Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കോടിയുടെ ഓഹരി വിൽക്കുന്ന ബിജെപിയുടെ നയമല്ല എൽഡിഎഫ് സർക്കാറിന്; പൊതുമേഖലയെ സ്വന്തംകാലിൽ നിർത്തും; തൊഴിൽ തസ്തികകൾ ഉണ്ടാക്കുമ്പോൾ അനിവാര്യമാണോ എന്ന് പരിശോധിക്കും; കെഎസ്ആർടിസിയെ ലാഭത്തിലാക്കും: ബജറ്റിനെ കുറിച്ച് വിശദീകരിച്ച് തോമസ് ഐസക്ക്

ഒരു കോടിയുടെ ഓഹരി വിൽക്കുന്ന ബിജെപിയുടെ നയമല്ല എൽഡിഎഫ് സർക്കാറിന്; പൊതുമേഖലയെ സ്വന്തംകാലിൽ നിർത്തും; തൊഴിൽ തസ്തികകൾ ഉണ്ടാക്കുമ്പോൾ അനിവാര്യമാണോ എന്ന് പരിശോധിക്കും; കെഎസ്ആർടിസിയെ ലാഭത്തിലാക്കും: ബജറ്റിനെ കുറിച്ച് വിശദീകരിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: ബജറ്റിലെ പ്രഖ്യാപനങ്ങളെ കുറിച്ച് കൂടുതൽ വിശദീകരവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഏത് സർക്കാരാണ് രണ്ട് വർഷത്തിനുള്ളിൽ 13,000 തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ തസ്തികകൾ ഉണ്ടാക്കുമ്പോൾ അവ അനിവാര്യമാണോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ബജറ്റ് അവതരണത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രാഥമികമായ പരിശോധനയിൽ അനർഹരമായി നിരവധി പേർ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പരിശോധനകൾ നടത്തും. ഒരിക്കലും ആളുകളെ കുറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടല്ല പരിശോധനയെന്നും ധനമന്ത്രി വിശദീകരിച്ചു.

ഏതൊക്കെ വാഹനമാണ് ഇതരസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് കേരളത്തിൽ നികുതി വെട്ടിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഇത്തക്കാർക്ക് വാഹനം വിറ്റ ഡീലേഴ്സിന്റെ ലിസ്റ്റെടുത്തിട്ടുണ്ട്. പിറകെ നടക്കേണ്ട കാര്യമില്ല. കേരളത്തിലെ പൊതുമേഖലയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും മന്ത്രി വിശദീകരിച്ചു.

കെഎസ്ആർടിസിയെ ലാഭത്തിലാക്കും. സൗജന്യ സേവനങ്ങൾക്കും പുതിയ ബസ് വാങ്ങാനും സർക്കാർ പണം നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയിരം കോടി കൊടുക്കാൻ തീരുമാനിക്കുന്നത്; ഐസക്ക് പറഞ്ഞു. ഒരുലക്ഷം കോടിയുടെ ഓഹരി വിറ്റിരിക്കുകയാണ് ബിജെപിക്കാർ. ഈ നയം തുടങ്ങിയത് മന്മോഹൻ സിംഗാണ്. ആ നയവും എൽഡിഎഫ് നയവും ഒരുപോലെയാണോ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഐസക്ക് മറുപടി നൽകി. പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് ആരോഗ്യ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുക.

തുറമുഖങ്ങൾക്ക് വേണ്ടി 600 കോടിരൂപ ബജറ്റിൽ നിന്നും 200 കോടി രൂപ നബാർഡിൽ നിന്നും ബാക്കി തുക കിഫ്ബിയിൽ നിന്നും നൽകും. ഇതിനുപുറമെയാണ് കേന്ദ്രസർക്കാർ രൂപീകരിക്കാൻ പോകുന്ന സഹായം. അതെന്താണെന്ന് ഇപ്പോൾ പറയാത്തതു കൊണ്ട് അതിലേക്ക് കൂടുതൽ കടക്കാനാകില്ല. കേരള ബാങ്കിന്റെ വിശദാംശങ്ങൾ എല്ലാം ചേർത്ത് റിസർവ്വ് ബാങ്കിന് സമർപ്പിച്ചിരിക്കുകയാണ്. അതിന് അംഗീകാരം കിട്ടുമെന്നാണ് സൂചനകൾ, എന്നാൽ ഇതിനെ കുറിച്ച് അവർ ഒന്നും അറിയിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP