Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനപ്രിയ ചാനലിന് വേണ്ടി മുടക്കിയ തിരിച്ചു കൊടുക്കാത്ത രണ്ടരക്കോടി മുരളിക്ക് തലവേദനയാവുമോ? വട്ടിയൂർക്കാവിൽ മുരളിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത നിലപാടുമായി ബിജെപി

ജനപ്രിയ ചാനലിന് വേണ്ടി മുടക്കിയ തിരിച്ചു കൊടുക്കാത്ത രണ്ടരക്കോടി മുരളിക്ക് തലവേദനയാവുമോ? വട്ടിയൂർക്കാവിൽ മുരളിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത നിലപാടുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എത്തിയതോടെ വട്ടിയൂർക്കാവിൽ പോരാട്ടം കടുക്കുകയാണ്. സിറ്റിങ് എംഎൽഎ കെ മുരളീധരൻ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. അതിനിടെ മുരളിയുടെ നാമനിർദ്ദേശ പത്രികയ്ക്ക് എതിരേയും ബിജെപി ആരോപണങ്ങളുമായെത്തി. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ബാധ്യത സംബന്ധിച്ച സത്യവാങ്മൂലത്തിൽ ജനപ്രിയയിൽ നിന്നെടുത്ത രണ്ടേകാൽ കോടി രൂപയുടെ ബാധ്യത കാണിച്ചിട്ടില്ലെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചു. എന്നാൽ മുരളീധരൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച് വരണാധികാരി പത്രിക സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.

മുരളീധരന്റെ നേതൃത്വത്തിൽ തുടങ്ങാനുദ്ദേശിച്ച ചാനലായിരുന്നു ജനപ്രിയ. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോഴായിരുന്നു ഇതിന്റെ അണിയറ നീക്കങ്ങൾ നടന്നത്. പിന്നീട് മുരളീധരൻ എൻസിപിയിലേക്ക് മാറിയപ്പോഴും ചാനലിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ കോൺഗ്രസിൽ തിരിച്ചെതിയതോടെ ജനപ്രിയ ചാനലിന്റെ പ്രവർത്തനം മുരളീധരൻ മരവിപ്പിച്ചു. ഇതോടെ ഓഹിരയായി പരിച്ചെടുത്ത തുക ആർക്കും മടക്കി നൽകിയില്ലെന്ന പരാതിയും സജീവമായി. ഈ വിഷയമാണ് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വീണ്ടും ചർച്ചയാക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്ക് വിഷയമെത്തിച്ച് മുരളിയെ സമ്മർദ്ദത്തിലാക്കാനാണ് നീക്കം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവിൽ. ഇവിടെ ബിജെപിയും സിപിഎമ്മിന്റെ ടിഎൻ സീമയും പ്രചരണത്തിൽ മുരളിയെക്കാൾ മുന്നിലാണ്. ഇതിനൊപ്പമാണ് പുതിയ വിവാദമെത്തുന്നത്. മുരളിയുടെ സാമ്പത്തിക തിരിമറികൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. വട്ടിയൂർക്കാവിൽ അനായാസ വിജയമാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കുമ്മനം രാജശേഖരൻ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജെപി പ്രചരണ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തി. കുമ്മനം രാജശേഖരന്റെ വ്യക്തിപ്രഭാവം കൂടിയായപ്പോൾ ത്രികോണ പോര് വട്ടിയൂർക്കാവിൽ സജീവമായി.

കഴിഞ്ഞതവണ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ മുരളീധരൻ മലർത്തിയടിച്ചത്. മണ്ഡലത്തിന്റെ ഇടതുപക്ഷ സ്വഭാവം എടുത്തുപറയണം. 1980നുശേഷം വട്ടിയൂർക്കാവിന്റെ പഴയരൂപമായ തിരുവനന്തപുരം നോർത്തിൽ അഞ്ചുതവണ ജയിച്ചത് ഇടതുമുന്നണിയാണ്. ഈ മണ്ഡലമാണ് വ്യക്തിപ്രഭാവത്തിൽ മുരളി കൈയടക്കിയത്. ഇക്കുറി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് സിപിഐ(എം). സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭാംഗവുമായ ടി.എൻ. സീമയാണ്. സംഘടനാ തലത്തിലെ പ്രവർത്തനം പരിശോധിച്ചാൽ ബിജെപിക്ക് പിന്നിലാണ് ഇടതുപക്ഷം. ടിഎൻ സീമയ്ക്കായുള്ള വോട്ട് പിടിത്തം അത്രയും സജീവം. അതു തന്നെയാണ് ത്രികോണചൂട് കൂട്ടുന്നത്. ഇവിടെ ആരേയും തോൽപ്പിക്കാൻ വേണ്ടി ആരും വോട്ട് മറിക്കില്ല. അതുകൊണ്ട് തന്നെ ജനകീയരിൽ മുമ്പൻ തന്നെയാണ് എംഎൽഎയായി മാറു, തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുള്ള കോർപ്പറേഷൻ വാർഡുകളിൽ 38,595 വോട്ടുകളുമായി ഒന്നാമതെത്തിയത് ഇടതുമുന്നണിയാണ്. 32,864 വോട്ടുമായി ബിജെപി. രണ്ടാമതെത്തി. 29,434 വോട്ടുകളാണ് യു.ഡി.എഫ്. നേടിയത്.

മതന്യൂനപക്ഷങ്ങൾ താരതമ്യേന കുറവുള്ള മണ്ഡലമാണിത്. ഭൂരിപക്ഷ സമുദായങ്ങൾ 80 ശതമാനത്തിനു മുകളിൽവരും. സാമുദായിക സമവാക്യങ്ങൾ ജനവിധിയെ സ്വാധീനിച്ചാൽ കണക്കുകൾ വീണ്ടും മാറും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിനായിരുന്നു ഇവിടെ ഭൂരിപക്ഷം. 43,589 വോട്ടാണ് ബിജെപി അന്ന് നേടിയത്. അത്രയും വോട്ടുകൾ കുമ്മനത്തിനായി ഉറപ്പാക്കാനാണ് ബിജെപി പാടുപെടുന്നത്. 2926 വോട്ടിന്റെ മുൻതൂക്കം നിലനിർത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ കുമ്മനത്തിന്റെ സാധ്യത സജീവമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ഇതോടെ വട്ടിയൂർകാവിൽ കുമ്മനം തരംഗമാകുമെന്നാണ് ആർഎസ്എസ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് മുരളിയ്‌ക്കെതിരെ സാമ്പത്തിക ആരോപണവും ബിജെപി ശക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP