Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുകിൽ മിണ്ടാതിരുന്ന് കേൾക്കുക; അല്ലെങ്കിൽ ഇറങ്ങി പോവുക; എനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റിയേ മതിയാകൂ; നിങ്ങൾക്കും ഭാവിയിൽ ഈ അവസ്ഥയുണ്ടാകുമെന്ന് ഓർക്കുക; ഗവർണ്ണറുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

ഒന്നുകിൽ മിണ്ടാതിരുന്ന് കേൾക്കുക; അല്ലെങ്കിൽ ഇറങ്ങി പോവുക; എനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റിയേ മതിയാകൂ; നിങ്ങൾക്കും ഭാവിയിൽ ഈ അവസ്ഥയുണ്ടാകുമെന്ന് ഓർക്കുക; ഗവർണ്ണറുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ സഭയക്ക് പുറത്താക്കി ഗവർണ്ണർ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. ഭരണഘടനയുടെ പ്രസക്തി ഉയർത്തിയുള്ള മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സാദാശിവന്റെ അഭ്യർത്ഥന പ്രതിപക്ഷത്തിന് തള്ളാനായില്ല. ഇതോടെ നയപ്രഖ്യാപനം തടസ്സപ്പെടുത്തുകയെന്ന രീതിയിൽ നിന്ന് പ്രതിപക്ഷം പിന്മാറി. നിങ്ങളുടെ പ്രതിഷേധം എനിക്കെതിരെയല്ലെന്നും സർക്കാരിനെതിരെയാണെന്ന് അറിയമെന്നും ഗവർണ്ണർ പറഞ്ഞു. ഇക്കാര്യങ്ങളിൽ ജനം തീരുമാനമെടുക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ നിയമസഭ കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളാണ് സഭയിൽ ഇന്ന് കണ്ടത്. എങ്കിലും തന്ത്രപരമായ സദാശിവത്തിന്റെ നിലപാടുകളെ പ്രതിപക്ഷത്തിനും അംഗീകരിക്കേണ്ടി വന്നു. അങ്ങനെ പ്രതിഷേധം ബഹിഷ്‌കരണത്തിലായി. കേരളാ കോൺഗ്രസ് ബിയുടെ കെബി ഗണേശ് കുമാറും പ്രതിപക്ഷത്തോടൊപ്പം ബഹിഷ്‌കരണത്തിൽ പങ്കെടുത്തു.

രാവിലെ 8.55 ഓടെയാണ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ പി സദാശിവം നിയമസഭയിലെത്തിയത്. സ്പീക്കറും മുഖ്യമന്ത്രിയും സ്വീകരിച്ചു. തുടർന്ന് ഡയസിലെത്തി പ്രസംഗം തുടങ്ങി. ഇതോടെ പ്രതിഷേധവും തുടങ്ങി. കോഴ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെയാണ് ഗവർണ്ണർ പി സദാശിവം പ്രസംഗം തുടങ്ങിയത്. ഇതോടെ ബഹളം ആരംഭിച്ചു. എന്നാൽ ഭരണഘടനാ ബാധ്യത പാലിക്കാൻ അനുവദിക്കണമെന്നായിരുന്നു ഗവർണ്ണറുടെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധം മനസ്സിലാക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ എതിർക്കുന്നുമില്ല. എല്ലാം ജനങ്ങൾ തീരുമാനിക്കട്ടേ. ദയവ് ചെയ്ത് ഭരണ ഘടന വായിക്കണം. ഈ അവസ്ഥ നിങ്ങൾക്കും വരാം. കോടിയേരി ബാലകൃഷ്ണന്റെ പേരു പറഞ്ഞ് ഗവർണ്ണർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭവിട്ടു.

എല്ലാത്തിനും പരിധിയുണ്ടെന്നും ലോകം മുഴുവൻ നിങ്ങളെ കാണുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഒന്നുകിൽ നിശബ്ദമായിരിക്കണം അല്ലെങ്കിൽ പുറത്ത് പോകണമെന്നും. ഇത് അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തനും ആയില്ല. അങ്ങനെയായിരുന്നു ഇറങ്ങിപ്പോക്ക്. ഗവർണ്ണറുടെ ഇത്തരത്തിലെ അഭ്യർത്ഥനയെ അംഗീകരിക്കാൻ ഇടതുപക്ഷത്തിന്റെ പാർമെന്ററീ പാർട്ടിയോഗവും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബഹിഷ്‌കരണം. ഇതോടെ നയപ്രഖ്യാപനം നിയമസഭയിൽ ഗവർണ്ണർ തുടങ്ങി. ഭരണപക്ഷം നിശബ്ദമായി കേട്ടിരുന്നു. പ്രതിപക്ഷം പുറത്ത് ധർണ്ണയും. സാധാരണ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഒന്നും പറയാതെ ഗവർണ്ണർമാർ സംസാരിക്കുകയാണ് പതിവ്. ഈ രീതിയാണ് അഭ്യർത്ഥനകളിലൂടെ സദാശിവം മാറ്റിമറിച്ചത്. നിയമസഭയിൽ അതുകൊണ്ട് മാത്രം നയപ്രഖ്യാപനം വായിക്കാനും സാധിച്ചു. പ്രതിപക്ഷ ബഹളം തുടരുമ്പോൾ നയപ്രഖ്യാപനം മേശയ്ക്ക് പുറത്ത് വയ്ക്കുകയാണ് പതിവ്.

ഇവിടേയും അതു ചെയ്ത് സദാശിവത്തിന് ഭരണഘടനാ ബാധ്യത പാലിക്കാമായിരുന്നു. എന്നാൽ തന്ത്രപരമായ ഇടപെടലിലൂടെ പ്രതിപക്ഷത്തെ അനുനയിപ്പിക്കുകയായിരുന്നു സദാശിവം ചെയ്തത്. തികഞ്ഞ തന്ത്രജ്ഞതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇതിനെ പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് സമാനമായ രംഗങ്ങളാണ് ഇന്നും നിയമസഭയിൽ പ്രതീക്ഷിച്ചത്. നയപ്രഖ്യാപനം നടക്കുമ്പോൾ സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം പ്രതിഷേധത്തിനിറങ്ങുമെന്നും പ്രതീക്ഷിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം പ്രതിഷേധങ്ങൾ വേണ്ടെന്ന് പ്രതിപക്ഷവും തീരുമാനിച്ചു. കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റിയ വ്യക്തിയാണ് സദാശിവം. നിയമത്തെ കുറിച്ച് നല്ല അവബോധവുമുണ്ട്. അതുകൊണ്ട് തന്നെ തൊടുന്യായങ്ങൾ പറഞ്ഞുള്ള പ്രതിഷേധം വിലപോവില്ലെന്നും വ്യക്തമാക്കി.

നയപ്രഖ്യാപനം അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും ഇടത് സംഘവും രാജ്ഭവനിലെത്തി ആവശ്യപ്പെട്ടിരുന്നു. സാധാരണ ഇത്തരം ആവശ്യങ്ങളോട് ഉടൻ ഗവർണ്ണർമാർ പ്രതികരിക്കാറില്ല. എന്നാൽ സദാശിവം അപ്പോൾ തന്നെ നിലപാട് വ്യക്തമാക്കി. ഭരണഘടനാപരമായി തനിക്ക് നിയമസഭയിൽ എത്തേണ്ടതുണ്ടെന്ന് തന്നെ വിശദീകരിച്ചു. നിങ്ങൾക്ക് പ്രതിഷേധിക്കാം. അത് ജനാധിപത്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് വേണമെന്നും പറഞ്ഞു. അതു തന്നെയാണ് ഇന്ന് നിയമസഭയിലും സദാശിവം നടത്തിയത്. ഇതിനൊപ്പം എല്ലാം ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയവിധിയുണ്ടാകുമെന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ വിലയിരുത്തൽ കൂടിയായി അത്.

നിയമസഭയിൽ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞതും ശ്രദ്ധേയമായി. ഇതേ അവസ്ഥ ഭാവിയിൽ നിങ്ങൾക്കും സംഭവിക്കാമെന്ന്. അതുകൊണ്ട് തന്നെ ഭരണ ഘടനയുടെ അന്തസത്ത ഉയർത്തി നയപ്രഖ്യാപനത്തിന് അനുവദിക്കണമെന്നും. ഇവിടേയും ചിലത് പറയാതെ പറയുകയല്ലേ ഗവർണ്ണർ എന്നാണ് പ്രതിപക്ഷം ആശ്വാസം കൊള്ളുന്നത്. കേരളത്തിലെ ജനങ്ങളുടെ മനസ്സ് ഇടതിനൊപ്പമാണെന്ന് നിയമസഭയിൽ ഗവർണ്ണർ തുറന്നു പറഞ്ഞുവെന്ന് ഇടതുപക്ഷവും വിലയിരുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP