Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിനെതിരെ വ്യവസായികളും വെള്ളാപ്പള്ളിയും നടത്തുന്ന നീക്കങ്ങളിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകരും പക്ഷം ചേർന്നതായി സൂചന; വിഭാഗീയ നീക്കത്തിനെതിരെ കർശന താക്കീതുമായി പിണറായിയും; മലമ്പുഴയിൽ കരുതൽ വേണമെന്ന് സംസ്ഥാന നേതൃത്വത്തോട് യെച്ചൂരി

വിഎസിനെതിരെ വ്യവസായികളും വെള്ളാപ്പള്ളിയും നടത്തുന്ന നീക്കങ്ങളിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകരും പക്ഷം ചേർന്നതായി സൂചന; വിഭാഗീയ നീക്കത്തിനെതിരെ കർശന താക്കീതുമായി പിണറായിയും; മലമ്പുഴയിൽ കരുതൽ വേണമെന്ന് സംസ്ഥാന നേതൃത്വത്തോട് യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ അട്ടിമറിക്കാൻ വ്യവസായികളും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും മുന്നിൽ തന്നെയുണ്ട്. ഇത് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് പ്രചരണ രംഗത്തെ ഓരോ നീക്കവും. മലമ്പുഴയിൽ വിഎസിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ പിണറായി വിജയൻ തന്നെ നേരിട്ട് എത്തി. എന്നിട്ടും മലമ്പുഴയിൽ വെല്ലുവിളി സജീവമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മലമ്പുഴയിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. പിഴവുകളില്ലാത്ത പ്രവർത്തനം കൂടിയേ തീരുവെന്ന് സീതാറാം യെച്ചൂരിയും സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട്ടെ പ്രസംഗത്തിൽ യെച്ചൂരിയും ആശങ്ക പങ്കുവച്ചിരുന്നു. ബിജെപിയും കോൺഗ്രസും ചില ശക്തികളും മലമ്പുഴയിൽ ഒരുമിക്കുന്നുവെന്ന വിമർശനമാണ് യെച്ചൂരി നടത്തിയത്. യുഡിഎഫിലെ ഒരു വിഭാഗം വിഎസിനെ തോൽപ്പിക്കാൻ സർവ്വസന്നാഹങ്ങളുമായി മണ്ഡലത്തിലുണ്ട്. ഇവിടെ വെള്ളാപ്പള്ളിയെയും ബിജെപിയെയും കൂട്ടുപിടിച്ചാണ് വിഎസിനെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നത്. ഇതിനായി പൊലീസിലെ ഒരു സെൽ തന്നെ പ്രവർത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. വി എസ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ പല ഉദ്യോഗസ്ഥർക്കും അത് തലവേദനയാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ തോൽവി ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സെൽ പ്രവർത്തിക്കുന്നു എന്നായിരുന്നു വാർത്ത. നാല് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വിഎസിനെ തോൽപ്പിക്കാനുള്ള പൊലീസ് സെല്ലിന്റെ പ്രവർത്തമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരെ സഹായിക്കാൻ ആറ് എസ്‌പിമാരും 12 ഡിവൈ.എസ്‌പിമാരും അടങ്ങുന്ന സംഘവുമുണ്ട്. സെല്ലിന്റെ നീക്കങ്ങൾക്കു പിന്നിൽ മന്ത്രിസഭയിലെ ഒരംഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മലമ്പുഴയിൽ വി എസ്. തോൽക്കുമെന്നും ബി.ഡി.ജെ.എസ്. നേതാവ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ വി.എസിനെതിരേ ശക്തമായ പ്രചാരണം നടക്കുന്നുണ്ടെന്നൃമുള്ള റിപ്പോർട്ട് തന്നെ അദ്ദേഹത്തിനെതിരായുള്ള നീക്കങ്ങളുടെ ഭാഗമാണ്. ചുരുക്കത്തിൽ മതസാമുദായികവ്യവസായ ഉന്നതരുടെ നേതൃത്വത്തിലാണ് ഗൂഢാലോചനകൾ കൊഴുക്കുന്നത്. തന്റെ ശത്രുക്കളെല്ലാം മലമ്പുഴയിൽ ഒന്നിക്കുന്നതായി വിഎസിനും വ്യക്തമായി ബോധ്യമുണ്ട്. മലമ്പുഴയിൽ അടിതെറ്റിച്ച് തന്നെ നാണം കെടുത്തി തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് ഇറക്കാനാണ് അവരുടെ ശ്രമമെന്ന് വി എസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ കണ്ണും കാതും തുറന്ന് പാർട്ടി ഉണ്ടാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇക്കാര്യം യെച്ചൂരിയുടെ ശ്രദ്ധയിലും അച്യുതാനന്ദൻ കൊണ്ടു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിന് വോട്ട് അഭ്യർത്ഥിക്കാൻ പിണറായി മണ്ഡലത്തിൽ എത്തിയത്. വിഎസിനെ തോൽപ്പിക്കാനുള്ള കരുനീക്കത്തിൽ യാതൊരു തരത്തിലും പിണറായി വിജയൻ പങ്കാളിയല്ല. ഇത്തരം അടിസ്ഥാന രഹിതമായ പ്രചരണങ്ങളും വി എസ് എതിരാളികൾ നടത്തുന്നുണ്ട്.

മലമ്പുഴയിൽ അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഇടത് സ്വഭാവവും പ്രവർത്തനത്തിലെ കാര്യക്ഷമതയുടെ അനിവാര്യതയുമാണ് വി എസ് ഉയർത്തിയത്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അതിന്റേതായ നീതി ശാസ്ത്രമുണ്ടെന്നും അവിടെ അലംഭാവവും അലസതയും അമിത ആത്മവിശ്വാസവും പാടില്ലെന്നും പിണറായി. വി എസ്. അച്യുതാനന്ദൻ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പിണറായി കൂട്ടിച്ചേർത്തിരുന്നു. വിഎസിനെതിരെ ബാഹ്യശക്തികൾ സജീവമായുണ്ടെന്ന വിലയിരുത്തൽ മലമ്പുഴയിലെ പാർട്ടി നേതാക്കൾക്കും നൽകി. ഇതേ സന്ദേശമാണ് യെച്ചുരിയും പാലക്കാട് നൽകിയത്. കോൺഗ്രസ്-ബിജെപി രഹസ്യ ബാന്ധവമാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്. ്പ്രാദേശിക നേതൃത്വത്തിലെ ചിലരാണ് വിഎസിനെതിരെ പ്രവർത്തിക്കുന്നതെന്നാണ് സിപിഐ(എം) നേതൃത്വത്തിന്റെ നിഗമനം. ഇവർക്ക് ശക്തമായ താക്കീത് നൽകാനാണ് പിണറായി തന്നെ നേരിട്ടെത്തിയത്.

വിഎസിനെ ശത്രുസ്ഥാനത്ത് കാണുന്ന രണ്ട് വ്യവസായികളായ ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മലബാർ സിമന്റിലെ തട്ടിപ്പുകൾ പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്ന വിഎസിനോട് രാധാകൃഷ്ണനുള്ള സമീപനം രാഷ്ട്രീയ കേരളം പലതവണ ചർച്ച ചെയ്തതാണ്. പാലക്കാട് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പരസ്യം കൊടുക്കാൻ പോലും കഴിയുന്ന ബന്ധം രാധാകൃഷ്ണന് സിപിഎമ്മിലുണ്ട്. ഇതിനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വി എസ്. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് കഥകളും പുറം ലോകത്ത് എത്തിയതിന് പിന്നിൽ വിഎസിന്റെ ഇടപെടലുകളുണ്ട്. കൺറ്റോൺമെന്റ് ഹൗസിൽ തന്നെ കാണാനെത്തി ബോബി ചെമ്മൂണ്ണൂരിനെ തിരിച്ചയച്ചതും വലിയ പ്രാധാന്യം നേടിയിരുന്നു. ഈ രണ്ട് ശക്തികളുമാണ് മലമ്പുഴയിൽ വിഎസിനെ വെട്ടി നിരത്താൻ ഒരുമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഒരു പിന്തുണയും നൽകില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം സിപിഐ(എം) ജില്ലാ നേതൃത്വത്തിനും അണികൾക്കും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ കൂട്ടുപിടിച്ച് ചാക്ക് രാധാകൃഷ്ണന്റെ നീക്കമെന്നാണ് സൂചന.

മലമ്പുഴയിൽ ഈഴവ വോട്ടുകൾക്കൊപ്പം പ്രാധാന്യം തമിഴ് വോട്ടുകൾക്കുമുണ്ട്. മൂന്നാറിലും മറ്റും സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട് വിഎസിനെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ തങ്ങളുടെ നേതാവിനെ പോലെയാണ് കാണുന്നത്. വിഎസിന് ഉറപ്പായും ലഭിക്കേണ്ട ഈ വോട്ടുകൾ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം കാട്ടി എഐഎഡിഎംകെ പെട്ടിയിലെത്തിക്കാനാണ് നീക്കം. ബോബി ചെമ്മണ്ണൂരിന്റെ അറിവോടെ ചാക്ക് രാധാകൃഷ്ണനാണ് എഐഎഡിഎംകെ സ്ഥാനാർത്ഥിയെ മലമ്പുഴയിൽ എത്തിച്ചതെന്നാണ് വി എസ് പക്ഷത്തിന്റെ നിഗമനം. വെള്ളാപ്പള്ളി നടേശനുമായും വി എസ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിലാണ്. മലമ്പുഴയിൽ കൃഷ്ണകുമാറെന്ന ബിജെപി സ്ഥാനാർത്ഥിക്ക് എൻഡിഎ ഘടകകക്ഷി കൂടിയായ വെള്ളാപ്പള്ളി വോട്ട് എത്തിക്കും. ഇതിനൊപ്പം തമിഴരെ കൂടെ വിഎസിന്റെ ക്യാമ്പിൽ നിന്ന് അകറ്റിയാൽ പണി കൊടുക്കാമെന്നാണ് ചാക്ക് രാധാകൃഷ്ണനും സംഘവും കരുതുന്നതെന്ന് വി എസ് പക്ഷം വിലയിരുത്തുന്നു.

മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ഇടപെടലിലൂടെ ചില മുതലാളിമാരുടെ ഗൂഡനീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിൽ പ്രധാനികളാണ് ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും. ഇവർക്കൊപ്പം സാന്റിയാഗോ മാർട്ടിനെ പോലുള്ളവരുമുണ്ട്. ഇത്തരക്കാരെ എല്ലാം ഒരുമിപ്പിച്ച് വിഎസിനെ തോൽപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി വിഎസിന്റെ എതിർസ്ഥാനാർത്ഥികൾക്കെല്ലാം പ്രചരണം കൊഴുപ്പിക്കാൻ പണം നൽകുകയാണ്. ഇതിലൂടെ ബിജെപിയുടെ മുഴുവൻ വോട്ടുകളും എൻഡിഎയ്ക്ക് കിട്ടുന്നുവെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പതിനായിരത്തോളം തമിഴ് വോട്ടർമാരാണ് മലമ്പുഴയിലുള്ളത്. ഈ വോട്ടുകളിൽ പകുതിയെങ്കിലും എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് കിട്ടിയാൽ വി എസ് തോൽക്കുമെന്നാണ് ചാക്ക് രാധാകൃഷ്ണന്റേയും കൂട്ടരുടേയും പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP