1 usd = 67.94 inr 1 gbp = 89.98 inr 1 eur = 78.90 inr 1 aed = 18.50 inr 1 sar = 18.12 inr 1 kwd = 224.67 inr

Jun / 2018
22
Friday

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിൽ; കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; ഡമ്മി പ്രതികളാണെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി; കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ; സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ബന്ധമെന്ന് കെ സുധാകരൻ

February 26, 2018 | 10:41 AM IST | Permalinkഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിൽ; കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; ഡമ്മി പ്രതികളാണെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി; കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ; സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ബന്ധമെന്ന് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നിലപാടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിലാണെന്നും കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ അറസ്റ്റു ചെയ്തത് ഡമ്മി പ്രതികളെ ആണെന്ന് ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി പറഞ്ഞു.

പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂർവമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സർക്കാർ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങൾ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരിൽ അക്രമസംഭവങ്ങൾ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ 2016ൽ ഏഴായിരുന്നത് 2017ൽ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധത്തിൽ കോൺഗ്രസ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യവുമായി പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയും ചെയ്തു. അതേസമയം കൊലപാതക ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് നിരാഹാര സമരം നടത്തുന്ന കെ സുധാകരൻ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരും എന്നതു കൊണ്ടാണ് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും സുധാകരൻ പറഞ്ഞു. സിബിഐ അന്വേഷണം തള്ളിയ സാഹചര്യത്തിൽ തുടർ നിലപാട് പാർട്ടി സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരൻ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേക്കാണ് ഇന്ന് കടന്നിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിലെ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഭാവി സമര പരിപാടികൾ യുഡിഎഫ് തീരുമാനിക്കുക. ആരോഗ്യം മോശമായെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നുമുള്ള ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ചാണ് സുധാകരൻ സമരം തുടരുന്നത്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ കോൺ്രസിന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷ ശക്തമാണ്. നേരത്തെ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം ആകാം എന്ന നിലപാടായിരുന്നു സമാധാന യോഗത്തിനെത്തിയപ്പോൾ മന്ത്രി എ കെ ബാലൻ പറഞ്ഞത്. ഈ നിലപാടാണ് മുഖ്യമന്ത്രി ഇപ്പോൾ തള്ളിയിരിക്കുന്നത്.

നിയമസഭ ഇന്ന് തുടങ്ങിയപ്പോൾ മുതൽ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തുണ്ടായിരുന്നു. സണ്ണി ജോസഫാണ് ഷുഹൈബ് വധത്തിൽ ചർച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവൽക്കരിക്കുകയാണ്. പൊലീസിൽനിന്ന് രഹസ്യങ്ങൾ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ്.അച്യുതാനന്ദനു ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ആകാശ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

പി.ജയരാജനെ വാഴ്‌ത്തുന്ന ആൽബത്തിലും ആകാശ് അഭിനയിച്ചിട്ടുണ്ട്. നന്മയുടെ പൂമരമോ അതോ തിന്മയുടെ പാഴ്മരമാണോ ജയരാജനെന്നു വിലയിരുത്തണം. കണ്ണൂരിൽ 208 രാഷ്ട്രീയ അക്രമ കേസുകൾ സിപിഎം പ്രവർത്തകർക്കെതിരെയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ബഹളത്തെ തുടർന്ന് നിയമസഭ തുടക്കത്തിൽ നിർത്തിവെച്ച ശേഷം രണ്ടാമത് തുടങ്ങിയപ്പോഴാണ് സണ്ണി ജോസഫ് വിഷയം അവതരിപ്പിച്ചത്. ഷുഹൈബിന്റെ ചിത്രങ്ങളടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമേന്തി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ മുഖത്തിനുനേർക്ക് പ്ലക്കാർഡ് നീട്ടിയും പ്രതിഷേധിച്ചു. തുടർന്ന് ചോദ്യത്തരവേള റദ്ദാക്കി.

ചെയറിനുനേർക്ക് പ്ലക്കാർഡ് ഉയർത്തിയതിലും മേശയിലടിച്ച് പ്രതിഷേധിച്ചതിലും കടുത്ത അതൃപ്തിയുമായി സ്പീക്കറും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ എംഎൽഎമാരുടെ നടപടി സഭയോടുള്ള അവഹേളനമാണെന്നും പ്രതിഷേധങ്ങൾ സഭയുടെ അന്തസ് കെടുത്താത്ത രീതിയിൽ വേണമെന്നും സ്പീക്കറ് റൂളിങ് നൽകി. എന്നാൽ സ്പീക്കറുടെ പരാമർശം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത്തരം നടപടികൾ ഖേദകരമാണ്. ജനങ്ങളുടെ വികാരമാണ് സഭയിൽ പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ സഭ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ ഡയസിന് സമീപത്തേക്കെത്തി ഷുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി എംഎൽഎമാർ മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ 'നിങ്ങളെന്താണ് കാണിക്കുന്നത്' എന്നു ചോദിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തുവന്നെങ്കിലും സഭാ അധികം നീണ്ടില്ല. ബഹളം തുടർന്നതോടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കുകയായിരുന്നു.

വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നൽകുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും അംഗങ്ങൾ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്പിൽ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അപ്പോഴും അംഗങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ദയവായി അംഗങ്ങൾ സീറ്റിൽ പോണമെന്നും സമൂഹത്തിലെ പലരുടെയു്ം പ്രശ്നങ്ങൽ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സഭയുടെ മര്യാദയുടെ ലംഘനമാണെന്നും ലോകം മുഴുവൻ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കറുടെ നേരെ പ്ളക്കാർഡുകൾ നീട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ മേശയുടെ മേൽ കൈകൊണ്ട് അടിച്ചും അവർ പ്രതിഷേധം പ്രകടമാക്കി. ഇതിനിടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തിറങ്ങിയെങ്കിലും അതും ബഹളത്തിൽ മുങ്ങി.

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം കൂടാതെ മണ്ണാർക്കാട് സഫീറിന്റെ കൊലപാതകവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. കണ്ണൂരിലെ ശുഹൈബ് വധത്തിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, ഗൂഢാലോചനക്കുറ്റം കൂടി അന്വേഷിക്കുക, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാർകാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജുകൾ കുത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. വി ടി ബൽറാം എംഎൽഎ കറുത്ത ബാഡ്ജ് ധരിക്കാൻ തയ്യാറായിരുന്നില്ല.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തത് സയനൈഡ് നന്നായി കലരാൻ; മയക്കിക്കിടത്താൻ കൊടുത്തത് അവോക്കാഡോ ഷെയ്ക്; കൊലപാതകം നടപ്പാക്കിയത് ദീർഘനാളത്തെ ആസൂത്രണശേഷമെന്ന് വീഡിയോയിൽ തുറന്നടിച്ചത് വീരവാദമെന്ന വാദം തള്ളി; സോഫിയയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ട് തുറന്നതും മുഖ്യതെളിവായി; മെൽബൺ സാം എബ്രഹാം വധക്കേസിൽ പ്രതികളെ കുരുക്കിയ തെളിവുകൾ ഇങ്ങനെ
കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക
ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു