Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; തന്റെ അടുത്തുനിൽക്കുന്ന ആളാണെങ്കിലും സംരക്ഷിക്കില്ല; ഗുണ്ടകളെ നിയന്ത്രിക്കാൻ പ്രത്യേക ടീമെന്ന് മുഖ്യമന്ത്രി സഭയിൽ'; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; തന്റെ അടുത്തുനിൽക്കുന്ന ആളാണെങ്കിലും സംരക്ഷിക്കില്ല; ഗുണ്ടകളെ നിയന്ത്രിക്കാൻ പ്രത്യേക ടീമെന്ന് മുഖ്യമന്ത്രി സഭയിൽ'; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് സിപിഐഎം ഗുണ്ടകളാണെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. തുടർന്ന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങൾ ക്വട്ടേഷൻ സംഘത്തിന്റെ പിടിയിലാണെന്നും സിപിഐഎമ്മുമായി അടുത്ത ബന്ധമുള്ള ഗുണ്ടകളാണ് ഇതിനു പിന്നിലെന്നുമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി പി.ടി തോമസ് സഭയിൽ വ്യക്തമാക്കിയത്.

മധ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും പി.ടി തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടിപ്പ് നടക്കുന്നതും പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയാൽ പത്തുമിനിറ്റിനുള്ളിൽ ഗുണ്ടകളുടെ കൈകളിൽ അക്കാര്യമെത്തുമെന്നും പി.ടി തോമസ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നില്ലെന്നും കൊച്ചിയിൽ വ്യവസായിയായ സാന്ദ്രാതോമസിന്റെ വീടും വസ്തുവകകളും നഷ്ടപ്പെട്ട സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.

ഇക്കാര്യത്തിൽ സർക്കാർ രാഷ്ട്രീയം നോക്കില്ലെന്നും ശക്തമായി ഇതിനെ നേരിടുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ വ്യക്തമാക്കി. ഗുണ്ടകളെ നിലക്കുനിർത്തും. ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിനുള്ളത്. തന്റെ അടുത്ത് നിൽക്കുന്ന ആളാണെങ്കിലും സുരക്ഷിത കവചം നൽകില്ല. പൊലീസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഗുണ്ടകളുടെ പറുദീസയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. സംസ്ഥാനം തിരുട്ട് ഗ്രാമമായി മാറിയെന്നും പൊലീസിന് ഗുണ്ടകളുമായി അടുത്ത ബന്ധമുള്ളപ്പോൾ എന്ത് നീതിയാണ് ജനങ്ങൾക്ക് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP