Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ബജറ്റ് ചോർച്ചയിൽ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; തോമസ് ഐസക്കിനു വീഴ്ചയുണ്ടായെങ്കിലും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്ന് പിണറായി; ഐസക് രാജിവച്ച് നിയമസഭാ സമിതി അന്വേണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് ചെന്നിത്തല; ബിജെപി അടക്കം പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു

ബജറ്റ് ചോർച്ചയിൽ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; തോമസ് ഐസക്കിനു വീഴ്ചയുണ്ടായെങ്കിലും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്ന് പിണറായി; ഐസക് രാജിവച്ച് നിയമസഭാ സമിതി അന്വേണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് ചെന്നിത്തല; ബിജെപി അടക്കം പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പുതന്നെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ നിന്ന് ശ്രദ്ധക്കുറവുണ്ടായിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഭരണഘടനാ ലംഘനമോ വീഴ്ചയോ ഉണ്ടായിട്ടില്ല.

ബജറ്റിന്റെ ശോഭ കെടുത്താൻ പ്രതിപക്ഷം അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംഭവം അന്വേഷിച്ച ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് സർക്കാരിന് ലഭിച്ചുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് സഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ സർക്കാർ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ആരോപിച്ചു.ബജറ്റ് ചോരുന്നതിനു കാരണക്കാരനായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ചെന്നത്തല ആവശ്യപ്പെട്ടു.

എന്നാൽ ധനമന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സഭ നിർത്തിവച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് സഭ നിർത്തിവച്ചു. കേരള കോൺഗ്രസും ബിജെപി അംഗവും സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് ധനമന്ത്രി മാപ്പ് പറയുമെന്ന് കരുതിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സംഭവം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP