Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിലെ വീട് നിർമ്മാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ എം മാണി; പിന്തുണച്ച് സിപിഎം എംഎൽഎ രാജേന്ദ്രനും; സാധാരണ കർഷകർക്ക് വീട് നിർമ്മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ലെന്ന് എംഎൽഎമാർ; ഹൈക്കോടതി നിർദ്ദേശം അനുസരിച്ചുള്ള തീരുമാനമായതിനാൽ പിൻവലിക്കില്ലെന്ന് റവന്യൂ മന്ത്രി

മൂന്നാറിലെ വീട് നിർമ്മാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ എം മാണി; പിന്തുണച്ച് സിപിഎം എംഎൽഎ രാജേന്ദ്രനും; സാധാരണ കർഷകർക്ക് വീട് നിർമ്മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ലെന്ന് എംഎൽഎമാർ; ഹൈക്കോടതി നിർദ്ദേശം അനുസരിച്ചുള്ള തീരുമാനമായതിനാൽ പിൻവലിക്കില്ലെന്ന് റവന്യൂ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാർ മേഖലയിൽ വീട് നിർമ്മാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. എട്ട് വില്ലേജുകളിൽ എൻ.ഒ.സി നൽകാത്ത സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിർദേശ പ്രകാരമാണ് എൻ.ഒ.സി നിർബന്ധമാക്കിയതെന്നും അതുകൊണ്ട് ഹൈക്കോടതി ഉത്തരവിനെ മറികടന്ന് തീരുമാനം പിൻവലിക്കാൻ സർക്കാറിന് സാധിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

എൻഒസി നിർബന്ധമാക്കിയ നടപടി സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യമാണ് കെ എം മാണി സഭയിൽ ചൂണ്ടിക്കാട്ടിയത്. വൻകിടക്കാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുമ്പോൾ സാധാരണ കർഷകർക്ക് വീട് നിർമ്മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ല. എട്ട് വില്ലേജുകളിലെ ഉത്തരവ് പിൻവലിക്കണമെന്നും മാണി പറഞ്ഞു.

ഈ വിഷയത്തിൽ എൻ.ഒ.സി വിഷയത്തിൽ മാണിയെ പിന്തുണച്ച് സിപിഎം എംഎ‍ൽഎ എസ്. രാജേന്ദ്രനും രംഗത്തെത്തി. മാണിയുടെ അഭിപ്രായം തന്നെയാണ് മൂന്നാറിലെ കർഷകർക്കിടയിലുള്ളതെന്ന് രാജേന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത് സർക്കാർ അറിയാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവന്റ് മാനേജ്‌മെന്റിൽ ബിരുദമെടുത്ത ചില ഉദ്യോഗസ്ഥരാണ് മൂന്നാറിലെ കുഴപ്പങ്ങൾക്ക് കാരണമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സിപിഐ എംഎ‍ൽഎ ഇ.എസ്. ബിജി മോളും കേരളാ കോൺഗ്രസ് എം. എംഎ‍ൽഎ റോഷി അഗസ്റ്റിനും പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ അനുമതി നൽകാൻ ഉത്തരവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉത്തരവ് താഴേ തലത്തിൽ എത്തിയപ്പോൾ ആശയക്കുഴപ്പമുണ്ടായി. ഇത് പരിഹരിക്കും. സാധാരണക്കാരെയും കൃഷിക്കാരെയും ബുദ്ധിമുട്ടിക്കില്ല. മൂന്നാറിന് പ്രത്യേകമായി നിയമനിർമ്മാണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP