധീനിച്ചു കൂടായ്കയില്ല എന്ന വിശ്വസമാണ് പലർക്കും. സുകേശിന്റെ കാര്യം വ്യത്യസ്തമല്ല. ബിജു രമേശുമായി വളരെ നാളുകളായി അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് സുകേശൻ എന്ന എസ്‌പി. സബ് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിച്ച് പ്രൊമോഷനിലൂടെ എസ്‌പി വരെയാകുന്ന ഉദ്യോഗസ്ഥരുടെ വിധേയത്വത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. വിൻസന്റ് എം പോൾ മാന്യനായ ഉദ്യോഗസ്ഥൻ ആണ്. വിൻസന്റിനും മാണിയോട് അത്ര താൽപ്പര്യം ഇല്ല. എന്നാൽ നിയമം നിയമത്തിന്റ വഴിക്ക് മാത്രം നടക്കണം എന്ന വാശിയുള്ള ഉദ്യോഗസ്ഥനാണ് വിൻസന്റ്. അതുകൊണ്ട് തന്നെ മനഃപൂർവ്വം മാണിയെ കരി വാരി തേക്കുന്ന തരത്തിലുള്ള വാർത്ത ചോർച്ചയോട് വിൻസന്റ് എം പോളിന് യോജിപ്പില്ല. എന്നിട്ടും എങ്ങനെയാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടവും ചോർന്ന് കൊണ്ടിരുന്നത്.പിസി ജോർജിന്റെ ബന്ധു കൂടിയാണ് ഈ ജേക്കബ് തോമസ്. ഈരാറ്റുപേട്ട പ്ലാത്തോട്ടത്തിലെ കുടുംബാഗങ്ങളാണ് രണ്ട് പേരും. ജേക്കബ് തോമസ് മനഃപൂർവ്വം മാണിയെ കുടുക്കി എന്ന് ആരോപിക്കുന്നില്ല. കേട്ടിടത്തോളം ജേക്കബ് തോമസ് അത്തരക്കാരൻ അല്ല. എന്നാൽ മാണിയോട് മുൻപേ ഉള്ള ശത്രുതയും ജോർജുമായുള്ള അടുപ്പവും കേസിനെ സ്വാധീനിച്ചു കൂടായ്കയില്ല എന്ന വിശ്വസമാണ് പലർക്കും. സുകേശിന്റെ കാര്യം വ്യത്യസ്തമല്ല. ബിജു രമേശുമായി വളരെ നാളുകളായി അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് സുകേശൻ എന്ന എസ്‌പി

ഇടയ്ക്കിടെ സുകേശിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ച് സ്വതസിദ്ധമായ രീതിയിൽ പിസി ജോർജ് കേസിന്റെ വിവരങ്ങൾ അന്വേഷിക്കാറുണ്ട്. ഓരോ തവണ ഫോൺ വയ്ക്കും മുൻപ് കേസിൽ തിരിമറി നടത്തിയാൽ നിന്റെ തൊപ്പി തെറിപ്പിക്കും എന്ന ഭീഷണിയും ജോർജ് മുഴക്കിയിരുന്നു. സിബിഐയെ കൊണ്ട് വരെ അന്വേഷിപ്പിക്കുമെന്ന ജോർജിന്റെ ഭീഷണി വാസ്തവത്തിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പോലും പേടിയുള്ള ജോർജിനെ പൊലീസുകാർ ഭയക്കന്നതിൽ എന്താണ് അത്ഭുതമുള്ളത്.

സുകേശിന് ഈ വാർത്ത ചോർച്ചയുമായി വലിയ ബന്ധമാണുള്ളത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാണിക്ക് ശിക്ഷ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ നാൾ മുതൽ നിരന്തരമായി വാർത്ത ചോരൽ ആരംഭിച്ചു. പത്രങ്ങളിലും ചാനലുകളിലും വന്ന ഓരോ വാർത്തയും അത്തരത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ഒരു സബ് ഇൻസ്‌പെക്ടർ വഴി ആയിരുന്നു സുകേശൻ വാർത്തകൾ ചോർത്തിയിരുന്നത്. ഓരോ വാർത്തയും ഓരോ ദിവസം നിറഞ്ഞ് നിൽക്കുന്ന തരത്തിൽ ഓപ്പറേറ്റ് ചെയ്യപ്പെട്ടപ്പോൾ അനുദിനം മാണിയുടെ ഗ്രാഫ് താഴേക്ക് വീഴുക ആയിരുന്നു. ഈ വാർത്ത പാച്ചിലുകൾക്കിടയിൽ പകച്ച് നിൽക്കാൻ മാത്രമേ മാണിക്ക് കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് സത്യം. സബ് ഇൻസ്‌പെക്ടറായി ജോലിയിൽ കയറുന്ന ഏത് പൊലീസുകാരന്റെയും സ്വപ്നമാണ് റിട്ടയർ ചെയ്യുന്നതിന് തൊട്ട് മുൻപ് എങ്കിലും പേരിനൊപ്പം ഐപിഎസ് ചേർക്കുക എന്നത്. സുകേശിന് ചിലർ നൽകിയ വാഗ്ദാനം അതാണ് എന്നാണ് ആധികാരികമായി ലഭിച്ച സൂചന.

പോളിത്തീൻ കവറിൽ പണം മേടിക്കുന്ന മാണി

കോടിയേരിയും പിണറായിയും ഒക്കെ ഭരിക്കുന്ന സമയത്ത് ഒരു സിപിഐ(എം) മന്ത്രിയുടെ വീടിന് മുൻപിൽ എത്തി അഴിമതി ചെയ്തിട്ടുണ്ടോ എന്നറിയാൻ വീടിന്റെ അളവെടുക്കാൻ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥൻ ധൈര്യം കാട്ടുമോ? എന്നാൽ ഈ സുകേശൻ ചെയ്തത് അതാണ്. ഒരു സുപ്രഭാതത്തിൽ മാണിയുടെ വസതിക്ക് മുൻപിൽ എത്തി ടേപ്പും സ്‌കെയിലും ഒക്കെ വച്ച് അളവ് കുറിച്ചെടുത്തു. ഒരു ദിവസത്തെ ചാനലുകളുടെ ആഘോഷമായിരുന്നു അത്.

അമ്പിളി എന്ന സാക്ഷിയുടെ മൊഴി മാത്രമാണ് മാണിക്കെതിരെയുള്ള ഏക ആയുധം എന്നറിയണം. അഴിമതി കേസിൽ ഏറ്റവും ആദ്യം വേണ്ടത് അഴിമതിക്ക് നിദാനമായ പണം കണ്ടെത്തുകയാണ്. പണം കൊടുത്തു എന്ന് ബിജു രമേശ് പറയുന്നില്ല. കൊടുത്തു എന്ന് ആരോപിക്കുന്ന രാജ്‌മോഹൻ ഉണ്ണി അത് നിഷേധിക്കുന്നു. എന്നാൽ രാജ് മോഹൻ ഉണ്ണിയുമായി പോയി എന്ന് പറയുന്ന ഡ്രൈവർ പറയുന്നു പണം കൊടുത്തു എന്ന്. ആദ്യം അമ്പിളി നൽകിയ മൊഴി രാജ് മോഹൻ ഉണ്ണി ബാഗുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടു എന്നായിരുന്നു. അത് പത്രങ്ങളും ചാനലുകളും പുറത്ത് വിട്ട് കഴിഞ്ഞപ്പോഴാണ് വിജിലൻസിന് നിയമോപദേശം ലഭിക്കുന്നത് പണം കൊടുക്കുന്നത് കണ്ടില്ലെങ്കിൽ ആ മൊഴിക്ക് നിയമ സാധ്യതയില്ല എന്ന്.കോടിയേരിയും പിണറായിയും ഒക്കെ ഭരിക്കുന്ന സമയത്ത് ഒരു സിപിഐ(എം) മന്ത്രിയുടെ വീടിന് മുൻപിൽ എത്തി അഴിമതി ചെയ്തിട്ടുണ്ടോ എന്നറിയാൻ വീടിന്റെ അളവെടുക്കാൻ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥൻ ധൈര്യം കാട്ടുമോ? എന്നാൽ ഈ സുകേശൻ ചെയ്തത് അതാണ്. ഒരു സുപ്രഭാതത്തിൽ മാണിയുടെ വസതിക്ക് മുൻപിൽ എത്തി ടേപ്പും സ്‌കെയിലും ഒക്കെ വച്ച് അളവ് കുറിച്ചെടുത്തു. ഒരു ദിവസത്തെ ചാനലുകളുടെ ആഘോഷമായിരുന്നു അത്. 

ഉടൻ തന്നെ അമ്പിളി മൊഴി മാറ്റുകയാണ്. മാണി ഓഫീസ് റൂമിൽ നിന്നും ഇറങ്ങി വന്ന് പോളിത്തീൻ കവറിൽ പണവുമായി കയറി പോകുന്നത് കണ്ടു എന്നാക്കി മൊഴി. ഈ മൊഴിയാണ് നുണ പരിശോധനയിൽ തെളിഞ്ഞു എന്ന് പറയുന്നത്. ധാരാളം സന്ദർശകരും ജീവനക്കാരും ഒരു പക്ഷെ പത്രക്കാരും ഉണ്ടാകാൻ ഇടയുള്ള ഒരിടത്തേക്ക് ഒരു മന്ത്രി ഇറങ്ങി വന്നു പോളിത്തീൻ കവറിൽ പണം കൈപ്പറ്റി കൊണ്ട് അകത്തേക്ക് പോയി എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ പറ്റും. കഴിഞ്ഞ് 50 വർഷമായി മാണി പണം വാങ്ങുന്നു എന്നാണല്ലോ ആരോപണം. അപ്പോൾ ഇത്തരം ഒരു മണ്ടത്തരം മാണി കാട്ടുമെന്ന് കരുതുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? ഇവിടെയാണ് ഉദ്യോഗസ്ഥരുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടത്. പോളിത്തീൻ കവറിൽ അല്ലെങ്കിൽ അത് പണമാണോ എന്ന് തെളിയിക്കാൻ പറ്റില്ല. കണ്ടില്ലെങ്കിൽ മൊഴിക്ക് നിയമ സാധ്യതയില്ല. അതുകൊണ്ട് മാണിയെ ഉദ്യോഗസ്ഥർ ഓഫീസ് മുറിയിൽ നിന്നും പുറത്തുകൊണ്ട് വന്ന് പണം വാങ്ങിപ്പിച്ചിരിക്കുന്നു.

പുറത്ത് നിർത്തിയിരിക്കുന്ന കാറിൽ നിന്നും അമ്പിളിക്ക് മാണി പണം കൈപ്പറ്റുന്നത് കാണാമോ എന്ന് പരിശോധിക്കാൻ ആണ് സുകേശനും സംഘവും മന്ത്രിയുടെ വീട്ടിൽ എത്തിയത് എന്നോർക്കണം. ഇത് അപമാനിക്കൽ ആണ് എന്ന് മാണി ആരോപിച്ചാൽ ആർക്ക് കുറ്റം പറയാൻ സാധിക്കും? സോളാർ കേസിലും ടൈറ്റാനിയും കേസിലും ക്വിക്ക് വേരിഫിക്കേഷൻ പോലും ഇല്ലാതിരിക്കവേ ആണ് ഈ ആരോപണം എന്നോർക്കണം.

നുണ പരിശോധനയിൽ രാഷ്ട്രീയം

നുണ പരിശോധനയിലെ രാഷ്ട്രീയം മാത്രം പരിശോധിക്കുക. കേരളത്തിൽ ആദ്യമായി ആകാം ഒരു പക്ഷെ ഒരു സാക്ഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ഒരു കുറ്റം ഒരാൾ ചെയ്‌തെന്ന് വ്യക്തമായി തെളിവ് ലഭിക്കുകയും എന്നാൽ അത് അയാൾ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാൽ ഇവിടെ സാക്ഷിയായ ഡ്രൈവറെയാണ് നുണ പരിശോധനക്ക് വിധേയമാക്കിയത്. സാക്ഷി എന്ന നിലയിൽ ഇയാളുടെ മൊഴി അങ്ങനെ തന്നെ ഉപയോഗിക്കാൻ പൊലീസിന് സാധിക്കുമായിരുന്നിട്ടും നുണ പരിശോധന എന്ന നാടകം നടത്തിയത് ഈ പ്രശ്‌നം സജീവമാക്കി നിർത്തുന്നതിന്റെ ഭാഗമായി തന്നെ ആയിരുന്നു എന്ന് വേണം സംശയിക്കാൻ. പിന്നീട് പരിശോധന റിപ്പോർട്ട് ചോർത്തുക കൂടി ചെയ്തതോടെ മാണിയെ പരമാവധി നാറ്റിക്കുക എന്ന അജണ്ടക്ക് മറ്റൊരു വിജയം കൂടി കണ്ടു.

കേസ് അന്വേഷണത്തിനെ സഹായിക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കുക. കോടതി ഇത് തെളിവായി എടുക്കുകയില്ല. നുണ പരിശോധനക്ക് നൽകുന്ന ചോദ്യം ഒരിക്കലും ഊഹിക്കാൻ കഴിയുന്നതാകാൻ പാടില്ല. ശരി അല്ലെങ്കിൽ തെറ്റ് എന്ന ഉത്തരം ആണ് നൽകുന്നതെങ്കിലും രണ്ട് ഉത്തരവും കൂട്ടി കലർന്ന രീതിയിൽ നൽകിയാൽ മാത്രമേ അതു കൊണ്ട് വിജയിക്കാൻ സാധിക്കൂ. എന്നാൽ ഇവിടെ അമ്പിളിക്ക് നൽകിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം യേസ് മാത്രം ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് ഫോറൻസിക്് ലാബ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എല്ലാത്തിനും യേസ് പറഞ്ഞാൽ മതി എന്ന് അമ്പിളിയോട് പറഞ്ഞാൽ നുണ പരിശോധനയിൽ യാതൊരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല. യേസ് എന്ന് ഉത്തരം പറയുന്ന ആൾ എന്തിനാണ് ടെൻഷൻ അടിക്കുന്നത്. ചോദ്യങ്ങൾ ശ്രദ്ധിക്കുക പോലും വേണ്ടന്ന് ഓർക്കണം. യേസ് യേസ് എന്ന ഉത്തരം മാത്രം പറയിച്ച ശേഷമാണ് നുണ പരിശോധനയിൽ മാണി കോഴ വാങ്ങി എന്നു തെളിഞ്ഞു എന്ന ബ്രേക്കിങ് ന്യൂസ് രണ്ട് ദിവസം പൊടി പൊടിച്ചത്.

ദൂതന്മാർ ഇപ്പോഴും കയറിയിറങ്ങുന്നു

ചെന്നിത്തലയുടെ ദൂതന്മാർ ഇപ്പോഴും മാണിയുടെ വസതിയിൽ കയറിയിറങ്ങുന്നുണ്ട്. അവരാദ്യം ചെയ്യുന്നത് ചെന്നിത്തലയെ അവിശ്വസിക്കരുത് എന്ന അഭ്യർത്ഥന നടത്തുകയാണ്. ഒന്നും സംഭവിക്കില്ല എന്നും കുറ്റപത്രത്തിൽ എല്ലാം ഭംഗിയാക്കാം എന്നും വാഗ്ദാനം ഉണ്ട്. പകരം ഒരു ആവശ്യം മാത്രം. നേതൃമാറ്റത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിയാൽ കേരള കോൺഗ്രസ് ഒപ്പം നിൽക്കണം. അപ്പോൾ ലീഗിന്റെ കാര്യമോ എന്നു തിരിച്ച് ചോദിക്കുന്നവരോട് അതൊക്കെ സെറ്റ് ആക്കിയിട്ടുണ്ട്. അവർ ഉടക്കിയെന്ന് വരില്ല എന്നാണ് മറുപടി. മാണി കൂടി ഒപ്പം നിന്നാൽ അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തല മുഖ്യമന്ത്രി ആകും എന്ന ആത്മവിശ്വാസം ആണ് ഈ വൃത്തങ്ങളിൽ. മാണി ഇതുവരെ മനസ്സ് തുറന്നിട്ടില്ല എന്നാണ് സൂചന. ഇത്രയും ഉപദ്രവിച്ചവരുമായി സന്ധി വേണ്ടെന്ന് ഒരു വിഭാഗം മാണിയെ ഉപദേശിക്കുന്നു. ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ ആണ് എന്നാണ് അവർ ചോദിക്കുന്നത്.ചെന്നിത്തലയുടെ ദൂതന്മാർ ഇപ്പോഴും മാണിയുടെ വസതിയിൽ കയറിയിറങ്ങുന്നുണ്ട്. അവരാദ്യം ചെയ്യുന്നത് ചെന്നിത്തലയെ അവിശ്വസിക്കരുത് എന്ന അഭ്യർത്ഥന നടത്തുകയാണ്. ഒന്നും സംഭവിക്കില്ല എന്നും കുറ്റപത്രത്തിൽ എല്ലാം ഭംഗിയാക്കാം എന്നും വാഗ്ദാനം ഉണ്ട്. പകരം ഒരു ആവശ്യം മാത്രം. നേതൃമാറ്റത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിയാൽ കേരള കോൺഗ്രസ് ഒപ്പം നിൽക്കണം. 

കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇപ്പോൾ ചെന്നിത്തല മുതലെടുപ്പ് നടത്തുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ എങ്ങനെ എങ്കിലും തൊല്ല ഒഴിഞ്ഞ് പോകുമെങ്കിൽ ഒഴിയട്ടെ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ ഉപദേശം. മാണി ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടാണ് നേതൃമാറ്റത്തിന്റെ മൂലകാരണമായി മാറുക. അരുവിക്കരയിൽ കോൺഗ്രസ് തോൽക്കുമെന്നും അതായിരിക്കും നേതൃമാറ്റത്തിനുള്ള അവസാന അവസരം എന്നുമാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നത്.

(ഈ ലേഖന പരമ്പര നാളെ അവസാനിക്കും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP