Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ബിനീഷ് കോടിയേരിക്കും ഇപി ജയരാജന്റെ മകനെതിരെയും കേസുണ്ടെന്ന് അനിൽ അക്കര; രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരിൽ വിദേശരാജ്യങ്ങളിൽ തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിന് നാണക്കേടെന്നും പ്രതിപക്ഷം

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ബിനീഷ് കോടിയേരിക്കും ഇപി ജയരാജന്റെ മകനെതിരെയും കേസുണ്ടെന്ന് അനിൽ അക്കര; രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരിൽ വിദേശരാജ്യങ്ങളിൽ തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിന് നാണക്കേടെന്നും പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തിൽ നിയമസഭയിൽ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം രംഗത്തിറങ്ങിയപ്പോൾ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. ഇതേ തുടർന്ന് ചട്ടവിരുദ്ധമെങ്കിലും അനുമതി നൽകാമെന്ന് സ്പീക്കർ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചെന്ന് ആക്ഷേപം കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അതേമര്യാദയോടെ വിഷയം അവതരിപ്പിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. ചട്ടവിരുദ്ധമായി പറയുന്നതൊന്നും സഭാ രേഖയിൽ ഉണ്ടാവില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. അനിൽ അക്കര എംഎ‍ൽഎയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഭരണത്തിന്റെ തണലിലാണ് രാഷ്ട്രീയ നേതാക്കളുടെ മക്കൾ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതെന്ന് അനിൽ അക്കര ആരോപിച്ചു.

രൂക്ഷമായ ഭരണപക്ഷ ബഹളത്തിനിടെയാണ് പ്രമേയം അനുവദിച്ചത്. ലോകകേരള സഭ നടക്കുമ്പോൾ രാഷ്ട്രീയനേതാക്കളുടെ മക്കളുടെ പേരിൽ വിദേശരാജ്യങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിന് നാണക്കേടാണെന്നും അനിൽ അക്കര പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ വിഷയം ഉന്നയിക്കുന്നതെന്ന് അനിൽ പറഞ്ഞു. ഇതോടൊപ്പം മുൻ ബിനീഷ് കോടിയേരിക്കും മന്ത്രി ഇ.പി.ജയരാജന്റെ മകൻ ജിതിനതിരേയും കേസുണ്ടെന്ന് അനിൽ ആരോപിച്ചു.

എന്നാൽ ആരോപണവിധേയർ വിശദീകരണം നൽകിക്കഴിഞ്ഞെന്നും ഇത്തരമൊരു ചർച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സിപിഐ.എമ്മിനെ ആക്രമിക്കാനായി ചിലർ മനഃപൂർവം ഇത് ഉപയോഗിക്കുകയാണെന്നും വിഷയം സഭയിൽ ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്നും പിണറായി പറഞ്ഞു.

ദുബായിൽ യാത്രാവിലക്കും സംസ്ഥാനത്ത് മാധ്യമ വിലക്കുമാണ് നടക്കുന്നതെന്ന് അനിൽ അക്കര പറഞ്ഞപ്പോൾ ബാങ്കിന്റെ പണം തട്ടിയെടുത്ത ആളാണ് സഭയിൽ വന്ന് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ബിനോയ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയിലെ ഒരു അംഗത്തിനും ഇതുമായി ബന്ധമില്ല. കേരളത്തിലോ ഇന്ത്യയിലോ പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. ചില കേന്ദ്രങ്ങൾ ബോധപൂർവം സർക്കാരിനെിതരെ ഈ വിഷയം ഉന്നയിക്കുകയാണ്. കേസ് സംബന്ധിച്ച് ആരോപണവിധേയർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP