Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്മാർട്ട് സിറ്റി പദ്ധതി 2021ൽ പൂർണ പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി; കരാർ പ്രകാരമുള്ള എല്ലാ കമ്പനികളുടെയും പ്രവർത്തനം ആദ്യഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തും; ദളിത് പെൺകുട്ടികൾ ജയിലിൽ പോകേണ്ടി വന്നത് ജാമ്യമെടുക്കാത്തതിനാലെന്നും നിയമസഭയിൽ പിണറായിയുടെ മറുപടി

സ്മാർട്ട് സിറ്റി പദ്ധതി 2021ൽ പൂർണ പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി; കരാർ പ്രകാരമുള്ള എല്ലാ കമ്പനികളുടെയും പ്രവർത്തനം ആദ്യഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തും; ദളിത് പെൺകുട്ടികൾ ജയിലിൽ പോകേണ്ടി വന്നത് ജാമ്യമെടുക്കാത്തതിനാലെന്നും നിയമസഭയിൽ പിണറായിയുടെ മറുപടി

തിരുവനന്തപുരം: കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതി 2021ൽ പൂർണ പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാറിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ കമ്പനികളുടെയും പ്രവർത്തനം ആദ്യഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തും. പദ്ധതിയുടെ ആദ്യഘട്ടം സംബന്ധിച്ച എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു.

സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ഐടി ഉപയോഗങ്ങൾക്ക് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കില്ല. അത്തരത്തിൽ ഐടി ഇതര മറ്റാവശ്യങ്ങൾക്കായി ഈ ഭൂമി ഉപയോഗിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടുത്തമാസം ആറിന് സ്മാർട്സിറ്റി ഡയറക്ടർമാരെയും ടീകോമിനെയും പങ്കെടുപ്പിച്ചു കൊണ്ട് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ ആദ്യഘട്ടത്തിലെ ആശങ്കകൾ എല്ലാം പരിഹരിക്കപ്പെടും. ഐടി ആവശ്യങ്ങൾക്ക് നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തലശ്ശേരിയിൽ സിപിഐ(എം) ബ്രാഞ്ച് ഓഫീസിൽ കയറി അക്രമം നടത്തിയെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ദളിത് യുവതികളെ ജയിലിലേക്ക് അയച്ചത് അവർ ജാമ്യമെടുക്കാൻ തയ്യാറാവാത്തതിനാലാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ദളിത് യുവതികളുടെ വിഷയം സഭ നിറുത്തി വച്ച് ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ല. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികൾക്ക് മജിസ്‌ട്രേട്ടിന് മുന്പാകെ ജാമ്യാപേക്ഷ സമർപ്പിക്കാമായിരുന്നു. എന്നാൽ, യുവതികൾ അതിന് തയ്യാറായില്ല. തുടർന്നാണ് കോടതി റിമാൻഡ് ചെയ്ത് യുവതികളെ ജയിലിലേക്ക് അയച്ചതെന്നും പിണറായി വിശദീകരിച്ചു. യുവതികൾ പൊലീസ് സ്റ്റേഷനിലെത്തുന്‌പോൾ അവർക്കൊപ്പം കുഞ്ഞ് ഉണ്ടായിരുന്നില്ല. പിന്നീടാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ആരേയും മനഃപൂർവം കേസിൽ കുടുക്കുകയോ

പ്രതിപക്ഷത്ത് നിന്ന് കെ.സി.ജോസഫാണ് അടിയന്തര പ്രമയേത്തിന് അനുമതി തേടിയത്. യുവതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും മജിസ്‌ട്രേട്ട് അത് സ്വീകരിച്ചില്ലെന്ന് ജോസഫ് കുറ്റപ്പെടുത്തി. അറസ്റ്റ് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ജോസഫിന്റെ വാദങ്ങൾ വിചിത്രമാണെന്ന് പിണറായി പറഞ്ഞു. ജഡ്ജിമാർക്കെതിരെ ജോസഫ് മുന്പ് നടത്തിയ പരാമർശം മറക്കരുത്. ഹൈക്കോടതി ജഡ്ജിയെ ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നുണ്ടായ അനുഭവങ്ങൾ ജോസഫ് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

അതിനിടെ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ ചെയ്യാനാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഇതിനായി മാവേലി സ്റ്റോറുകളിൽ സബ്‌സിഡി ഇനത്തിൽ കൂടുതൽ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. പൊതുവിപണിയിലേതിനേക്കാൾ വിലകുറച്ചാണ് മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ലഭിക്കുന്നത്. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ പുതുതായി മാവേലി സ്റ്റോറുകൾ ആരംഭിക്കാനുള്ള പദ്ധതി നടപ്പാക്കും. ഉൽപ്പന്ന കേന്ദ്രത്തിൽ നിന്ന് നേരിട്ടു വാങ്ങുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി തിലോത്തമൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP