Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകത്തിന് പരിശീലനം നൽകുന്ന ചില സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പിണറായി വിജയൻ; ഇവർക്ക് ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധം: രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം 17ാം സ്ഥാനത്തെന്നും മുഖ്യമന്ത്രി സഭയിൽ

കൊലപാതകത്തിന് പരിശീലനം നൽകുന്ന ചില സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പിണറായി വിജയൻ; ഇവർക്ക് ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധം: രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം 17ാം സ്ഥാനത്തെന്നും മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തുകൊലപാതകത്തിന് പരിശീലനം നൽകുന്ന ചില സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ട്. എന്നാൽ ഏതങ്കിലും രാഷ്ട്രീയ പാർട്ടികൾ കൊലപാതകത്തിനായി നിലകൊള്ളുന്നുവെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചതുകൊണ്ട് കൊലപാതകങ്ങൾ തടയാനാവില്ല. കർശനമായ നിയമം കൊണ്ടുവരും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കണം. കൊലപാതകങ്ങളിൽ രാഷ്ട്രീയ കൊലപാതകമെന്നോ അല്ലാതെയുള്ളവയെന്നോയുള്ള വേർതിരിവില്ല. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് സർക്കാർ കാണുന്നത്. രാഷ്ട്രീയ കൊലപാതകത്തിൽ രാജ്യത്ത് കേരളം പതിനേഴാം സ്ഥാനത്താണ്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരത്ത് ലീഗ് പ്രവർത്തകന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇനിയും ചില പ്രതികൾ കൂടി അറസ്റ്റിലാവാനുണ്ട്. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂരിലെ അക്രമങ്ങൾ ചർച്ച ചെയ്തു പരിഹരിക്കേണ്ട വിഷയമല്ല. ഏതു കക്ഷിയാണ് അക്രമത്തിനു പിന്നിലെന്നു നോക്കിയല്ല നടപടി സ്വീകരിക്കുന്നത്. ഭരണകക്ഷിക്കാർക്ക് പ്രത്യേക സംരക്ഷണം എന്ന നിലപാട് പൊലീസിനില്ല. കുറ്റം ചെയ്തവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുകയെന്നതാണ് സർക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പികെ കുഞ്ഞാലിക്കുട്ടിയാണ് നിയമസഭയിൽ ഈ ചോദ്യം ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP