Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബുവിനെതിരെ കേസ് എടുക്കാത്തതിന് ആരോപണം തെറ്റാണെന്ന മൊഴിയിൽ എന്ന് ആഭ്യന്തരമന്ത്രി; മെറിറ്റിലേക്ക് പോകുന്നില്ലെന്ന് ബാബു; ഇരട്ട നീതിയെന്ന് തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷം; പ്രക്ഷുബ്ദമാക്കി ബാർ കോഴ വീണ്ടും; ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു

ബാബുവിനെതിരെ കേസ് എടുക്കാത്തതിന് ആരോപണം തെറ്റാണെന്ന മൊഴിയിൽ എന്ന് ആഭ്യന്തരമന്ത്രി; മെറിറ്റിലേക്ക് പോകുന്നില്ലെന്ന് ബാബു; ഇരട്ട നീതിയെന്ന് തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷം; പ്രക്ഷുബ്ദമാക്കി ബാർ കോഴ വീണ്ടും; ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: 13-ാം കേരള നിയമസഭയുടെ 15-ാം സമ്മേളനത്തിനത്തിൽ ബാർ കോഴ ആരോപണം നിറയുമെന്ന് ഉറപ്പ്. പ്രതിപക്ഷപ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി.കൈക്കൂലി വാങ്ങിയ എക്‌സൈസ് മന്ത്രി കെ ബാബുവിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന പ്‌ളാക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ ഹാളിൽ എത്തി. ചോദ്യോത്തരവേള ആംഭിച്ചപ്പോൾതന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം അതിരുവിട്ടു. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു. സ്പീക്കറുടെ ഇരിപ്പടത്തിന് താഴെ എത്തിയാണ് പ്രതിപക്ഷ പ്രതിഷേധം നടത്തിയത്. ഇതേത്തുടർന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും റദ്ദാക്കി സഭ പിരിയുകയായിരുന്നു.

നിയമനിർമ്മാണങ്ങൾ ലക്ഷ്യമിട്ട് ചേർന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തോടെയാണ് ആരംഭിച്ചത്. ബാർ കോഴക്കേസിൽ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. ചോദ്യോത്തരവേളയിൽ ആദ്യചോദ്യം കെ ബാബുവിനോടായിരുന്നുവെങ്കിലും ഉത്തരം പറയാൻ ആനുവദിക്കാതെ പ്രതിപക്ഷം ബഹളമുയർത്തി. ചോദ്യോതതരവേള് റദ്ദാക്കി അടിയന്തരപ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കാനാകില്ലെന്നും ശൂന്യവേളയിൽ അടിയന്തരപ്രമേയം പരിഗണിക്കാമെന്നുമാണ് സ്പീക്കർ ശക്തൻ മറുപടി നൽകിയത്. ചോദ്യോത്തര വേളയ്ക്ക് ശേഷം ശൂന്യ വേളയിൽ നോട്ടീസ് ചർച്ചയാക്കി.

ഇതിന് മറുപടിയായി ബാർ കേസിൽ സർക്കാരിനോ വിജിലൻസിനോ ഇരട്ട നീതി ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബാബുവിനും മാണിക്കും ഇരട്ടനീതിയല്ല. ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനെതിരെ നടപടി സ്വീകരിക്കാനാവില്ല. നടപടി സ്വീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. തെളിവുകളും മൊഴികളുമില്ല. കെ.എം.മാണിക്കെതിരായ കേസിൽ ആരോപണം തെറ്റാണെന്ന രീതിയിൽ മൊഴിയില്ല. വിജിലൻസിനെ രാഷ്ട്രീമായി ഉപയോഗിച്ചിട്ടില്ല. വിൻസൻ എം. പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഓരോ കേസും ഓരോ രീതിയിൽ. രണ്ടും വ്യത്യസ്ത കേസുകളാണ്. ബാബുവിന്റെ കേസിൽ ആദ്യം തന്നെ ആരോപണം തെറ്റാണെന്ന് മൊഴി ലഭിച്ചുവെന്നും ചെന്നിത്തല സഭയെ അറിയിച്ചു. കോടതി തുടരന്വേഷണത്തിന് മാത്രമാണ് ഉത്തരവിട്ടതെന്നും ആരും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

തനിക്കെതിരായ ആരോപണം നിരവധി തവണ ചർച്ചചെയ്തതാണെന്ന് മന്ത്രി കെ.ബാബുവും വ്യക്തമാക്കി. 'കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല'.എൽഡിഎഫിന്റെ കാലത്തും ബജറ്റിന് മുമ്പ് ബാർ ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് കെ ബാബു വ്യക്തമാക്കി. ബാർ കോഴക്കേസിൽ സർക്കാർ നിയമങ്ങൾ കാറ്റിൽ പറത്തുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അന്വേഷണത്തിൽ വിജിലൻസ് വീഴ്ചവരുത്തി. ബാറുടമകളിൽ നിന്ന് ഒരു കോടി വാങ്ങിയ മാണി മന്ത്രിസഭക്ക് പുറത്തും 10 കോടി വാങ്ങിയ ബാബു അകത്തുമാണുള്ളതെന്നും ഇത് ഇരട്ടനീതിയാണെന്നും അടിയന്തര പ്രമേയത്തിനുമേൽ സംസാരിച്ച കോടിയേരി പറഞ്ഞു.

അതേസമയം, ബാർ കോഴക്കസുമായി ബന്ധപ്പെട്ട് രാജിവച്ച കെ.എം മാണിയുടെ സീറ്റിൽ മന്ത്രി പി.ജെ. ജോസഫാണ് ഇന്ന് ഇരിക്കുന്നത്. കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാനാണ് പി.ജെ ജോസഫ്. മാണി ഇന്ന് സമ്മേളനത്തിനെത്തിയില്ല. പി.സി ജോർജിനെ അയോഗ്യനാക്കിയതായി സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ ജോർജ് അയോഗ്യനാക്കുംമുമ്പെ രാജിവച്ചിരുന്നു എന്ന് പ്രതിപക്ഷം പറഞ്ഞു. ഹർത്താൽ നിയന്ത്രണ ബിൽ, മലയാള ഭാഷാ ബിൽ തുടങ്ങിയവയാണ് സഭയിൽ അവതരിപ്പിക്കാനുള്ളത്. ഇതിനുപുറമെ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളുമുണ്ട്. ഇന്നുമുതൽ 17ാം തിയതി വരെയാണ് സഭ ചേരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP