Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുവപ്പുകോട്ട പിടിക്കാൻ മോദിയും അമിത്ഷായും ദൗത്യമേൽപിച്ചത് ത്രിമൂർത്തികളെ; രണ്ടുവർഷം രാവും പകലാക്കി ആർഎസ്എസ് പണിയെടുത്തപ്പോൾ കൊയ്തത് നൂറുമേനി വിജയം; റാംമാധവിന്റെ മേൽനോട്ടത്തിൽ വികസനമന്ത്രം ഉയർത്തിയും സിപിഎം ഭരണത്തെ തുറന്നുകാട്ടിയും ദൗത്യം നിറവേറ്റിയത് ഹിമാന്ത ബിസ്വ ശർമയും സുനിൽ ദേവ്ധറും ബിപ്ലബ് ദേബും; ത്രിപുരയിലെ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റിയത് ഇങ്ങനെ

ചുവപ്പുകോട്ട പിടിക്കാൻ മോദിയും അമിത്ഷായും ദൗത്യമേൽപിച്ചത് ത്രിമൂർത്തികളെ; രണ്ടുവർഷം രാവും പകലാക്കി ആർഎസ്എസ് പണിയെടുത്തപ്പോൾ കൊയ്തത് നൂറുമേനി വിജയം; റാംമാധവിന്റെ മേൽനോട്ടത്തിൽ വികസനമന്ത്രം ഉയർത്തിയും സിപിഎം ഭരണത്തെ തുറന്നുകാട്ടിയും ദൗത്യം നിറവേറ്റിയത് ഹിമാന്ത ബിസ്വ ശർമയും സുനിൽ ദേവ്ധറും ബിപ്ലബ് ദേബും; ത്രിപുരയിലെ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റിയത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

അഗർത്തല: ആരുമല്ലാതിരുന്നിടത്ത് ബിജെപി ഇന്നുജയിച്ചു..അതീവസന്തോഷത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രഖ്യാപിക്കുമ്പോൾ അത് നിരന്തരമായ കഠിനപ്രയത്‌നത്തിന് പ്രവർത്തകർക്കുള്ള അംഗീകാരമാണ്. ഇത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വിജയമാണെന്നും നിശ്ശംശയം പറയാം.പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം മാത്രമല്ല ആർഎസ്എസ് രണ്ടുവർഷമായി താഴെത്തലത്തിൽ നടത്തിയ പ്രവർത്തനമാണ് ഫലം കൊയ്യാൻ സഹായിച്ചത്.

വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, മുഖ്യതിരഞ്ഞെടുപ്പ് തന്ത്രജഞനായ ഹിമാന്ത ബിസ്വ ശർമ, ആർഎസ്എസിന്റെ ത്രിപുര പ്രഭാരി സുനിൽ ദേവ്ധർ എന്നിവരാണ് ഈ തേരോട്ടത്തിന് നേതൃത്വം വഹിച്ചത്.പദ്ധതി ആസൂത്രണം ചെയതത് ശർമയും, റാം മാധവും ആയിരുന്നെങ്കിലും അത് ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായി നടപ്പാക്കിയത് ദേവ്ധറായിരുന്നു.

രാജ്യമെങ്ങും മോദിതരംഗം വീശിയടിച്ച ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോദി അഗർത്തലയിൽ എത്തിയപ്പോൾ 40,000 പേർക്കിരിക്കാവുന്ന മൈതാനത്ത് ഏഴായിരം പേർ പോലും എത്തിയിരുന്നില്ല.എന്നാൽ, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ ചിത്രം ആകെ മാറിയിരുന്നു.അതിന് പിന്നിലെ ചില കഥകൾ കൗതുകകരമാണ്. അഗർത്തലയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ച ബിജെപി പ്രവർത്തകർ കയറും. ഓരോ യാത്രക്കാരെയും കണ്ട് വിവരങ്ങൾ അന്വഷിക്കും.കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള ലഘുരേഖകൾ നൽകും.വണ്ടി ധർമനഗറിലെത്തുമ്പോഴക്കും 700 പേരുടെയെങ്കിലും ഫോൺ നമ്പർ അവരുടെ കൈയിലുണ്ടാകും.സ്മാർട്ട് ഫോണുള്ളവർക്ക് വാട്‌സാപ്പ് വഴി അടുത്ത ദിവസം മുതൽ ബിജെപിയുടെ പ്രചാരണ സന്ദേശങ്ങൾ കിട്ടും.ഇതിൽ അനുകൂലമായി പ്രതികരിക്കുന്നവരെ സ്വയം സേവകർ വീട്ടിലെത്തി കാണും.പ്രശ്‌നങ്ങളിൽ ഇടപെടും. പാർട്ടി അംഗത്വമെടുക്കാൻ പ്രേരിപ്പിക്കും.ആർഎസ്എസിന്റെ ത്രിപുര പ്രഭാരി സുനിൽ ദേവ്ധർ പാർട്ടി കെട്ടിപ്പടുക്കാൻ സ്വീകരിച്ച പല മാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണിത്. മോദി ദൂത് യോജന എന്നായിരുന്നു ഇതിന്റെ പേര്.

സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ബിജെപി യുവാക്കളിലേക്ക് ഇറങ്ങിയത്.എന്നാൽ, സിപിഎം ഇതൊന്നും കാര്യമാക്കാതെ പഴഞ്ചൻ പ്രചാരണരീതികൾ തുടർന്നു.ദേവ്ധർ, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ഹിമന്ത ബിശ്വ ശർമ, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ബിപ്ലവ് ദേബ് എന്നീ മൂവർസംഘത്തെയാമ് ത്രിപുര പിടിക്കാൻ അമിത്ഷാ നിയോഗിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി വാരാണിയിൽ മൽസരിച്ചപ്പോൾ പ്രചാരണ ചുമതല മഹാഷ്ട്രക്കാരനായ ദേവ്ധറിനായിരുന്നു.അതിന് മുമ്പ് മഹാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പിൽ പാൽഘർ ജില്ലയുടെ ചുമതല നിർവഹിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായിരുന്ന ഏകസീറ്റ് പിടിച്ചെടുക്കുന്നതിൽ ബിജെപി വിജയിച്ചത് ദേവധറിന്റെ നേതൃത്വത്തിലാണ്.അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്.ഡൽഹിയിലായിരുന്ന ബിപ്ലബ് ദേബിനെ ത്രിപുരയിലേക്ക് കൊണ്ടുവന്നത് ദേവ്ധറും.തന്റെ ശിഷ്യനാണെങ്കിലും ബിപ്ലബ് കുമാർ ദേബിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ തയ്യാറായിരുന്നില്ല.

ഇതിന് പുറമേ രണ്ടാഴ്ച കൂടുമ്പോൾ ഓരോ കേന്ദ്ര മന്ത്രി വീതം ത്രിപുരയിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 52 കേന്ദ്ര മന്ത്രിമാരാണ് സംസ്ഥാനത്ത് സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനങ്ങൾ മാദി തന്നെ മൂന്നിലധികം റാലികളിൽ പങ്കെടുത്തു.മണിക് സർക്കാരിനെ യഥാർഥത്തിൽ നേരിട്ടത് ബിപ്ലബ് ദേബല്ല, മോദി തന്നെയായിരുന്നു. ഡിസംബറിൽ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭഗവത് ത്രിപുര സന്ദർശിക്കുകയും ഗുവാഹത്തിയിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങളുടെ അഭാവവും സംസ്ഥാനത്തോടുള്ള അവഗണനയും ഉയർത്തിക്കാണിക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ജോലി.

കൂട്ടായ യത്‌നത്തിന്റെ ഫലമായി 25 വർഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ത്രിപുരയിൽ ഭരണത്തിലേറിയിരിക്കുന്നത്. 60 അംഗനിയമസഭയിൽ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 59 സീറ്റുകളിൽ ബിജെപി-ഐപിഎഫ്ടി സഖ്യം 41 സീറ്റുകൾ കരസ്ഥമാക്കി. ബിജെപി തനിച്ച് ഭൂരിപക്ഷം നേടി എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഒരു അടിത്തറയും ഇല്ലാതിരുന്ന സംസ്ഥാനത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശക്തി തെളിയിച്ചിരിക്കുകയാണ് ബിജെപി. ഇടതുപക്ഷം 19 സീറ്റുകളിൽ ഒതുങ്ങി. ഒൻപത് സീറ്റുകളിൽ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയം കരസ്ഥമാക്കി. ഗോത്രമേഖലകളിൽ ഐപിഎഫ്ടി നടത്തിയ മുന്നേറ്റം ബിജെപി സഖ്യത്തിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ തവണ 10 സീറ്റുകളും 36 ശതമാനം വോട്ടുകളും നേടിയ കോൺഗ്രസ് ഇത്തവണ വെറും ഒന്നര ശതമാനം വോട്ടിൽ മാത്രം ഒതുങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP