Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം ഫോൺ കോളുകൾ ചോർത്തുന്നു; സിപിഎമ്മിന്റേത് അടക്കം 27 നേതാക്കൾ ചോർത്തലിന് ഇരയാകുന്നു; ബിഎസ്എൻഎല്ലും പൊലീസും നടപടി എടുക്കുന്നില്ല; നിയമസഭയിൽ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചത് അനിൽ അക്കര

മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം ഫോൺ കോളുകൾ ചോർത്തുന്നു; സിപിഎമ്മിന്റേത് അടക്കം 27 നേതാക്കൾ ചോർത്തലിന് ഇരയാകുന്നു; ബിഎസ്എൻഎല്ലും പൊലീസും നടപടി എടുക്കുന്നില്ല; നിയമസഭയിൽ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചത് അനിൽ അക്കര

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം. അനിൽ അക്കര എംഎൽഎയാണ് നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചത്. മൊത്തം 27 നേതാക്കളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുവെന്നാണ് എംഎൽഎ ആരോപിച്ചിരിക്കുന്നത്.

സി.പി.എം നേതാക്കൾക്കുപോലും ഫോൺ ചോർത്തലിൽനിന്നു രക്ഷയില്ലെന്നാണ് അനിൽ അക്കര വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് ഫോൺ ചോർത്തലിനു പിന്നിലെന്ന് എംഎൽഎ വ്യക്തമാക്കിയില്ല.

ഫോൺ ചോർത്തലിനെക്കുറിച്ച് ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനിൽ അക്കര ആരോപിച്ചു. പൊലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും എടുക്കുന്നില്ല. നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചത്.

ഫോൺ ചോർത്തുന്നത് ബിഎസ്എൻഎൽ ആണോ, പൊലീസ് ആണോ, കേന്ദ്ര ഏജൻസികൾ ഏതെങ്കിലും ആണോ എന്നും സൂചനയില്ല. ഭരണപ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നുമാത്രമാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP