Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' പ്രജകൾ തമ്മിൽ വെട്ടി മരിക്കുന്നു! രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്; സാക്ഷരതയിൽ പിന്നിൽ നിൽക്കുന്ന ബിഹാർ പോലും കേരളത്തേക്കാൾ ഭേദം; കൊലപാതകങ്ങളുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാർ മനഃപൂർവം അവഗണിക്കുന്നതു കൊണ്ടെന്ന് പഠനം; റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കാൻ അവസരം കാത്ത് ബിജെപിയും

'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' പ്രജകൾ തമ്മിൽ വെട്ടി മരിക്കുന്നു! രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്; സാക്ഷരതയിൽ പിന്നിൽ നിൽക്കുന്ന ബിഹാർ പോലും കേരളത്തേക്കാൾ ഭേദം; കൊലപാതകങ്ങളുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാർ മനഃപൂർവം അവഗണിക്കുന്നതു കൊണ്ടെന്ന് പഠനം; റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കാൻ അവസരം കാത്ത് ബിജെപിയും

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ എൽഡിഎഫ് സർക്കാരിനെ ദേശീയ തലത്തിൽ തന്നെ പ്രതിക്കൂട്ടിൽ നിർത്താൻ ബിജെപി ഏറെനാളായി ശ്രമം നടത്തി വരികയാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ക്രോഡീകരിച്ച് മുംബൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് സയൻസ് ഗവേഷകൻ രാഘവ് പാണ്ഡെയുടെ വിശകലനം ശ്രദ്ധേയമാണ്.

2106 ലെ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. കൊലപാതകങ്ങളുടെ പ്രേരണാഘടകങ്ങളിൽ ഒന്ന് രാഷ്ട്രീയകാരണങ്ങളാണ്.ഇതിനെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.പട്ടിക ഒന്ന പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നത് ഉത്തർപ്രദേശ്, ബിഹാർ, കേരളം എന്നിവയാണ്.

യുപിയിൽ 29 ഉം, ബിഹാറിൽ 28 ഉം, കേരളത്തിൽ 15 ഉം രാഷ്ട്രീയ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു.പൊതുവിൽ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ഏറി നിൽക്കുന്നത് എന്നതാണ് ആശങ്കാജനകമായ കാര്യം.

സംസ്ഥാനങ്ങളുടെ ക്രമസമാധാനനില കണക്കാക്കാനുള്ള മാനദണ്ഡങ്ങളിലൊന്ന് കൊലപാതകങ്ങളാണ്. ഏറ്റവും കുറച്ച് കൊലപാതകങ്ങൾ നടക്കുന്നത് ലക്ഷദ്വീപിലാണ്. അത് കഴിഞ്ഞാൽ കേരളമാണ്. മൊത്തം കൊലപാതകങ്ങളിൽ ഒന്നാം സ്ഥാനം യുപിക്കാണ്-4889.ബിഹാറും മഹാരാഷ്ട്രയും തൊട്ടുപിന്നാലെയുണ്ട്.2581 ഉം, 2299 ഉം.കേരളത്തിൽ 305 കൊലപാതകങ്ങൾ മാത്രമാണ് 2016 ൽ റിപ്പോർട്ട് ചെയ്തത്. ഇത് കേരളത്തിലെ മെച്ചപ്പെട്ട ക്രമസമാധാന പാലനമാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയകൊലപാതകങ്ങളും അല്ലാത്തവയും തമ്മിലുള്ള അനുപാതം ഉത്തർപ്രദേശിൽ 0.59 ഉം ബീഹാറിൽ ഒന്നും ആണെങ്കിൽ കേരളത്തിൽ 4.9 ആണ്. കേരളത്തേക്കാൾ സാക്ഷരതയും വിദ്യാഭ്യാസവുമെല്ലാം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയകൊല വളരെ കുറവാണ്.

ലക്ഷം ആളുകൾക്കിടയിൽ എത്ര കൊല നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ക്രമസമാധാനനിലയുടെ സൂചിക കണക്കാക്കുന്നതും ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്.

ക്രമസമാധാന നില ഭദ്രമാക്കാൻ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നു എന്ന്ത് അഭിനന്ദാർഹമാണ്. എന്നാൽ, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇച്ഛാശക്തി കാട്ടുന്നില്ലെന്ന് പഠനഫലം സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP