Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നലെ വിവേചനാധികാരം ഉപയോഗിച്ചതിന് വിമർശനം കേട്ടു; അതുകൊണ്ട് ഇന്ന് അനുമതിയുമില്ലെന്ന് ശക്തൻ; അടിയന്തരപ്രമേയത്തിൽ സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ഇന്നലെ വിവേചനാധികാരം ഉപയോഗിച്ചതിന് വിമർശനം കേട്ടു; അതുകൊണ്ട് ഇന്ന് അനുമതിയുമില്ലെന്ന് ശക്തൻ; അടിയന്തരപ്രമേയത്തിൽ സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം:ബാർ കോഴക്കേസിൽ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

മന്ത്രി കെ.ബാബുവിനെതിരായ കേസ് അട്ടിമറിച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് വി എസ് സുനിൽകുമാറാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. അംഗങ്ങൾക്ക് പറയാനുള്ളത് കേട്ട് തീരുമാനമെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ സ്പീക്കറോട് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടിസിന് അനുമതി ഇല്ലെങ്കിൽ സഭ നടത്തുന്നത് എന്തിനെന്ന് വി എസ് അച്യുതാനന്ദൻ ചോദിച്ചു.

ഇന്നലെ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സോളർ വിഷയം സഭയിൽ ഉന്നയിക്കാൻ അനുമതി നൽകിയതിൽ വിമർശം ഉണ്ടായെന്ന് സ്പീക്കർ പറഞ്ഞു. രാവിലെ സഭ ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യർത്ഥനയെത്തുടർന്ന് സംയമനം പാലിച്ച പ്രതിപക്ഷം ചോദ്യോത്തര വേളയ്ക്ക് ശേഷം ബാർകോഴ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി എസ് സുനിൽകുമാറാണ് നോട്ടീസ് നൽകിയത്. എന്നാൽ നിയമസഭാ ചട്ടം 52 (എ) പ്രകാരം അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതോടെ സഭ അലങ്കോലമായി. തുടർന്ന് പത്തരയോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ഇതിനിടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിച്ച കെ.മുരളീധരൻ എംഎൽഎ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു. സോളാർ വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ നിയമസഭയിൽ അപകീർത്തിപരമായി സംസാരിച്ചതിനായിരുന്നു വിമർശനം. പദവി മറന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം എന്നും മുരളീധരൻ കുറ്റപ്പെടുത്തി.

അതിനിടെ സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ഇടതുപക്ഷം ആരോപിച്ചു. ഇന്നലെ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സോളർ വിഷയം സഭയിൽ ഉന്നയിക്കാൻ അനുമതി നൽകിയതിൽ വിമർശം ഉണ്ടായെന്ന് സ്പീക്കർ പറഞ്ഞത് സ്വാധീനത്തിന്റെ സൂചനയാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP