Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന്റെ അസ്ഥിത്തറയിൽ തൊട്ടുവണങ്ങി നിയമസഭയിലേക്ക് കാലുവച്ചു; ദൈവനാമത്തിൽ സത്യവാചകം പറഞ്ഞ് സഭയിലെ ബേബിയായി; ഗ്യാലറിയിൽ കാഴ്‌ച്ചക്കാരായി അമ്മയും സഹോദരനും: ശബരിനാഥൻ അരുവിക്കരയുടെ നാഥനായത് ഇങ്ങനെ

അച്ഛന്റെ അസ്ഥിത്തറയിൽ തൊട്ടുവണങ്ങി നിയമസഭയിലേക്ക് കാലുവച്ചു; ദൈവനാമത്തിൽ സത്യവാചകം പറഞ്ഞ് സഭയിലെ ബേബിയായി; ഗ്യാലറിയിൽ കാഴ്‌ച്ചക്കാരായി അമ്മയും സഹോദരനും: ശബരിനാഥൻ അരുവിക്കരയുടെ നാഥനായത് ഇങ്ങനെ

തിരുവനന്തപുരം: അതിശക്തമായ രാഷ്ട്രീയ മത്സരത്തിന് ഒടുവിൽ അരുവിക്കരയിൽ നിന്നും വിജയിച്ച കോൺഗ്രസ് എംഎൽഎ ശബരിനാഥൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. അരുവിപ്പുറ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് ശബരീനാഥൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിൽ സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ ഒമ്പതരയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

രാവിലെ എട്ടേമുക്കാലോടെയാണ് അമ്മ പ്രൊഫസർ സുലേഖയ്ക്കും സഹോദരനും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് ശബരിനാഥൻ നിയമസഭയിൽ എത്തിയത്. സഭയിലെത്തിയ ശബരീനാഥനെ ആശ്‌ളേഷിച്ചും ഹസ്തദാനം ചെയ്തുമാണ് ഭരണപക്ഷാംഗങ്ങൾ സ്വീകരിച്ചത്. ഭരണ, പ്രതിപക്ഷ നേതാക്കളെ അഭിവാദ്യം ചെയ്തശേഷമാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി അനുഗ്രഹം വാങ്ങി. ഭരണകക്ഷിയംഗങ്ങൾ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് നയിച്ചു.

പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും ചടങ്ങ് വീക്ഷിക്കാൻ സഭയിൽ എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം സഭാസമ്മേളനത്തിലും ശബരീനാഥൻ പങ്കെടുത്തു. അച്ഛന്റെ അസ്ഥിത്തറയിൽ തൊട്ടുവണങ്ങിയാണ് ശബരിനാഥ് നിയമസഭയിലേക്ക് എത്തിയത്. ഇന്് സത്യപ്രതിജ്ഞ ചെയ്തതോടെ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമെന്ന സ്ഥാനവും മുപ്പത്തിയൊന്നുകാരനായ ശബരീനാഥൻ കരസ്ഥമാക്കി. ഇതുവരെ ഈ റെക്കോഡ് ഹൈബി ഈഡനായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് ഹൈബി ഈഡന് 32 വയസ്സ് പൂർത്തിയായി.

ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഒരേ നിയമസഭയിൽ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കോഡ് സ്പീക്കർ എൻ. ശക്തനാണ്. 2011 ജി. കാർത്തികേയൻ എംഎ‍ൽഎയായപ്പോൾ പ്രോടേം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ശക്തമായ ത്രികോണ മൽസരത്തിനൊടുവിൽ 10128 വോട്ടുകൾക്കാണ് കെ എസ് ശബരീനാഥൻ വിജയിച്ചത്. ശബരീനാഥന്റെ അച്ഛനും നിയമസഭാ സ്പീക്കറുമായിരുന്ന ജി കാർത്തികേയൻ അന്തരിച്ചതിനെത്തുടർന്നാണ് അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ, ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ എന്നിവരെ മറികടന്നാണ് ശബരീനാഥൻ ഉജ്ജ്വലവിജയം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP