Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപ്പുറത്തിരിക്കുന്ന പലരുടെയും മക്കൾ സ്വാശ്രയ കോളേജുകളിൽ നിന്നു ഫീസിളവും ആനുകൂല്യങ്ങളും വാങ്ങി പഠിക്കുന്നുണ്ട്! സ്വാശ്രയ സമരം കത്തിക്കാൻ സഭയിലെത്തിയ പ്രതിപക്ഷത്തെ ചൂണ്ടി ശൈലജ ടീച്ചറുടെ ഒളിയമ്പ്; ക്രമപ്രശ്നം ഉന്നയിച്ചു തടയിട്ടു തിരുവഞ്ചൂരും: നിയമസഭയിലെ സ്വാശ്രയ ചർച്ച ഇങ്ങനെ

അപ്പുറത്തിരിക്കുന്ന പലരുടെയും മക്കൾ സ്വാശ്രയ കോളേജുകളിൽ നിന്നു ഫീസിളവും ആനുകൂല്യങ്ങളും വാങ്ങി പഠിക്കുന്നുണ്ട്! സ്വാശ്രയ സമരം കത്തിക്കാൻ സഭയിലെത്തിയ പ്രതിപക്ഷത്തെ ചൂണ്ടി ശൈലജ ടീച്ചറുടെ ഒളിയമ്പ്; ക്രമപ്രശ്നം ഉന്നയിച്ചു തടയിട്ടു തിരുവഞ്ചൂരും: നിയമസഭയിലെ സ്വാശ്രയ ചർച്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിഷയം കത്തിച്ചു നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. ഒടുവിൽ സ്വശ്രയ കോളേജ് പ്രവേശന ഫീസ് വർധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി വൈകുന്നേരം യൂത്ത് കോൺഗ്രസ് നടത്തിയ ചർച്ച പരാജയപ്പെടുകയും ചെയ്തു.

സ്വാശ്രയ കോളേജ് വിഷയത്തിൽ സഭയിൽ പ്രതിപക്ഷത്തിനെതിരായി മന്ത്രി കെ കെ ശൈലജ നടത്തിയ പരാമർശത്തിനു പിന്നാലെയാണു ചർച്ച കൊഴുത്തത്. ഇത് പ്രതിപക്ഷാംഗങ്ങൾ ഏറ്റു പിടിച്ചതോടെ സഭയിൽ വലിയ വാക് തർക്കത്തിനു വഴി തെളിച്ചു.

അപ്പുറത്തിരിക്കുന്ന പലരുടെയു മക്കൾ പല സ്വാശ്രയ കോളേജുകളിലും ഫീസിളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി പഠിക്കുന്നുണ്ട്. അവരുടെ വിവരങ്ങൾ എനിക്കറിയാം. അതൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. പ്രതിപക്ഷ ബഹുമാനമുള്ളതു കൊണ്ടാണ് പറയാത്തതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കുകയായിരുന്നു. ആരൊക്കെയാണ് ഇതെന്നു മന്ത്രി വെളിപ്പെടുത്തണം. അല്ലാതെ ഇങ്ങനെ പറയുന്നത് ശരിയല്ല. എന്തായാലും എന്റെ മക്കൾ ഇങ്ങനെ ഒരിടത്തും പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മന്ത്രി ഈ ക്രമപ്രശ്നത്ിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖരുടെ ഉൾപ്പെടെ മക്കൾ സ്വാശ്രയ കോളേജിലാണു പഠിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രതിഷേധം തണുപ്പിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.

മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറിൽ ഉടൻ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. എന്നാൽ കരാർ ഉടൻ മാറ്റണമെന്ന നിലപാടിൽ യൂത്ത് കോൺഗ്രസും ഉറച്ചു നിന്നു. എംഎൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്ബിൽ എന്നിവരും കെഎസ്‌യു- യൂത്ത് കോൺഗ്രസ് നേതാക്കളുമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വന്ന സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളും അറിയിച്ചു. അലോട്ട്‌മെന്റ് സർക്കാർ തന്നെ നടത്തണം എന്ന തീരുമാനത്തിലായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായത്. നവംബറിന് മുമ്പു തന്നെ പ്രവേശനം നടത്തേണ്ടതിനാൽ മാനേജ്‌മെന്റുമായി ഒത്തുപോകുകല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ലെന്നും മന്ത്രി കെ.കെ.ശൈലജ ചർച്ചക്ക് ശേഷം വിശദീകരിച്ചു.

സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും അടുത്ത ദിവസങ്ങളിലും മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കാൾ അറിയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി നടന്ന മാർച്ചുകളിൽ പലയിടത്തും സംഘർഷമുണ്ടായിരുന്നു. വിഷയത്തിൽ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി സമരക്കാരുമായി ചർച്ചക്ക് ആരോഗ്യമന്ത്രിയെ നിയോഗിച്ചത്.

സ്വാശ്രയഫീസ് വർധനയുമായി ബന്ധപ്പെട്ട് കെഎസ്‌യുവും, യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നി ജില്ലകളിലാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.

പൊലീസിനുനേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ കല്ലേറിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസുമായുണ്ടായ സംഘർഷത്തിൽ ആറു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് എംജി റോഡിലും സെക്രട്ടറിയേറ്റിന് മുന്നിലും ഏറെനേരം ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ട് ഓഫിസിനകത്തേക്ക് കയറി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചത്. അരമണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. കൊല്ലം കരുനാഗപ്പള്ളിയിൽ അക്രമാസക്തരായ പ്രവർത്തകർ കെഎസ്ആർടിസി ബസിനുനേരെ കല്ലെറിഞ്ഞു. സ്വാശ്രയ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയം നൽകിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് വളപ്പിന് മുന്നിൽ സംഘർഷങ്ങൾക്ക് തുടക്കമായത്.

മെഡിക്കൽ-ഡെന്റൽ പ്രവേശനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള അഞ്ചുശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് യുത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏഴുദിവസമായി നിരാഹാര സമരം നടത്തുന്നത്. സ്വാശ്രയ പ്രശ്നത്തിൽ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ചർച്ച നടത്താമെന്ന സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നെന്നും സർക്കാരുമായി സഹകരിക്കുമെന്നും സഭ തടസപ്പെടുത്തില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കായി സഭയിൽ ഇരിക്കുന്ന കേരള കോൺഗ്രസിന്റെ കെ.എം മാണിയും സഹ എംഎൽഎമാരും പ്രതിപക്ഷത്തിനു പിന്നാലെ സഭയിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP