Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ നയരേഖ ഉണ്ടാക്കിയത് ആർഎസ്എസ് താത്വികാചാര്യൻ ഗുരുമൂർത്തി; മാധവൻ നായരെ രംഗത്തിറക്കിയതും സംഘപരിവാർ; നിയമസഭയിൽ അക്കൗണ്ട് തുന്നാൽ ബിജെപിയിൽ ലയിക്കും

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ നയരേഖ ഉണ്ടാക്കിയത് ആർഎസ്എസ് താത്വികാചാര്യൻ ഗുരുമൂർത്തി; മാധവൻ നായരെ രംഗത്തിറക്കിയതും സംഘപരിവാർ; നിയമസഭയിൽ അക്കൗണ്ട് തുന്നാൽ ബിജെപിയിൽ ലയിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ രാഷ്ട്രീയ ചുവടുവയ്‌പ്പിന് പിന്നിൽ കരുക്കൾ നീക്കുന്നത് സംഘ പിരവാർ തന്നെ. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയാണ് എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പിച്ച തൊഗാഡിയ തന്നെയാണ് വെള്ളപ്പാള്ളി നടേശന് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനുള്ള പ്രാഥമിക സഹായങ്ങളും ചെയ്യുന്നത്. ആർഎസ്എസിന്റെ വിശ്വസ്ത അനുയായിയായ ഗുരുമൂർത്തിയാകും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ വെള്ളാപ്പള്ളിക്ക് സഹായ നിർദ്ദേശങ്ങൾ നൽകുക. തൊഗാഡിയയുടെ ഇടപെടലാണ് ഇതിന് കാരണം. പാർട്ടി പിറവിക്കായുള്ള വെള്ളാപ്പള്ളിയുടെ രഥയാത്രയുടെ സംഘാടനത്തിലും പ്രാദേശിക ആർഎസ്എസ് ഘടങ്ങൾ സജീവമാകും.

ആർഎസ്എസിന്റെ താത്വിക തലവനായ ഗുരുമൂർത്തിയാണ് പുതിയ പാർട്ടിയുടെ രൂപരേഖ തയ്യാറാക്കുന്നത്. രഥയാത്രയുടെ ഉദ്ഘാടനത്തിന് ശ്രീ ശ്രീ രവിശങ്കർ എത്തുന്നതിനു പിന്നിലും ആർഎസ്എസ് തന്നെയാണ്. കേരളം പിടിക്കാൻ ബിജെപിക്ക് എല്ലാ സഹായവും നൽകാനാണ് ശ്രീ ശ്രീ രവിശങ്കറിന്റേയും തീരുമാനമെന്നാണ് സൂചന. രണ്ടു ജില്ലയിലെ സ്വാധീനം ഉപയോഗിച്ച് മുസ്ലിംലീഗും കേരള കോൺഗ്രസും സംസ്ഥാനം ഭരിക്കുന്നെന്നും ഏത് മുന്നണി വന്നാലും ന്യൂനപക്ഷപ്രീണനം തുടരുകയാണെന്നതടക്കമുള്ള കാഴ്ചപ്പാടുകൾ തന്നെയാകും അവതരിപ്പിക്കപ്പെടുക. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വിളിച്ചു ചേർത്ത യോഗത്തെ നിയന്ത്രിച്ചതും ആർഎസ്എസ് വ്യക്തിത്വമായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഭാരവാഹിയായ ഡോ. ജയപ്രസാദ് ആർഎസ്എസിന്റെ താത്വകി ആചാര്യനായ പി പരമേശ്വരന്റെ അടുത്ത ശിഷ്യനാണ്.

വെള്ളാപ്പള്ളി നടേശൻ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കു നടത്തുന്ന ധർമരക്ഷായാത്ര കിളിമാനൂരിൽ തടയുമെന്ന് ശ്രീനാരായണ കൾച്ചറൽ മൂവ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രഥയാത്രയ്ക്ക് എല്ലാ സുരക്ഷയും ഒരുക്കാൻ ആർഎസ്എസുകാർക്ക് പരിവാർ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപിയുടെ മുന്നേറ്റത്തിന് ഭൂരിപക്ഷ രാഷ്ട്രീയ സാഹചര്യം ഒരുക്കിയ വെള്ളാപ്പള്ളിയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് ആവശ്യം. താത്വിക പിന്തുണയ്ക്കപ്പുറത്തേക്ക് കാര്യങ്ങൾ എത്തുന്നുവെന്നാണ് ഇത് നൽകുന്ന സൂചന. വ്യക്തമായ തീരുമാനങ്ങളുമായാണ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കണം. അതിന് എസ്എൻഡിപിയുടെ പിന്തുണ ഉറപ്പാക്കുക. എന്നാൽ എസ്എൻജിപിക്കാർ ഒന്നാകെ ബിജെപിയിൽ ചേർന്നാൽ അത് ഗുണകരമാകില്ല. മുന്നാം ബദലെന്ന ലക്ഷ്യത്തോടെ വെള്ളാപ്പള്ളി മുന്നിൽ നിന്ന് നയിക്കും. ഇതിന്റെ ഗുണം ബിജെപിക്ക് ലഭിക്കും. അങ്ങനെ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കും. അതിന് ശേഷം വെള്ളാപ്പള്ളിയുണ്ടാക്കുന്ന പാർട്ടി ബിജെപിയിൽ ലയിക്കും. ബിജെപിയുടെ നേതൃത്വവും വെള്ളാപ്പള്ളിക്ക് കൈവരും. ഇതിനുള്ള രാഷ്ട്രീയ നീക്കമാണ് ആർഎസ്എസും എസഎൻഡിപിയും ചേർന്നെടുക്കുന്നത്.

ബാബറിമസ്ജിദ് തകർക്കുന്നതിനുമുമ്പ് എൽ കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് ഉപയോഗിച്ച തരത്തിലെ വാഹനം ഒരുക്കിയാണ് വെള്ളാപ്പള്ളിയെ കാസർകോർട്ടുനിന്ന് നവംബർ മൂന്നാംവാരത്തിൽ രഥയാത്രയ്ക്ക് ഇറക്കിവിടുന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ പുതിയ പാർട്ടിയുടെ പ്രഖ്യാപനവും നടത്തും. രഥയാത്രാ സംഘാടക സമിതിയുടെ അധ്യക്ഷനായി മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻനായരെ നിർദ്ദേശിച്ചത് സംഘപരിവാർ ദേശീയ നേതൃത്വം ഇടപെട്ടാണ്. നായർ വോട്ടുകളുടെ സമാഹരണമാണ് ഇതിന് പിന്നിൽ. ആർഎസ്എസുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന മാധവൻ നായർ ഹൈന്ദവ സമ്മേളനങ്ങളിലെ പ്രധാന മുഖമാണ്. ഈ അടുപ്പമാണ് വെള്ളാപ്പള്ളിയുടെ പാളയത്തിൽ മാധവൻനായരെ എത്തിച്ചതും.

അതിനിടെ സ്വന്തം കുടുംബതാൽപ്പര്യം മാത്രം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ നടപടികളെ ഹിന്ദു പാർലമെന്റ് സമുദായ നേതൃസമ്മേളനം അപലപിച്ചു. ഹിന്ദു പാർലമെന്റിലെ ഘടക സമുദായങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് വെള്ളാപ്പള്ളിയുടെ രാഷ്ടീയ നീക്കങ്ങളെന്ന് ഹിന്ദു പാർലമെന്റിലെ 37 സമുദായങ്ങൾ അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തീവ്രഹിന്ദുത്വ നിലപാടുകൾ ഉയർത്തി കേരള സമൂഹത്തിൽ വർഗീയ ചേരിതിരിവുകൾ രൂപപ്പെടുത്താൻ കാരണമായേക്കാവുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകളോട് യോജിക്കാൻ നിർവ്വാഹമില്ലെന്നും പ്രമേയം അഭിപ്രായപ്പെട്ടു.

മലയാള ബ്രാഹ്മണസമാജം, എസ്സിഎസ്ടി ഫെഡറേഷൻ, പുഷ്പക സേവാസംഘം, ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ, ബിവി എംഎസ്, വെള്ളാളമഹാസഭ, വെളുത്തേടത്ത് നായർസമാജം, വിളക്കിത്തല നായർസമാജം, അഖിലകേരള ഹിന്ദുചേരമർ മഹാസഭ, കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റി, അഖിലേന്ത്യാ നാടാർ അസോസിയേഷൻ, സമസ്ത ഹിന്ദു സമാജം, ഇടക്കൊച്ചി പുലയ മഹാസഭ തുടങ്ങിയ സംഘടനകൾ പങ്കെടുത്തു. എസ്എൻഡിപിയുടെയും വെള്ളാപ്പള്ളിയുടെയും അവസരവാദപരമായ നിലപാടുകളോട് യോജിപ്പോ സഹകരണമോ ഇല്ലെന്ന് നമ്പൂതിരി യോഗക്ഷേമസഭ സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP