Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ വിജയം 1965ൽ; ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേരാത്തതു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തില്ല; 1967ൽ പാലയിലെ വിജയം ആവർത്തിച്ച് സമാജികനായി; എംഎൽഎയായി മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം

ആദ്യ വിജയം 1965ൽ; ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേരാത്തതു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തില്ല; 1967ൽ പാലയിലെ വിജയം ആവർത്തിച്ച് സമാജികനായി; എംഎൽഎയായി മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം

തിരുവനന്തപുരം: എംഎൽഎയായി കെ.എം.മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം. പാലാ മണ്ഡലത്തിൽ നിന്നു തുടർച്ചയായി 13 വിജയങ്ങളിലൂടെ തുടർച്ചയായി 50 കൊല്ലം നിയമസഭാ അംഗമാകുന്ന അപൂർവ നേട്ടം മാണി നേടുകയാണ്. ുടർച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിട്ടില്ല. ഈ ചരിത്രമാണ് പാലയുടെ മാണിക്യമെന്ന് അറിയുന്ന മാണി തിരുത്തിയത്.

ഈ നേട്ടം കൈവരിച്ച മാണിക്ക് ഇന്നു നിയമസഭയുടെ ആദരവും ഒരുക്കിയിട്ടുണ്ട്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉപചാര പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനന്ദിച്ചു പ്രസംഗിക്കും. 1965ൽ ആണു കെ.എം.മാണി ആദ്യം പാലായിൽ നിന്നു വിജയിച്ചതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേർന്നില്ല. 1967ലെ തിരഞ്ഞെടുപ്പിലും വിജയമാവർത്തിച്ച മാണി, സത്യപ്രതിജ്ഞ ചെയ്തതു മാർച്ച് 15ന്. തസത്യപ്രതിജ്ഞയ്ക്കു പിറ്റേന്നു ചേർന്ന സഭയിൽ മാണിയുടെ ആദ്യ ചോദ്യം റബർ വിലത്തകർച്ചയെക്കുറിച്ചായിരുന്നു. ഇന്നലെ വോട്ട് ഓൺ അക്കൗണ്ട് ചർച്ചയിലും മാണി മുഖ്യവിഷയമാക്കിയതു റബർ തന്നെ.

2014 മാർച്ച് 12ന് കെ.ആർ.ഗൗരിയമ്മയുടെ റെക്കോർഡ് തകർത്താണ് ഏറ്റവും കൂടുതൽ കാലം എംഎൽഎയായ വ്യക്തിയായി മാണി മാറിയത്. ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാൾ (13), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലുണ്ട്.

ബാർ കോഴ വിവാദമാണ് രാഷ്ട്രീയ ജീവിതത്തിൽ മാണി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇതു കാരണം കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഈ വിവാദം പിന്തുടരുന്നതിനിടെയാണ് എം എൽ എ എന്ന നിലയിൽ അമ്പത് വർഷം മാണി പൂർത്തിയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP