Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകൾക്ക് വേണ്ടി ഐക്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും; ബിൽ പാസാക്കിയത് ഐക്യകണ്‌ഠേന; സ്വകാര്യമേഖലയെ സഹായിക്കാനുള്ള സർക്കാർ ബില്ലെന്ന വി ടി ബൽറാം എംഎൽഎയുടെ എതിർപ്പ് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് കോടികൾ കോഴ വാങ്ങി ഡോക്ടർമാരെ അടവെച്ച് വിരിയിക്കുന്ന സ്വാശ്രയ കോളേജുകാർക്ക് ഭരണക്കാർ ഒത്തുപിടിച്ച വിധം

കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകൾക്ക് വേണ്ടി ഐക്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും; ബിൽ പാസാക്കിയത് ഐക്യകണ്‌ഠേന; സ്വകാര്യമേഖലയെ സഹായിക്കാനുള്ള സർക്കാർ ബില്ലെന്ന വി ടി ബൽറാം എംഎൽഎയുടെ എതിർപ്പ് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് കോടികൾ കോഴ വാങ്ങി ഡോക്ടർമാരെ അടവെച്ച് വിരിയിക്കുന്ന സ്വാശ്രയ കോളേജുകാർക്ക് ഭരണക്കാർ ഒത്തുപിടിച്ച വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഭരിക്കുന്നവർ ആരു തന്നെ ആയാലും ഒരുമിച്ചു നൽകുന്ന കാഴ്‌ച്ചയാണ് ഇത്രയും കാലം കണ്ടത്. സ്വാശ്രയ വിഷയത്തിൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ നടത്തിയ സമരം അവരുടെ നേതാക്കൾ പോലും മറന്ന മട്ടാണ്. വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് മാനേജുമെന്റുകൾ നടത്തുന്ന കച്ചവടത്തിന് സർക്കാർ ഓശാന പാടുന്ന കാഴ്‌ച്ച ഇന്ന് നിയമസഭയിലുണ്ടാിയ. കണ്ണൂർ, കരുണ മെഡിക്കൽ കോളെജുകളിലെ പ്രവേശനം സാധുവാക്കുന്ന ബിൽ പാസാക്കി. ഏകകണ്ഠേനയാണ് നിയമസഭ ബിൽ പാസാക്കിയത്. പ്രവേശനത്തെ അനുകൂലിച്ചുള്ള ഓർഡിനൻസിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബിൽ പാസാക്കിയത്.

പ്രതിപക്ഷത്തു നിന്നും വിടി ബൽറാം മാത്രം ശബ്ദമുയർത്തിയ വിഷയത്തിൽ ആ എതിർപ്പ് തള്ളാൻ മുന്നിൽ നിന്നത് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു എന്നത് പ്രതിപക്ഷ-ഭരണപക്ഷ കൂട്ടുകച്ചവടത്തിന്റെ തെളിവാണെന്ന ആരോപണം ശക്തമാക്കാനും ഇടയാക്കി. ബിൽ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് വിടി ബൽറാം ആരോപിച്ചിരുന്നു. എന്നാൽ വിടി ബൽറാമിന്റെ എതിർപ്പ് രമേശ് ചെന്നിത്തല തള്ളുകയാണ് ഉണ്ടായത്. മാനേജ്മെന്റുകളെ സഹായിക്കാനല്ല ബില്ല് കൊണ്ടുവന്നതെന്നും വിദ്യാർത്ഥികളുടെ ഭാവി മുന്നിൽ കണ്ടാണെന്നും സഭയിൽ ചെന്നിത്തല വ്യക്തമാക്കി. സർക്കാരും പ്രതിപക്ഷവും ചേർന്നുള്ള ഒത്തുകളിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ മെഡിക്കൽ കോളെജ് 118 സീറ്റ്, കരുണ മെഡിക്കൽ കോളെജ് 31 സീറ്റ് വീതമാണ് പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയതിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ മാനേജ്മെന്റുകൾ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നേരിട്ട് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരിൽ 150ഉം കരുണയിൽ 30ഉം വിദ്യാർത്ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു. കരുണയിൽ 30 വിദ്യാർത്ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണർ പകരം അലോട്ട് ചെയ്തെങ്കിലും അവർക്ക് ഇക്കൊല്ലം പ്രവേശനം നല്കാനായിരുന്നു കോടതി നിർദ്ദേശം.

എന്നാൽ, മാനേജ്മെന്റ് പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ ഇരുകോളേജുകളിലും പഠനം തുടർന്നു. ഒന്നാം വർഷ പരീക്ഷയ്ക്കായി ആരോഗ്യ സർവകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാൽ രജിസ്റ്റർ ചെയ്തിട്ടു പോലും ഇല്ലെന്ന് വ്യക്തമായത്. വൻ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്മെന്റുകളാകട്ടെ കൈമലർത്തി. കുട്ടികൾ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികൾ സർക്കാരിനെ സമീപിച്ചത്. ഇതിനെത്തുടർന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP