Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അണികൾ വി എസിനൊപ്പം; ബുദ്ധിജീവികളുടെ പിന്തുണ ഐസക്കിന്; കോടിയേരി സെക്രട്ടറിയെങ്കിലും സംഘടന പൂർണ്ണമായും പിണറായിയുടെ കൈപ്പിടിയിൽ: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ(എം) നായക ചർച്ചയിൽ നിർണായകം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്

അണികൾ വി എസിനൊപ്പം; ബുദ്ധിജീവികളുടെ പിന്തുണ ഐസക്കിന്; കോടിയേരി സെക്രട്ടറിയെങ്കിലും സംഘടന പൂർണ്ണമായും പിണറായിയുടെ കൈപ്പിടിയിൽ: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ(എം) നായക ചർച്ചയിൽ നിർണായകം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്

കെ വി നിരഞ്ജൻ

കോഴിക്കോട്: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആരു നയിക്കണമെന്ന വിഷയത്തിൽ നിർണായകമാവുക സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ നിലപാടുതന്നെ.പാർട്ടി ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്‌ളെങ്കിലും മാദ്ധ്യമങ്ങളിലെ ചർച്ചകൾ വഴി കഴിഞ്ഞ ഒരാഴ്ചക്കാലമായി അണികൾക്കിടയിലെ ഏറ്റവും പ്രധാനചർച്ചയും മുന്നണിയെ ആരു നയിക്കുമെന്നതാണ്. നേരത്തെ വി എസ്, പിണറായി എന്നീ രണ്ടുപേരുകൾ മാത്രമുള്ളിടത്ത് ഇപ്പോൾ ഡോ.തോമസ് ഐസ്‌ക്കിന്റെ പേരു കൂടി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്തലിക്കേ് ഉയർന്നുകേൾക്കുന്നുണ്ട്.

ഡോ.എംപി പരമേശ്വരനെപോലുള്ള പ്രമുഖരായ ഇടതുബുദ്ധിജീവികൾ ഇക്കാര്യം പരസ്യമായി പറഞ്ഞുകഴിഞ്ഞു.പാർട്ടിയെ ഇനി നയിക്കേണ്ടത് ഡോ.തോമസ് ഐസക്കാണെന്ന് ചൂണ്ടിക്കാട്ടി താൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചതായി കഴിഞ്ഞ ദിവസം പരമേശ്വരൻ വെളിപ്പെടുത്തിയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിലെയടക്കം ഇടതു ബുദ്ധിജീവികളും ഡോ.ഐസക്കിനൊപ്പമാണ്. എന്നാൽ ഇത്തരമൊരു മൽസരത്തിന് താനില്ലെന്ന് ഡോ.ഐസ്‌ക്ക് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വി എസിലും പിണറായിയിലും ഒതുങ്ങിനിൽക്കുന്ന പാർട്ടിയിലെ സമവാക്യങ്ങൾ ഒരു മൂന്നാംചേരിയിലേക്ക് തിരച്ചു വിടണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്രനേതാക്കളും ഉണ്ട്.

പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇങ്ങനെയൊരു ശാക്തീകരണം നിർണായകമാവും.അങ്ങനെ വന്നാൽ ഡോ.ഐസക്കിന് നറുക്കുവീഴാനുള്ള സാധ്യതയുണ്ട്. പക്ഷേ 14 ജില്ലാകമ്മറ്റികളിലും വൻ ഭൂരിപക്ഷമുള്ള സംഘടനാ സംവിധാനം തീർത്തും പിണറായി വിജയന് ഒപ്പമാണ്. കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി സെക്രട്ടറിയെങ്കിലും സൂപ്പർ പാർട്ടിസെക്രട്ടറിയുടെ നിലയിലാണ് ഇപ്പോഴും പിണറായി. പാർട്ടി മാദ്ധ്യമങ്ങളായ ദേശാഭിമാനിയുടെയും പീപ്പിളിന്റെയും ചുമതലക്കാരനും പിണറായി തന്നെയാണ്. നിലവിലുള്ള സംസ്ഥാന കമ്മറ്റിയിൽ അദ്ദേഹത്തിന് മൃഗീയ ഭൂരിപക്ഷമാണ്. ഈ നിലപാടിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവാൻ കേന്ദ്രനേതൃത്വത്തിന് എത്ര ശക്തിയുണ്ടാവുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

അതേസമയം സംഘടനയിൽ ദുർബലനാണെങ്കിലും അണികൾക്കിടയിലും, ഇടതുഘടകക്ഷികൾക്കിടയിലും അക്ഷരാർഥത്തിൽ വി എസ് തരംഗംതന്നെ നിലനിൽക്കുന്ന സമയമാണിത്. വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വി എസ് എടുത്ത ശക്തമായ നിലപാടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്നതിൽ തർക്കമില്ല. അതിന്റൈ അടിസ്ഥാനത്തിൽ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും വി എസ് നയിക്കണമെന്ന അഭിപ്രായം അണികളിൽ ശക്തമാണ്.സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവട്ടെ മൽസരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് വ്യക്തമാക്കി, വി എസ് തന്നെയാണ് നായാകൻ എന്നതിന്റെ സൂചനകളും നൽകി.

നേരത്തെ, ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പലപ്പോഴും കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന് കീഴടങ്ങുന്നു നിലപാടായിരുന്നു എടുത്തിരുന്നത്. വിഎസുമായി ആദ്യമേ നല്ല ബന്ധം പുലർത്തുന്ന യെച്ചൂരി സെക്രട്ടറിയായ മുതൽ സംസ്ഥാന നേതൃത്വത്തിന് ആ പിടി നഷ്ടമായിട്ടുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങളിൽ മാറിയ സാഹചര്യത്തിൽ യെച്ചൂരിയുടെ നിലപാട് നിർണ്ണായകമാവുമെന്ന് ഉറപ്പാണ്.

എന്തായാലും അടുത്തമാസം കൊൽക്കത്തയിൽ നടക്കുന്ന പാർട്ടി പഌനത്തിനുശേഷം വി.എസിനെ ക്രേന്ദകമ്മറ്റിയിലേക്ക് തിരച്ചുകൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. നിലവിൽ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് അദ്ദേഹം. വെള്ളാപ്പള്ളി പ്രശ്‌നത്തിലും ബാർകോഴയിലുമൊക്കെ വി എസ് തുടങ്ങിയ ശക്തമായ ആക്രമണം പാർട്ടിക്ക് നന്നായി ഗുണം ചെയ്‌തെന്ന് സിപിഐ(എം) നേതാക്കൾ വിലയിരുത്തി. പൂഴിയിട്ടാൻ കാണാത്ത ജനാവലിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ പൊതുയോഗത്തിലും തിങ്ങിനിറഞ്ഞത്.

വി എസ് ഒരുങ്ങിയറങ്ങിയില്ലായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം ഇടതുപക്ഷത്തിന് കിട്ടില്ലായിരുന്നെന്ന് കണ്ണൂർ നേതാക്കൾവരെ ഇപ്പോൾ വിലയിരുത്തുന്നുണ്ട്. സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ അതിശയകരമായ മാറ്റം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തുതന്നെ പ്രകടമായിരുന്നു. വിഭാഗീയത അതിശക്തമായ കാലത്ത് കെട്ടകാരണവർ എന്ന് വരെ വി സിനെ വിളിച്ചിരുന്ന കണ്ണുർ നേതാക്കൾക്കുപോലും ഇന്ന് വി എസ് ഹീറോയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് വി.എസിനെ കണ്ണൂരിലേക്ക് പ്രചാരണത്തിനുപോലും ഇവർ അടുപ്പിച്ചിട്ടില്ലായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലൻ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചക്കിടെ വി എസ് തന്നെ നയിക്കണം എന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നേതാക്കൾ ഇനിയും ഭിന്നിച്ചു നിന്നാൽ ബംഗാൾ മോഡൽ സർവനാശമാണെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കുമുണ്ട്.

അതേസമയം സംഘടന സംവിധാനം പിണറായി വിജയന്റെ കൈയിൽ ആയതിനാൽ രണ്ട് നേതാക്കളെയും ഒരുപോലെ മത്സര രംഗത്തിറക്കി വി എസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ ഇടയുണ്ട്. ജനക്കൂട്ടത്തെ സ്വാധീനിക്കാനും അതിനെ വോട്ടാക്കി മാറ്റാനും വിഎസിന് കഴിയുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഏതിരാളികൾക്ക് രാഷ്ട്രീയ മറുപടി നൽകാനും വിഎസിനോളം പോന്ന മറ്റൊരു നേതാവുമില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ ഭരണം തിരിച്ചു പിടിക്കാൻ വി എസ് അനിവാര്യതയാണ്. സ്വയം മത്സര രംഗത്ത് നിന്ന് പിന്മാറിയാലും പ്രചരണ രംഗത്ത് ഉണ്ടാകണമെന്നാണ് വിഎസിനോടുള്ള നിർദ്ദേശം. എന്നാൽ മത്സരിക്കാൻ താൻ ഒരുക്കമാണെന്ന സൂചനയും വി എസ് വ്യക്തമായി നൽകി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP