Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം; ശൂന്യവേളയിലേ പറ്റൂവെന്ന് സ്പീക്കർ; പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം; ശൂന്യവേളയിലേ പറ്റൂവെന്ന് സ്പീക്കർ; പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെച്ചൊല്ലി ചോദ്യോത്തരവേള തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നേരത്തെ, എംഎൽഎമാർ സ്പീക്കറുടെ ഡയസിനുമുന്നിൽ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ, ഇത് അനുവദിക്കില്ലെന്ന് സ്പീക്കർ പി. രാമകൃഷ്ണനും വ്യക്തമാക്കി. ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ, പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാനർ ഉയർത്തിക്കാട്ടുകയും ചെയ്ത് സഭ ബഹിഷ്‌കരിക്കുകയായിരുന്നു. തുടർന്ന് ചോദ്യോത്തര വേള തുടർന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് പ്രധാനമായും മറുപടി നൽകിയത്.

ഇന്ന് ചോദ്യോത്തരവേള ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷ എംഎൽഎമാർ എഴുനേറ്റുനിന്ന് പ്രതിഷേധം തുടങ്ങി. കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. നിയമസഭയ്ക്ക് ഒരു രീതിയുണ്ടെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്നും സ്പീക്കറും വ്യക്തമാക്കി.

ക്രമസമാധനത്തകർച്ച, വരൾച്ച, വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, വിജിലൻസിനെതിരായുള്ള ഹൈക്കോടതി പരാമർശങ്ങൾ, ഉദ്യോഗസ്ഥതല കലഹം തുടങ്ങിയവയെല്ലാം സർക്കാരിനെതിരെ ആയുധമാക്കി വരും ദിവസങ്ങളിൽ ആഞ്ഞടിക്കാനുള്ള പുറപ്പാടിലാണു പ്രതിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP